യു​വാ​വി​നെ ആ​ക്ര​മി​ച്ച് ബീ​ഫ് ഫ്രൈ ​ത​ട്ടി​യെ​ടു​ത്ത് കാ​റി​ല്‍ ക​ട​ന്നു​ക​ള​ഞ്ഞ സം​ഭ​വം ! പ്ര​തി​ക​ളാ​യ യു​വാ​ക്ക​ള്‍​ക്ക് ജാ​മ്യം…

ആ​ല​പ്പു​ഴ​യി​ല്‍ യു​വാ​വി​നെ നി​ര്‍​ദ്ദ​യം മ​ര്‍​ദ്ദി​ച്ച് ബീ​ഫ് ഫ്രൈ ​ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ര​ണ്ട് പ്ര​തി​ക​ള്‍​ക്കും ജാ​മ്യം. കാ​ര്‍​ത്തി​ക​പ്പ​ള്ളി വി​ഷ്ണു ഭ​വ​ന​ത്തി​ല്‍ വി​ഷ്ണു (29) പി​ലാ​പ്പു​ഴ വ​ലി​യ​തെ​ക്ക​തി​ല്‍ ആ​ദ​ര്‍​ശ് (30) എ​ന്നി​വ​ര്‍​ക്കാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​രു​വ​രെ​യും ഹ​രി​പ്പാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​ന് വൈ​കീ​ട്ട് ദേ​ശീ​യ​പാ​ത​യി​ലെ വെ​ട്ടു​വേ​നി ജം​ഗ്ഷ​നി​ലെ ത​ട്ടു​ക​ട​യ്ക്ക് സ​മീ​പ​ത്തു വ​ച്ചാ​ണ് പ്ര​തി​ക​ള്‍ യു​വാ​വി​നെ ആ​ക്ര​മി​ച്ച​ത്. ത​ട്ടു​ക​ട​യി​ല്‍ നി​ന്ന് ബീ​ഫ് ഫ്രൈ ​വാ​ങ്ങി ബൈ​ക്കി​ല്‍ മ​ട​ങ്ങു​ക​യാ​യി​രു​ന്ന കാ​ര്‍​ത്തി​ക​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പ്ര​തി​ക​ള്‍ ത​ട​ഞ്ഞു നി​ര്‍​ത്തി മ​ര്‍​ദ്ദി​ച്ചു. പി​ന്നാ​ലെ യു​വാ​വി​ന്റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബീ​ഫ് ഫ്രൈ​യും ത​ട്ടി​യെ​ടു​ത്ത് ഇ​രു​വ​രും കാ​റി​ല്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്നു പ്ര​തി​ക​ള്‍ യു​വാ​വി​നെ ആ​ക്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ വി​ഷ്ണു നേ​ര​ത്തെ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യി​ട്ടു​ണ്ട്. ഇ​യാ​ള്‍​ക്കെ​തി​രേ ഹ​രി​പ്പാ​ട്, ക​രി​യി​ല​ക്കു​ള​ങ്ങ​ര സ്റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു​ക​ളു​ണ്ടെ​ന്നും…

Read More

പത്തു തലയാ തനി രാവണന്‍ ! സൂപ്പര്‍ഹീറോ ചിത്രം ഷാംഗ് ചിയിലെ ബീഫ് ഹിന്ദിയില്‍ മൊഴിമാറിയപ്പോള്‍ വെജ് ബിരിയാണി;തന്ത്രപരമായി നീങ്ങി ഹോട്ട്‌സ്റ്റാര്‍…

മാര്‍വലിന്റെ പുതിയ സൂപ്പര്‍ഹീറോ ചിത്രമായ ഷാംഗ് ചി: ദ ലജന്‍ഡ് ഓഫ് ടെന്‍ റിംഗ്സിന് വന്‍വരവേല്‍പ്പാണ് ലഭിക്കുന്നത്. ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാര്‍ മലയാളം ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റം ചെയ്ത് അവതരിപ്പിച്ചിരിക്കുകയാണ്. ചിത്രത്തില്‍ നായകനായ ഷാംഗ് ചിയെ അവതരിപ്പിക്കുന്നത് സിമുലിയുവും കാറ്റി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അക്വാഫിനയുമാണ്. ഇരുവരും വിമാനത്തില്‍ സഞ്ചരിക്കുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍ , ഈ രംഗത്തില്‍ എയര്‍ഹോസ്റ്റസ് ഇവരോട് എന്തു ഭക്ഷണമാണ് വേണ്ടതെന്ന് ചോദിക്കുമ്പോള്‍ ബീഫ് മാത്രം ലഭ്യമായതിനാല്‍ അത് മതിയെന്ന് അക്വാഫിന മറുപടി നല്‍കുന്നു. ഇത് ഹിന്ദിയില്‍ മൊഴിമാറ്റം നടത്തിയപ്പോള്‍ ബീഫിനു പകരം അത് വെജ് ബിരിയാണിയായി. മാംസാഹാരം ലഭ്യമല്ലെന്നും എയര്‍ഹോസ്റ്റസ് പറയുന്നുണ്ട്. മതവികാരം കണക്കിലെടുത്ത് ഹോട്ട്സ്റ്റാര്‍ ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിച്ചതാണെന്നാണ് ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു വരുന്ന പ്രതികരണം. അതേസമയം ചിത്രം മലയാളത്തിലും തമിഴിലും മൊഴിമാറ്റിയാല്‍…

Read More

ബീഫിന്റെ പേരില്‍ മര്‍ദ്ദനം ! ബീഫ് റോസ്റ്റ് ചോദിച്ചപ്പോള്‍ ബീഫ് കറി കൊടുത്തെന്നാരോപിച്ച് വയോധികനെ ക്രൂരമായി മര്‍ദ്ദിച്ച് യുവാക്കള്‍; സംഭവം ആലപ്പുഴയില്‍…

ബീഫ് ഫ്രൈക്ക് പകരം കറി നല്‍കിയെന്നാരോപിച്ചു ഹോട്ടല്‍ ജീവനക്കാരനായ വയോധികന് മര്‍ദ്ദനം. എസ്.എല്‍ പുരം ഹോട്ടല്‍ ഊട്ടുപുരയിലെ ജീവനക്കാരന്‍ പൊള്ളേത്തൈ സ്വദേശി ഭാസ്‌കരന്‍ (60) നാണ് യുവാക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണു സംഭവം. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ…മൂന്ന് യുവാക്കളാണ് മദ്യ ലഹരിയില്‍ ഭാസ്‌കരനെ ആക്രമിച്ചത്. കഴിഞ്ഞ ആഴ്ച ബീഫ് റോസ്റ്റ് ചോദിച്ചപ്പോള്‍ ബീഫ് കറി കൊടുത്തെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഹോട്ടലിന്റെ അടുക്കളയില്‍ കയറിയാണു ഭാസ്‌കരനെ മര്‍ദിച്ചത്. തലയുടെ പിന്‍ ഭാഗത്ത് ആഴത്തില്‍ മുറിവേറ്റ ഭാസ്‌കരനെ ആദ്യം മുഹമ്മ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഇദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കും. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മാരാരിക്കുളം പോലീസ് കേസ് എടുത്തു. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണു സംഭവം. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ…മൂന്ന് യുവാക്കളാണ് മദ്യ…

Read More

അടി സക്കെ, അങ്ങനെയാണ് കാര്യങ്ങള്‍ ! മലയാളികള്‍ മുഴുവന്‍ ബീഫ് ഒഴിവാക്കി സസ്യാഹാരം ശീലിക്കണമെന്ന് ജയറാം രമേശ്; കാരണമായി പറയുന്നത്…

ആഗോള താപനത്തിനെതിരായ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവര്‍ സസ്യാഹാരം ശീലമാക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്. ബീഫ് വ്യവസായം ആഗോള താപനത്തിലേക്ക് നയിക്കുന്ന ഒരു വിപത്താണ്. ആളുകള്‍ സസ്യാഹാരം ശീലമാക്കുന്നത് വഴി ആഗോള താപനത്തിനെതിരെയുള്ള പോരാട്ടത്തെ സഹായിക്കാനാകുമെന്നും ‘കൃതി’ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കേരളീയരുടെ ഇഷ്ടവിഭവങ്ങളിലൊന്നാണ് ബീഫ് കറി. പക്ഷെ മാംസാഹാരത്തില്‍ അടങ്ങിയിട്ടുള്ള കാര്‍ബണ്‍ സസ്യാഹാരങ്ങളില്‍ ഇല്ലെന്നതും വ്യക്തമാണ്. അമേരിക്കക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യക്കാരുടെ മാംസാഹാര രീതി വിഭിന്നമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പൂര്‍വ്വികര്‍ മാംസാഹാരികളാണെന്നും സസ്യാഹാരത്തിലേക്കുള്ള ഇന്ത്യക്കാരുടെ ചുവടുമാറ്റം ജൈന, ബുദ്ധ മത സ്വാധീനം കൊണ്ടാകാമെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.

Read More

ബീഫിനെക്കുറിച്ച് ഞാന്‍ തമാശയായി പറഞ്ഞ കാര്യങ്ങള്‍ ചാനലുകള്‍ വലിയ വിവാദമാക്കി; കേരളത്തില്‍ തമാശ ആസ്വദിക്കാന്‍ ആളില്ലാത്തതാണ് ഈ പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

ബീഫിനെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ തമാശയായി എടുത്തിരുന്നെങ്കില്‍ വിവാദങ്ങള്‍ ഉണ്ടാവുമായിരുന്നില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വിദേശങ്ങളില്‍ നല്ല ബീഫ് കിട്ടും. വിദേശികള്‍ അവിടെ നിന്ന് ഇവിടെയെത്തി മെലിഞ്ഞ കാലികളുടെ മാംസം കഴിക്കേണ്ട കാര്യമുണ്ടോ എന്നാണ് താന്‍ തമാശയായി ചോദിച്ചത്. അത് ചാനലകുള്‍ ഏറ്റെടുത്ത് വലിയ വിവാദമാക്കി. കേരളത്തില്‍ തമാശ ആസ്വദിക്കാന്‍ ആളില്ലാത്തതാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം. രാഷ്ട്രീയക്കാര്‍ക്ക് തമാശ പറയാനും ആസ്വദിക്കാനും അറിയില്ലെന്ന് കരുതരുത്. താനൊരു ‘ഫണ്‍ പേഴ്‌സണ്‍’ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്ന കാര്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. കേരളത്തിലെ ബി.ജെ.പിയുടെ വോട്ട് ശതമാനം കൂടുന്നത് ഇവിടെയും ബിജെപി മുന്നേറുന്നതിന്റെ ലക്ഷണമാണെന്നും കണ്ണന്താനം പറഞ്ഞു. അടിസ്ഥാന സൗകര്യമില്ല എന്നതാണ് കേരളത്തിലെ ടൂറിസം മേഖല നേരിടുന്ന വലിയ പ്രശ്‌ന. ടോയ്‌ലറ്റുകള്‍ പോലുള്ള അടിസ്ഥാന കാര്യങ്ങളാണ് ആദ്യം ഒരുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.  

Read More

ബീഫ് കിട്ടാതായപ്പോള്‍ കണ്ണു പതിച്ചത് അയല്‍ക്കാരന്റെ പൂവന്‍കോഴിയില്‍; തീറ്റ നല്‍കി വശത്താക്കി കുക്കറിലിട്ടു വേവിച്ചപ്പോള്‍ ദാ വരുന്നു പോലീസ്; പിന്നെ സംഭവിച്ചതെന്തെന്നറിയാം…

കൊച്ചി: ആര്‍ക്കു ബാധകൂടിയാലും കോഴിയ്ക്കു കിടക്കപ്പൊറുതിയില്ലെന്നു പറയുന്നത് എത്ര സത്യം. ഇപ്പോള്‍ ബീഫിന് നിരോധനം ഏര്‍പ്പെടുത്തിയപ്പോഴും ബലിയായത് കോഴി തന്നെ. അയല്‍വാസി തങ്ങളുടെ കോഴിയെ മോഷ്ടിച്ചു കറിവച്ചു എന്ന പരാതിയിന്‍ മേലാണ് പോലീസുകാര്‍ വടക്കന്‍ പരവൂരിലെത്തിയത്. എന്നാല്‍ പോലീസെത്തുമ്പോഴേക്കും വീടിന്റെ പിന്‍വാതിലിലൂടെ കോഴിക്കള്ളന്‍ രക്ഷപ്പെട്ടപ്പോള്‍ പോലീസ് ഇളിഭ്യരായി. വടക്കന്‍ പറവൂരിലെ കോട്ടുവള്ളി പഞ്ചായത്തിലെ കൈതാരത്താണ് കോഴിക്കള്ളനും പൊലീസും തമ്മിലുള്ള രസകരമായ കളി നടന്നത്. കൈതാരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം ഇല്ലത്ത് പറമ്പില്‍ ജയന്‍(48) ആണ് അയല്‍വാസിയായ കരിയിലപ്പറമ്പ് മമ്മദിന്റെ കോഴിയെ കഴിഞ്ഞദിവസം മോഷ്ടിച്ചത്. നിര്‍മ്മാണ തൊഴിലാളിയായ ജയന്‍ അല്‍പസ്വല്‍പ്പം മദ്യപിക്കുന്ന ആളാണ്. കഴിഞ്ഞ ദിവസം മമ്മദ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് മമ്മദിന്റെ കോഴികളിലെ ഒരു പൂവനെ തീറ്റ നല്‍കി വശത്താക്കിയത്. കോഴിയെ പിടികൂടി പപ്പും പൂടയും പറിച്ച് മസാലയിട്ട് കുക്കറില്‍ വച്ച്് കൃത്യം രണ്ടു…

Read More

എനിക്ക് വിശക്കുന്നു; ഇപ്പോ പൊറോട്ടയും ബീഫും കഴിക്കണം; തലതല്ലി ചിരിപ്പിച്ച് ടൊവിനോയുടെ വീഡിയോ

കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതിനു രാജ്യവ്യാപകമായി നിരോധനം ഏര്‍പ്പെടുത്തിയതിനെതിരേ പ്രതിഷേധങ്ങള്‍ ഉയരുകയാണ്. പ്രതിഷേധ സൂചകമായി എസ്എഫ്‌ഐ ബീഫ് ഫെസ്റ്റും പ്രഖ്യാപിച്ചുകഴിഞ്ഞു. സോഷ്യല്‍ മീഡിയയിലും ട്രോളുകളും പ്രതിഷേധങ്ങളും നിറയുകയാണ്. ഇതിനിടെ വ്യത്യസ്തമായ ഒരു പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ്. മറ്റൊന്നുമല്ല, ഇപ്പോള്‍ തീയറ്ററുകളില്‍ തകര്‍ത്തോടുന്ന സ്വന്തം ചിത്രമായ ഗോദയിലെ ക്ലിപ്പ് ഇട്ടാണ് താരത്തിന്‍റെ പ്രതിഷേധം. “ഈ പൊറോട്ടയും ബീഫ്‌റോസ്റ്റും നമ്മള്‍ മലയാളികള്‍ക്ക് വെറുമൊരു ഭക്ഷണമാത്രമല്ല.. ഒരു വികാരമാണ്…’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ടോവിനോയുടെ കഥാപാത്രം പൊറോട്ടയുടെയും ബീഫ് റോസ്റ്റിന്‍റെയും മഹത്വം പറയുന്നതാണ് വീഡിയോയില്‍. ബീഫ് റോസ്റ്റ് ഉണ്ടാക്കുന്ന വിധവും വിവരിക്കുന്നു. ടോവിനോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. അജു വര്‍ഗീസും സംവിധായകന്‍ ബേസില്‍ ജോസഫുമടക്കം നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

Read More