തൊഴില്‍ വിസയില്‍ ബഹ്റൈനിലെത്തി ആദ്യ ദിവസം തന്നെ റൂംമേറ്റിനെ കൊലപ്പെടുത്തിയ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ. ബഹറിനിലെത്തി 24 മണിക്കൂര്‍ പിന്നിടും മുമ്പ് തന്നെ കൊലപാതകിയായ ആഫ്രിക്കന്‍ സ്വദേശിയ്ക്കാണ് ഫോര്‍ത്ത് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. മാഅമീര്‍ പ്രദേശത്തായിരുന്നു സംഭവം. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ ബഹ്റൈനില്‍ നിന്ന് നാടുകടത്തുമെന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പ്രോസിക്യൂഷന് മേധാവി പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രതി ആത്മഹത്യ ചെയ്യാനും ശ്രമിച്ചെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വഴക്കിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊലപാതകം നടന്നതെന്നും, മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള കൊലപാതകക്കുറ്റം തന്റെ കക്ഷിക്ക് മേല്‍ ചുമത്തരുതെന്ന് പ്രതിഭാഗം അഭിഭാഷകന് കോടതിയോട് അഭ്യര്‍ത്ഥിച്ചു. കൊല്ലപ്പെട്ടയാള്‍ മരത്തടികള്‍ കൊണ്ടും കമ്പുകള്‍ കൊണ്ടും തന്റെ കക്ഷിയെ ആക്രമിച്ചിരുന്നു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അയാള്‍ കൊല്ലപ്പെട്ടത്. 1,600 ദിനാര്‍ ശമ്പളത്തില്‍ മൂന്ന് മാസത്തെ ജോലിക്കായാണ് തന്റെ കക്ഷി ബഹറിനിലെത്തിയത്. എന്നാല്‍ വിമാനത്താവളത്തിലെത്തി…
Read MoreTag: behrain
ജിനിയെ ചതിച്ചത് മിനിയോ ? ബഹ്റിനിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതി ഗള്‍ഫില്‍ വഞ്ചിക്കപ്പെട്ടെന്നു സൂചന; അറസ്റ്റിലായ മിനിയ്ക്ക് സംഭവത്തില്‍ വ്യക്തമായ പങ്കുള്ളതായി സംശയം
കൊടുങ്ങല്ലൂര്‍;ബഹ്റിനിലെ ഫള്ാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണത്തിലുള്ള ദുരൂഹതകള്‍ നീങ്ങുന്നില്ല. ഇവരുടെ മൃതദേഹം നാട്ടിലെത്തിച്ച ബഹ്റിനില്‍ പ്രവാസിയായ ചാലക്കുടി കൊമ്പിടിഞ്ഞിമാക്കല്‍ സ്വദേശിനിയായ മിനിയെ നാട്ടുകാര്‍ തടഞ്ഞുവച്ചതിനെ തുടര്‍ന്ന് പോലീസെത്തി അറസ്റ്റു ചെയ്തു. പുല്ലൂറ്റ് ചാപ്പാറ പറുക്കാരന്‍ ആന്റണിയുടെ ഭാര്യയും കാച്ചപ്പിള്ളി ജോസിന്റെ മകളുമായ ജിനിയാണ് (30) മരിച്ചത്. ബ്യൂട്ടീഷന് ജോലിക്കെന്നു പറഞ്ഞ് രണ്ടര ലക്ഷം രൂപ മിനിയ്ക്ക് നല്കി ഈ വര്‍ഷം ജൂലൈ 21 നാണ് ജിനി ബഹ്റിനിലേക്ക് പോയത്. എന്നാല്‍ കരാര്‍ പ്രകാരമുള്ള ജോലിയല്ല ജിനിയ്ക്ക് കിട്ടിയത്. ബ്യൂട്ടീഷന് ജോലിക്കു പകരം ഹോട്ടലിലായിരുന്നു ജോലി. ബന്ധുക്കളുടെ ആവശ്യപ്രകാരം മരണശേഷം ജിനിയുടെ മൃതദേഹവുമായി നാട്ടിലെത്തിയത് മിനിയാണ്. കഴിഞ്ഞ ദിവസം മൃതദേഹത്തോടൊപ്പം വന്ന് എയര്‍പോര്‍ട്ടില്‍ നിന്ന് ഹൈദരാബാദിലേക്ക് മുങ്ങാന്‍ ശ്രമിച്ച മിനിയെ ബന്ധുക്കള്‍ തന്ത്രപൂര്‍വ്വം മരണ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. വീട്ടിലെത്തിയ ഉടന്‍ മിനിയെ ഒരു മുറിയില്‍…
Read More