ബിയര്‍ കുടിച്ചു മടുക്കുമ്പോള്‍ നീന്തിത്തുടിക്കാം സ്വിമ്മിംഗ് പൂളില്‍, ഇതില്‍ എന്ത് ആശ്ചശ്യമെന്നു ചോദിക്കാന്‍ വരട്ടെ സ്വിമ്മിംഗ് പൂളില്‍ ഉള്ളത് വെള്ളമല്ല ബിയറാണ്. ഓസ്ട്രിയയിലാണ് ഈ അപൂര്‍വ സ്വിമ്മിംഗ് പൂളുള്ളത്. ലോകത്തിലെ തന്നെ ആദ്യത്തെ ബിയര്‍ സ്വിമ്മിംഗ്പൂളാണിത്. ഓസ്ട്രിയയിലെ ടാരന്‍സിലുള്ള സ്ക്ലോസ് സ്റ്റാര്‍കെന്‍ബര്‍ഗര്‍ ബ്രൂവറിയാണ് പൂള് ഒരുക്കിയിരിക്കുന്നത്. ലോകത്ത് മറ്റെവിടെയുമില്ലാത്ത അതീവ സവിശേഷമായ ഒരു ബ്രൂവറിയാണ് ഇത്. കുടിക്കാനും കുളിക്കാനും അങ്ങനെ എവിടെയും ബിയര്‍ മാത്രം. ലോകത്തില്‍ ആദ്യമായിട്ടാണ് ബിയര്‍ പൂള് സംവിധാനം ഒരുക്കിയിരിക്കുന്നത്. 700 വര്‍ഷത്തോളം പഴക്കമുള്ള സ്റ്റാര്‍കെന്‍ബര്‍ഗര്‍ കാസ്റ്റിലിന്റെ ഉള്ളിലെ നിലവറയാണ് ബിയര്‍ പൂള് ആയി മാറ്റിയിരിക്കുന്നത്. 13 അടി ആഴമുള്ള ഏഴോളം പൂളുകള്‍ ഇവിടെയുണ്ട്. എന്നാല്‍, ടബ്ബിലെ ബീയര്‍ കുടിക്കാന്‍ സന്ദര്‍ശകര്‍ക്ക് അനുവാദമില്ല. പകരം വാറ്റുകേന്ദ്രത്തിലെ 10 തരം ബിയറുകളില്‍ ഒന്നു തിരഞ്ഞെടുത്തു പൂളിലിരുന്ന് ആസ്വദിക്കാം. ബാറിലേതിനു സമാനമായി അരണ്ട വെളിച്ചമാണു പൂളിന്. പൂളിലുള്ള…
Read More