കലി തീരാതെ ബെന്‍സ്റ്റോക്‌സ്;ഇംഗ്ലീഷ് ക്രിക്കറ്റര്‍ ബെന്‍സ് സ്‌റ്റോക്‌സ് തെരുവില്‍ ആളുകളെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു; പിടിച്ചു മാറ്റാന്‍ ചെന്ന ഹെയില്‍സിനും കിട്ടി ഒരെണ്ണം

ഇംഗ്ലീഷ് ക്രിക്കറ്റര്‍ ബെന്‍ സ്റ്റോക്‌സിനെ ടീമില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ കാരണമെന്താണെന്ന് ആര്‍ക്കും വലിയ പിടിയില്ലായിരുന്നു. വെസ്റ്റ് ഇന്‍ഡീസുമായുള്ള പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങളില്‍ നിന്നുമാണ് സ്റ്റോക്‌സിനെയും സഹതാരം അലക്‌സ് ഹെയില്‍സിനെയും ഒഴിവാക്കിയത്. തെരുവില്‍ തല്ലുകൂടിയതിനാണ് സ്‌റ്റോക്‌സിനെ ഒഴിവാക്കിയതെന്ന വാര്‍ത്ത സാധൂകരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സ്‌റ്റോക്‌സിനൊപ്പമുണ്ടായിരുന്നതിനാണ് ഹെയില്‍സിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. സ്റ്റോക്‌സ് തല്ലു കൂടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. സ്‌റ്റോക്‌സ് രണ്ടു പേരെ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് വീഡിയോയിലുള്ളത്. ഹെയ്ല്‍സ് തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഹെയില്‍സിനെ തള്ളിമാറ്റി സ്‌റ്റോക്‌സ് മര്‍ദ്ദനം തുടരുന്നതും വീഡിയോയില്‍ കാണാം. നിലത്തു വീണ ആളെ തറയിലിട്ടു ചവിട്ടുന്നതും വീഡിയോയിലുണ്ട്. എന്തായാലും താരത്തിനെതിരേ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് ഉറപ്പാണ്. <iframe width=”560″ height=”315″ src=”https://www.youtube.com/embed/Cvx07mUJCj4″ frameborder=”0″ allowfullscreen></iframe>

Read More