തേനീച്ചക്കൂട്ടില്‍ നിന്ന് തേന്‍ കിട്ടുമെന്ന കരുതി വിദ്യാര്‍ഥിനി കടന്നല്‍ക്കൂട്ടില്‍ കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ പാവറട്ടി സി.കെ.സി. ഗേള്‍സ് ഹൈസ്കൂളില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഇടവേള സമയത്താണ് സംഭവം. മുപ്പതോളം വിദ്യാര്‍ഥികള്‍ക്കാണ് കടന്നല്‍കുത്തേറ്റത്. ഹൈസ്കൂള്‍, യു.പി. വിഭാഗങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ അധ്യാപകര്‍ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. സ്കൂള്‍ വളപ്പിനോടു ചേര്‍ന്നുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലെ കൂറ്റന്‍ പനമരത്തിലാണ് കടന്നല്‍ക്കൂട് കണ്ടെത്തി. വിദ്യാര്‍ഥിനികള്‍ക്ക് കടന്നല്‍ക്കുത്തേറ്റ സംഭവത്തെത്തുടര്‍ന്ന് പാവറട്ടി സി.കെ.സി. ഗേള്‍സ് ഹൈസ്കൂളിന് അവധി നല്‍കും. കടന്നല്‍ഭീതി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അവധി നല്‍കുന്നതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
Read MoreTag: bee
യുവതിയുടെ കണ്ണീര്‍ കുടിച്ച് തേനീച്ചകള്‍ ! ഈച്ചകള്‍ കണ്ണില്‍ കയറിയത് ബന്ധുവിന്റെ കല്ലറയില്‍ നിന്ന്; ആശുപത്രിയിലെത്തിയ യുവതിയുടെ കണ്ണു പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി…
തായ്‌വാന്‍: കണ്ണുനീര്‍ കുടിക്കുന്ന തേനീച്ച, സംഗതികേട്ടാല്‍ വിശ്വസിക്കാന്‍ അല്‍പം പാടുപെടുമെങ്കിലും സത്യമാണ്. കണ്ണുകളില്‍ വേദന അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിയ യുവതിയുടെ കണ്ണ് പരിശോധിച്ചപ്പോഴാണ് ഡോക്ടര്‍മാരെപ്പോലും ഞെട്ടിച്ച കണ്ടെത്തല്‍ ഉണ്ടായത്. തേനീച്ച വിഭാഗത്തില്‍പ്പെട്ട ഇവ സാധാരണയായി ശവകുടീരങ്ങളിലും പര്‍വതപ്രദേശത്തും കാണുന്ന ചെറിയ ഇനം ഈച്ചകളാണ്. തേനീച്ചകള്‍ ദിവസങ്ങള്‍ക്കു മുമ്പുതന്നെ കണ്ണില്‍ കയറിപ്പറ്റിയെന്നാണ് കരുതുന്നത്. ഇവ കണ്ണീര്‍ ഭക്ഷണമാക്കി ജീവിച്ചു വരികയായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയത്. ലോകത്തുതന്നെ ആദ്യമായാണ് ഇത്തരം ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തായ്‌വാനിലെ ഫോയിന്‍ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് യുവതിയുടെ കണ്ണില്‍ നിന്ന് ഈച്ചകളെ പുറത്തെടുത്തത്. കണ്ണ് വീര്‍ത്തിരിക്കുന്നതെ തുടര്‍ന്നാണ് യുവതി ആശുപത്രിയിലെത്തിയത്. തുടര്‍ന്നുള്ള പരിശോധനയിലാണ് കണ്‍പോളകള്‍ക്കിടയില്‍ തേനീച്ചക്കൂട്ടത്തെ കണ്ടതെന്ന് ഈച്ചകളെ പുറത്തെടുത്തതെന്ന് ഡോക്ടര്‍ ഹാംഗ് ടി.ചിന്‍ പറഞ്ഞു.പരിശോധനയ്ക്കിടെ ഷഡ്പദങ്ങളുടെത് പോലുള്ള കാലുകളാണ് കണ്‍പോളയില്‍ ആദ്യം കണ്ടത്. തുടര്‍ന്നാണ് മൈക്രോസ്‌കോപ് വഴി പരിശോധന നടത്തി. അപ്പോഴാണ് പോളയ്ക്കടിയില്‍ ഒളിച്ചിരിക്കുന്ന…
Read More