ഗൂഗിള്‍ സേര്‍ച്ച് ഫലങ്ങള്‍ പലപ്പോഴും നമ്മളെ ഞെട്ടിപ്പിക്കാറുണ്ട്. ഇത്തരത്തില്‍ ഇപ്പോള്‍ ഞെട്ടിയിരിക്കുന്നത് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനാണ്. ഗൂഗിളില്‍ ‘ഭിക്ഷക്കാരന്’ എന്നര്‍ഥം വരുന്ന ‘ഭിഖാരി’ എന്ന വാക്ക് ടൈപ്പ് ചെയ്ത് തിരയുകയാണെങ്കില്‍ സേര്‍ച്ച് റിസല്‍ട്ടായി കിട്ടുന്നതാവട്ടെ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ചിത്രങ്ങളാണ്. ഇതിനെതിരെ പാക്കിസ്ഥാനില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ പാക്ക് പ്രധാനമന്ത്രിയെ കുറിച്ച് കഴിഞ്ഞ രണ്ടുവര്‍ഷമായി ഇതേ ഫലങ്ങള്‍ തന്നെയാണ് ഗൂഗിള്‍ കാണിക്കുന്നത്. ഇത്തരം ഫലങ്ങള്‍ നീക്കം ചെയ്യാന്‍ പാക്കിസ്ഥാന് ഗൂഗിളിനെ സമീപിച്ചിട്ടുണ്ട്. ജമ്മു കാഷ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് മറുപടിയായി പാക്കിസ്ഥാന് അടുത്തിടെ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം നിര്‍ത്തിവച്ചിരുന്നു. ചൈന, സൗദി അറേബ്യ, രാജ്യാന്തര നാണയ നിധി എന്നിവയില്‍ നിന്ന് കടം വാങ്ങി പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥ ജീവന് നിലനിര്‍ത്തിയിരുന്ന സമയത്താണ് ഇന്ത്യയുമായുള്ള വ്യാപാരത്തിന് പാക്കിസ്ഥാന് വിലക്കേര്‍പ്പെടുത്തിയത്. ഇതോടെയാണ് ഗൂഗിള്‍ സേര്‍ച്ചില്‍ വീണ്ടും ഇമ്രാന് ഖാന്…
Read MoreTag: beggar
ഭിക്ഷ ചോദിച്ചിട്ട് നല്‍കിയില്ലെങ്കില്‍ തന്തയ്ക്ക് വിളി ഉറപ്പ്; ഭിക്ഷക്കാരന്റെ പ്രകടനം അതിരു വിട്ടതോടെ പോലീസ് ഇടപെട്ടു; സംഭവം ഇങ്ങനെ…
ലിവര്‍പൂള്‍: താണു കേണ് യാചിക്കുന്ന ഭിക്ഷക്കാരില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ് ലിവര്‍ പൂളിലെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് പുറത്തിരിക്കുന്ന യാചകന്റെ പ്രവര്‍ത്തന ശൈലി. ഭിക്ഷ ചോദിച്ചിട്ട് കൊടുത്തില്ലെങ്കില്‍ വഴിയാത്രക്കാരെ തന്തയ്ക്ക് വിളിക്കുകയാണ് ഇയാളുടെ രീതി. ഈ ഭിക്ഷക്കാരന്റെ പ്രകടനം വൈറലായതോടെ പൊലീസ് ഇതിനെക്കുറിച്ച് അന്വേണം പ്രഖ്യാപിച്ചിരിക്കുകയാണ്. ലിവര്‍പൂള്‍ നഗരത്തില്‍ വ്യാപിക്കുന്ന ഭിക്ഷാടനത്തെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ ഭിക്ഷക്കാരനെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തുന്നതെന്നാണ് മെര്‍സിസൈഡ് പൊലീസ് വെളിപ്പെടുത്തുന്നത്. തെരുവില്‍ കിടന്നുറങ്ങുന്ന ഈ യാചകന്റെ ചേഷ്ടകള്‍ ഹോം ലെസ് ഔട്ട്റീച്ച് വര്‍ക്കറായ ഡേവിഡ് ഓ കീഫെ വീഡിയോയില്‍ പകര്‍ത്തുകയും അത് ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തിരുന്നു. വളരെപ്പെട്ടെന്നു തന്നെ സംഭവം വൈറലായി. തനിക്ക് ഇയാളെ സഹായിക്കണമെന്നുണ്ടായിരുന്നെന്നും ലിവര്‍പൂള്‍ നഗരമധ്യത്തിലുള്ള എല്ലാ ഭിക്ഷാടകരെയും തനിക്ക് അറിയാമെന്നും അവര്‍ തന്റെ വാക്കുകള്‍ ചെവിക്കൊള്ളാറുണ്ടെന്നും ഡേവിഡ് പറയുന്നു. എന്നാല്‍ ഇയാളെ…
Read Moreസംശയരോഗിയായ ഭര്‍ത്താവില്‍ നിന്ന് നേരിട്ടത് നിരന്തര പീഡനം; സ്വത്തുക്കള്‍ മൂത്ത സഹോദരി അടിച്ചു മാറ്റി; മകനും തിരിഞ്ഞു നോക്കിയില്ല; വല്‍സല ടീച്ചര്‍ വഴിയാധാരമായതിങ്ങനെ…
തിരുവനന്തപുരം: തമ്പാനൂരില്‍ ഇരുന്ന് ഭിക്ഷ യാചിച്ച മലപ്പുറം ഇസ്ലാമിയ സ്കൂളിലെ മുന്‍ ഗണിതാധ്യാപിക വത്സല ടീച്ചറുടെ ചിത്രം ദിവ്യ എന്ന യുവതി ഫേസ്ബുക്കില്‍ പങ്കുവച്ചതോടെയാണ് ഇവര്‍ എങ്ങനെ ഈ അവസ്ഥയിലെത്തി എന്ന ചോദ്യമുയര്‍ന്നത്. മലപ്പുറത്തെ സ്കൂളില്‍ നിന്ന് സന്തോഷത്തോടെ പിരിഞ്ഞുപോയ വത്സല ടീച്ചര്‍ ഈ അവസ്ഥയിലെത്തിയ വിവരം പഴയ സഹപ്രവര്‍ത്തകര്‍ പോലും അമ്പരപ്പോടെയാണ് കാണുന്നത്. ടീച്ചര്‍ക്ക് മകനും ഭര്‍ത്താവും ഉണ്ടെന്നാണ് സൂചനകള്‍. തന്നെ തെരുവിലാക്കിയ ഇവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ഈ അമ്മ ആഗ്രഹിക്കുന്നില്ല. എങ്ങനേയും അവരെ അമ്മയിലേക്ക് അടുപ്പിക്കാനാണ് ശ്രമം നടക്കുന്നത്. പക്ഷേ വാര്‍ത്തയെല്ലാം അറിഞ്ഞിട്ടും ബന്ധുക്കള്‍ ആരും വല്‍സല ടീച്ചറെ തേടിയെത്തുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ലോക പരിചയവും, സ്വന്തമായ വരുമാനവും ഉള്ള സ്ത്രീയായിരുന്നിട്ടു പോലും എന്നും താലികെട്ടിയ പുരുഷന് ഏതു തരക്കാരനായാലും അവന്റെ അടിമ മാത്രമായിരിക്കണം ഭാര്യ എന്നുറച്ച് വിശ്വസിച്ചതാണ് വത്സല ടീച്ചര്‍ക്ക് പറ്റിയ…
Read Moreതമ്പാനൂരില്‍ ഭിക്ഷ യാചിച്ചത് മലപ്പുറത്തെ സ്വകാര്യ സ്കൂളിലെ മുന്‍ ഗണിതാധ്യാപിക വല്‍സ; ഒരു മകനുള്ള, പെന്ഷന് ലഭിക്കുന്ന ടീച്ചറുടെ ജീവിതത്തില്‍ സംഭവിച്ചതെന്ത് ; ടീച്ചര്‍ക്ക് ഇഡലി വാങ്ങിക്കൊടുത്ത വിദ്യയ്ക്ക് ഫോണ്‍കോള്‍ പ്രവാഹം
തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷയാചിക്കുന്ന സ്ത്രീയ്ക്ക് ഇഡലി വാങ്ങിക്കൊടുത്ത വിദ്യ എന്ന പെണ്‍കുട്ടി ആ ചിത്രങ്ങള്‍ ഫേസ്ബുക്കിലുമിട്ടിരുന്നു. ഇപ്പോള്‍ വിദ്യയെ തേടിയെത്തുന്നത് നിലക്കാത്ത ഫോണ്‍കോളുകളാണ്. വിദ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…ഇന്നു രാവിലെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനു മുന്നില്‍ ഒരു സുഹൃത്തിനേയും കാത്ത് നില്‍ക്കുകയായിരുന്നു. മുഷിഞ്ഞ വസ്ത്രത്തില്‍ ഭ്രാന്തിയെന്നുറപ്പിക്കാവുന്ന രൂപത്തോടെ ഒരു സ്ത്രീ എന്റെ തൊട്ടടുത്തുണ്ട്. തുണിക്കഷണങ്ങളും വെള്ള കുപ്പികളും കുത്തിനിറച്ച ഏതാനും കവറുകള്‍ താഴെ. അടുത്തു നിന്ന മരത്തില്‍ നിന്നും കൊമ്പുകള്‍ പതിയെ താഴ്ത്തി ഒരില പോലും മുറിഞ്ഞു വീഴാത്ത സൂക്ഷ്മതയോടെ അതില്‍ നില്ക്കുന്ന ചെറിയ കായ പറിച്ചു കഴിക്കുന്നു. ‘വിശക്കുന്നുണ്ടോ?’ ഞാന്‍ ചോദിച്ചു.” സംഭവങ്ങളുടെ തുടക്കം ഇങ്ങനെയാണെന്ന് വിദ്യ എം.ആര് പറയുന്നു. പിന്നീട് കൂടുതല്‍ ചോദിച്ചപ്പോള്‍ അറിഞ്ഞത് അമ്പരപ്പിക്കുന്ന ഒരു കഥയാണ്.തിരുവനന്തപുരത്തെ തിരക്കേറിയ തമ്പാനൂരില്‍ ഭിക്ഷ യാചിക്കുന്നത് മലപ്പുറത്തെ ഇസ്ലാമിയ പബ്ലിക് സ്കൂളിലെ ഗണിതാധ്യാപികയായിരുന്ന…
Read Moreഅമ്മയോട് വഴക്കിട്ടു വീടു വിട്ടിറങ്ങിയ പതിനാലുകാരിയെ ഭിക്ഷക്കാരന് വിവാഹം ചെയ്തു; പിന്നീട് സംഭവിച്ചത്…
പക്വതയില്ലാത്ത പ്രായത്തിലുള്ള എടുത്തു ചാട്ടം പെണ്‍കുട്ടികളെ പലപ്പോഴും കുഴപ്പത്തിലാക്കാറുണ്ട്. ഒടുവില്‍ തിരിച്ചറിവു വരുമ്പോഴേക്കും എല്ലാം നഷ്ടമായിരിക്കും. മുംബൈ സ്വദേശിനിയായ പതിനാലുകാരിക്കും സംഭവിച്ചത് അതുതന്നെയാണ് പെണ്‍കുട്ടി അമ്മയോടു വഴക്കിട്ടതിനെത്തുടര്‍ന്നാണ് വീടു വിടുന്നത്. അവള് എത്തിപ്പെട്ടതാവട്ടെ മുംബൈയിലെ ദാദര്‍ സ്റ്റേഷനിലും. ഭിക്ഷാടന മാഫിയ നടമാടുന്ന അവിടെവച്ച് പരിചയപ്പെട്ട ഒരു സ്ത്രീ അവളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഭിക്ഷാടനം ചെയ്തു ജീവിക്കുന്ന അവരുടെ അനന്തരവനെക്കൊണ്ട് കുട്ടിയെ നിര്‍ബന്ധപൂര്‍വം വിവാഹവും കഴിപ്പിച്ചു.പെണ്‍കുട്ടിയുടെ ഇരട്ടി പ്രായമുണ്ടായിരുന്നു അയാള്‍ക്ക്. വിവാഹത്തിനു ശേഷം ഭര്‍ത്താവ് കുട്ടിയെ ഭിക്ഷാടനത്തിന് ഉപയോഗിക്കുകയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തു. ഒടുവില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് 27കാരനായ യുവാവിനെയും കുടുംബത്തെയും പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. യുവാവിന് 10 വര്‍ഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. വിവാഹത്തിനു കൂട്ടുനിന്ന അമ്മയെയും അമ്മായിയെയും 7 വര്‍ഷം വീതം…
Read More