പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11334 കോടിയുടെ തട്ടിപ്പു നടത്തിയ ശേഷം സ്വിറ്റ്സര്‍ലന്‍ഡിലേക്ക് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി ബോളിവുഡ് നടിമാരുടെ ഇഷ്ടക്കാരന്. തന്റെ സ്ഥിരം ഉപഭോക്താക്കള്‍ക്ക് വിരുന്നും വിലപിടിച്ച സമ്മാനങ്ങളും നല്‍കുന്നതും ഇയാളുടെ പതിവായിരുന്നു. പ്രിയങ്കാ ചോപ്രയും ഐശ്യര്യാ റായിയുമടക്കമുള്ള നടിമാര്‍ ഇയാളുടെ കടുത്ത ആരാധകരാണ് എന്നാണ് കേള്‍ക്കുന്നത്.മോദി ഡിസൈന്‍ ചെയ്ത ആഭരണങ്ങളുടെ കടുത്ത ആരാധികയാണ് പ്രിയങ്ക ചോപ്ര. വജ്രവ്യാപാരത്തിന്റെ ലോകതലസ്ഥാനമെന്ന് അറിയപ്പെടുന്ന ബല്‍ജിയത്തിലെ ആന്റ്വെര്‍പ്പ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇയാളുടെ ‘നീരവ് മോദി കലക്ഷന്‍സ്’ ഹോളിവുഡ്, ബോളിവുഡ് താരങ്ങളുടേതടക്കം ഇഷ്ട ബ്രാന്‍ഡാണ്. ടൈറ്റാനിക് നായിക കെയ്റ്റ് വിന്‍സ്ലെറ്റ്, കൊക്കോ റോച്ച, നവോമി വാട്സ് തുടങ്ങി ഐശ്വര്യ റായി, പ്രിയങ്കാ ചോപ്ര, ലിസ ഹെയ്ഡന് വരെയുള്ളവര്‍ നീരവ് മോദി രൂപകല്‍പ്പന ചെയ്ത വജ്രാഭരണങ്ങള്‍ ഉപയോഗിക്കുന്നവരാണ്. ഇന്ത്യയില്‍ തുടങ്ങിയ വജ്ര ബിസിനസ് ഇന്ന് ലോകമാസകലം വ്യാപിച്ചു കിടക്കുകയാണ്നീരവിന്റെ ഫയര്‍സ്റ്റാര്‍ ഡയമണ്ടിന്…
Read More