പ്രായമായെന്നു വിചാരിക്കേണ്ട…45ാം വയസിലും സിക്‌സ് പായ്ക്ക് വരുത്താം അതും വെറും 12 ആഴ്ചകൊണ്ട്; ബ്രിട്ടീഷുകാരന്‍ ബെന്‍ ജാക്‌സന്റെ കഥയിങ്ങനെ…

നാല്‍പതു കഴിഞ്ഞാല്‍ പിന്നെ ചെറുപ്പം നഷ്ടമാകുമെന്നാണ് ഒട്ടു മിക്ക ആളുകളുടെയും ധാരണ. എന്നാല്‍ ആ ധാരണ തിരുത്തിക്കുറിക്കുകയാണ് ബ്രിട്ടനിലെ വാറിംഗ്ടണ്‍  സ്വദേശിയായ ബെന്‍ ജാക്‌സന്‍. ഇയാള്‍ക്ക് മക്കള്‍ മൂന്നാണുള്ളത്. കുട്ടികളുടെയൊപ്പം ഓടിയെത്താന്‍ പാടുപെട്ടപ്പോഴാണ് 45കാരനായ ജാക്‌സന്റെ മനസില്‍ ഈ മോഹം ഉദിക്കുന്നത്. ശരീരഭാരം കുറച്ച് ഒന്നു ഫിറ്റാവണം. അങ്ങനെയാണ് ഇയാള്‍ ജിമ്മില്‍ പോകാന്‍ ആരംഭിച്ചത് ഭാരം കുറച്ചു സുന്ദരനായതോടെ കുട്ടികള്‍ക്കും അച്ഛനോടുള്ള ഇഷ്ടം കൂടി. ഭാരം കുറച്ചതോടെ കുട്ടികള്‍ക്കു പിന്നാലെ അനായാസം ഓടിച്ചാടി നടക്കാം എന്നാണ് ജാക്‌സന്റെ സാക്ഷ്യം. മറ്റെല്ലാവരെയും പോലെ കയ്യില്‍ കിട്ടിയതെല്ലാം തിന്ന് തടിവച്ചയാളായിരുന്നു ജാക്‌സനും. പക്ഷെ കുട്ടികളെ നോക്കാന്‍ തടി കൂടിയത് ബുദ്ധിമുട്ടാകുമെന്നു കണ്ടാണ് ജാക്‌സന്‍ ഫിറ്റാകാന്‍ തീരുമാനിച്ചത്. ജാക്‌സന്‍ ഈ തീരുമാനം എടുത്തപ്പോള്‍ പലരും മൂക്കത്തുവിരല്‍ വച്ചു. 45കാരന് വേറെ പണിയില്ലേയെന്നായിരുന്നു അവരുടെ ചോദ്യം. എന്നാല്‍ അങ്ങനെയങ്ങു വിടാന്‍ ജാക്‌സന്‍ ഒരുക്കമായിരുന്നില്ല.…

Read More