ബീഡി തെറുത്ത് താന്‍ സമ്പാദിച്ചതെല്ലാം മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്ക് സംഭാവനചെയ്ത ചാലാടന് ജനാര്ദനന് (65) അന്തരിച്ചു. കണ്ണൂര്‍ കുറുവ പാലത്തിനടുത്തുള്ള അവേരയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബീഡിത്തൊഴിലാളിയായിരുന്നു. തന്റെ ആകെയുള്ള സമ്പാദ്യമായ 2,00,850 രൂപയില്‍ രണ്ടുലക്ഷം രൂപയും വാക്സിന് ചലഞ്ചിലേക്ക് കൈമാറിയതിനേത്തുടര്‍ന്ന് അദ്ദേഹം വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. കേരളാ ബാങ്കിന്റെ കണ്ണൂര്‍ മെയിന്‍ ശാഖയിലെ അക്കൗണ്ടിലുണ്ടായിരുന്ന പണം വാക്സീന് ചലഞ്ചിനായി സംഭാവന ചെയ്തശേഷം പേര് പോലും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അറിയിച്ച് അദ്ദേഹം ഇറങ്ങിപ്പോവുകയായിരുന്നു. എന്നാല്‍, ഇക്കാര്യം ബാങ്ക് ജീവനക്കാരന് ഫേസ്ബുക്ക് വഴി ലോകത്തെ അറിയിക്കുകയായിരുന്നു. പതിമൂന്നാം വയസ്സില്‍ ബീഡിതെറുപ്പ് തുടങ്ങിയ ജനാര്ദനന് എട്ടാം ക്ലാസ് വരെയേ പഠിച്ചുള്ളൂ. പിന്നീട് ദിനേശ് ബീഡി കമ്പനിയില്‍ 36 വര്‍ഷത്തോളം ജോലിചെയ്തു. ഭാര്യ പുന്നത്തുംചാല്‍ രജനിയും ദിനേശ് ബീഡി തൊഴിലാളിയായിരുന്നു. 2020 ജൂണിലാണ് രജനി അന്തരിച്ചത്. രണ്ടുപേര്‍ക്കുംകൂടി…
Read MoreTag: beedi
ബീഡി നല്‍കാഞ്ഞതിനെത്തുടര്‍ന്ന് യുവാവിനെ കുത്തിക്കൊല്ലാന്‍ അയല്‍വാസിയുടെ ശ്രമം ! സംഭവം തിരുവനന്തപുരത്ത്…
യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അയല്‍വാസി അറസ്റ്റില്‍. പൗണ്ടുകുളം കോളനി ഹൗസ് നമ്പര്‍ 100ല്‍ ഉല്ലാസ് കുമാറാ(40)ണ് കന്റോണ്‍മെന്റ് പോലീസിന്റെ പിടിയിലായത്. അയല്‍വാസിയായ സുനില്‍ കുമാറിനെയാണ് ഇയാള്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തൈക്കാട് പൗണ്ടുകുളത്ത് തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ബീഡി നല്‍കാത്തതിനെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സുനില്‍കുമാറിനെ വീടിനുമുന്നില്‍ തടഞ്ഞുവെച്ച് പ്രതി ഉല്ലാസ് കൈയില്‍ക്കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സുനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കന്റോണ്‍മെന്റ് എസ്എച്ച്ഒ ഷാഫി, എസ്ഐമാരായ ദില്‍ജിത്ത്, ഷെഫിന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More