പ്രത്യേകിച്ച് ഒരു കോച്ചിംഗിനും പോകാതെ യൂട്യൂബ് വീഡിയോകളുടെ സഹായത്തോടെ നീറ്റ് പരീക്ഷയില്‍ വിജയതിലകമണിഞ്ഞ് എംബിബിഎസ് സീറ്റ് സ്വന്തമാക്കി ബീഡിത്തൊഴിലാളിയുടെ മകള്‍. തെലങ്കാനയിലെ നിസാമാബാദ് സ്വദേശിയായ ഹരികയാണ് ജിവിത പ്രാരംബ്ധത്തിനിനിടയിലും ഈ നേട്ടം സ്വന്തമാക്കിയത്. ഹരികയ്ക്ക് ആറു വയസുള്ളപ്പോള്‍ പിതാവ് മരണപ്പെട്ടിരുന്നു അമ്മ ജോലിക്ക് പോയാണ് ഹരികയുടെ പഠനവും വീട്ടുചെലവും നടത്തിയിരുന്നത്. നീറ്റ് പരീക്ഷയില്‍ വിജയം നേടിയ ഹരികയ്ക്ക് സിദ്ധിപ്പേട്ട് മെഡിക്കല്‍ കോളജില്‍ അഡ്മിഷന് ലഭിച്ചു. നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ 40,958-ാം റാങ്കും സംസ്ഥാനതലത്തില്‍ 703-ാം റാങ്കുമാണ്. ഒരു ഡോക്ടറാകുകയെന്നത് തന്റെ കുട്ടിക്കാലം മുതലേയുള്ള ആഗ്രഹമായിരുന്നെന്ന് ഹരിക പറയുന്നു. 2020ല്‍ താന്‍ നീറ്റ് പരീക്ഷയെഴുതിയെങ്കിലും മെഡിക്കല്‍ കോളജ് പ്രവേശനത്തിന് ആവശ്യമായ മാര്‍ക്ക് ലഭിച്ചിരുന്നില്ല. അടുത്ത വര്‍ഷം പരീക്ഷയെഴുതിയപ്പോഴും അതുതന്നെയായിരുന്നു സ്ഥിതിയെന്ന് ഹരിക പറയുന്നു. പിന്നീട് തന്റെ കസിന്റെ കൈയില്‍ നിന്ന് പഠനാവശ്യത്തിനായി മൊബൈല്‍ ഫോണ്‍വാങ്ങി യൂട്യൂബ് വീഡിയോ കണ്ട്…
Read More