ബിയറുമായി പോയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞപ്പോള്‍ പ്രദേശത്ത് എത്തിയത് നൂറുകണക്കിന് ആളുകള്‍. മദ്യം ലക്ഷ്യമിട്ട് എത്തിയവരെ ഓടിക്കാന്‍ പോലീസിന് ഒടുവില്‍ ലാത്തിവീശേണ്ടി വന്നു ചൊവ്വാഴ്ച ചിക്കമഗളൂരു തരിക്കരെ എംസി ഹള്ളിക്കു സമീപമാണു സംഭവം. ബിയറുമായി പോയ ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ലോറി മറിഞ്ഞപ്പോള്‍ ബിയര്‍ കുപ്പികള്‍ റോഡില്‍ ചിതറി. മിനിറ്റുകള്‍ക്കുള്ളില്‍ നൂറുകണക്കിനാളുകളാണ് മറിഞ്ഞ ലോറിയില്‍ നിന്നു ബിയര്‍ എടുത്തുകൊണ്ടുപോകാന്‍ തടിച്ചെത്തിയത്. റോഡില്‍ തെറിച്ചു വീണവയും ലോറിക്കുള്ളില്‍ കുഴപ്പമൊന്നും സംഭവിക്കാതെ ഇരുന്ന ബോട്ടിലുകളും ആളുകള്‍ കടത്തി. ഇങ്ങനെ കെയ്സ് കണക്കിനു ബിയറാണു നഷ്ടമായത്. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. സ്ഥലത്ത് ആളു കൂടിയ വിവരം അറിഞ്ഞു പൊലീസ് എത്തി. പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണു ലാത്തി വീശിയത്.
Read More