നാളെ മുതല്‍ കേരളത്തില്‍ കാലവര്‍ഷം വീണ്ടും ശക്തിപ്പെടും. സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. വടക്കന്‍ ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്തിനടുത്തായി രൂപംകൊണ്ട അന്തരീക്ഷച്ചുഴിയുടെ സ്വാധീനത്താല്‍ കേരളത്തില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാന്‍ സാധ്യതയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിങ്കളാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ശക്തമായ കാലവര്ഷത്തിനുപകരം ഇടവിട്ടുള്ള ഒറ്റപ്പെട്ട മഴകളാണ് സംസ്ഥാനത്ത് പലയിടത്തും ലഭിച്ചത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി പെട്ടെന്ന് ന്യൂനമര്‍ദങ്ങളും ചുഴലിയും ഒന്നിനുപിന്നാലെ ഒന്നായി രൂപംകൊള്ളാനുളള സാധ്യതയും, ശാന്തസമുദ്രത്തിലെ ശക്തമായ ഉഷ്ണജലപ്രവാഹ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തില്‍…
Read MoreTag: bengal
തെക്കന്‍ജില്ലകളില്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ശ്രീലങ്ക തീരത്തിനു സമീപം തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ കേരളത്തില്‍ തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് രാവിലെ ഏഴിനു പുറപ്പെടുവിപ്പിച്ച ജാഗ്രതാ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി. അതേസമയം ഉയര്‍ന്ന തിരമാല ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. കേരള തീരത്ത് ഇന്ന് രാത്രി 11:30 വരെ 2.5 മുതല്‍ 3.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
Read Moreപശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ അങ്കം കുറിക്കാന്‍ ഒവൈസി ! മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം മാര്‍ച്ച് 27ന് പ്രഖ്യാപിക്കും; മമതയുടെ ചങ്കിടിപ്പ് ഇനിയും കൂടും…
പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ അങ്കം കുറിക്കാന്‍ അസദുദ്ദീന്‍ ഒവൈസി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓള് ഇന്ത്യ മജ്ലിസ് ഇ-ഇത്തിഹാദുല്‍ മുസ്ലിമീന് (എ.ഐ.ഐ.എം.എം) മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം മാര്‍ച്ച് 27 ന് പ്രഖ്യാപിക്കുമെന്ന് ഒവൈസി വ്യക്തമാക്കി. ഒവൈസി എഎന്‍ഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മാര്‍ച്ച് 27 ന് സാഗെര്‍ദിഗിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ എ.ഐ.ഐ.എം.എം മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്നും ഒവൈസി പറഞ്ഞു. തന്റെ പാര്‍ട്ടിയും അബ്ബാസ് സിദ്ദിഖിയും തമ്മിലുള്ള രാഷ്ട്രീയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി. സംയുക്ത മോര്‍ച്ചയുടെ കീഴില്‍ അബ്ബാസ് സിദ്ധിഖിയുടെ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് (ഐ.എസ്.എഫ്) ഇടതുപക്ഷ, കോണ്‍ഗ്രസ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയിരുന്നു. വരാനിരിക്കുന്ന പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളെക്കുറിച്ച് എ.ഐ.ഐ.എം.എം മേധാവി പതിവുപോലെ മൗനം പാലിക്കുകയാണുണ്ടായത്. തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി), കോണ്‍ഗ്രസ്-ഇടതു സഖ്യം, ഭാരതീയ ജനതാ പാര്‍ട്ടി…
Read Moreആകെയുള്ള ഒറ്റമുറി വീട്ടില്‍ കഴിയേണ്ടത് ഏഴുപേര്‍ ! ശാരീരിക അകലം പ്രാപിക്കണമെന്ന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അഭയം പ്രാപിച്ചത് മരക്കൊമ്പില്‍; സംഭവം ഇങ്ങനെ…
കോവിഡില്‍ നിന്നു രക്ഷനേടാന്‍ ശാരീരിക അകലം പാലിക്കണമെന്ന കര്‍ശന നിര്‍ദേശങ്ങള്‍ സജീവമാണ്. ആളുകളെല്ലാം വീടിനുള്ളില്‍ തന്നെയിരിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകരും ഭരണകര്‍ത്താക്കളും ആവര്‍ത്തിക്കുന്നുമുണ്ട്. എന്നാല്‍ ഏഴോ എട്ടോ പേരുള്ള കുടുംബത്തിന് ഒറ്റമുറി വീടിനുള്ളില്‍ താമസിക്കേണ്ട അവസ്ഥ വന്നാല്‍ എന്താണ് ചെയ്യുക. അങ്ങനെ വന്നാല്‍ മരച്ചില്ലയും വീടാക്കി മാറ്റാമെന്ന ഉപായമാണ് പശ്ചിമബംഗാളിലെ പുരുലിയ ജില്ലയിലെ ബാംഗ്ഡി ഗ്രാമത്തില്‍ നിന്നുള്ള ഏഴുപേര്‍ കണ്ടെത്തിയത്. പത്തടി ഉയരത്തിലുള്ള മരത്തിന് മുകളില്‍ കിടക്കകളുണ്ടാക്കി, കൊതുകുവലകള്‍ കെട്ടി വെളിച്ചവും മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയാണ് അഞ്ചുദിവസമായി ഇവര്‍ താമസിക്കുന്നത്. ഭക്ഷണം കഴിക്കാനും മറ്റ് പ്രാഥമിക കര്‍മ്മങ്ങള്‍ക്കും മാത്രം മരത്തില്‍ നിന്ന് താഴേക്കിറങ്ങും. കൊവിഡ് പടര്‍ന്നുപിടിച്ചപ്പോള്‍ ചെന്നൈയില്‍ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് എത്തിയ അതിഥി തൊഴിലാളികളാണ് ഏഴുപേരും. ഇത്ര ദൂരം യാത്ര ചെയ്തത് കൊണ്ട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ഡോക്ടര്‍മാര്‍ ഇവരോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ ആകെയുള്ളത് ഒരു ഒറ്റമുറി…
Read Moreമാതാപിതാക്കളോടുള്ള കടപ്പാട് ഒരു കാലത്തും തീരില്ല ! കനകാഞ്ജലി ചടങ്ങിനോട് മുഖം തിരിച്ച് വധു; വീഡിയോ കാണാം…
ബംഗാള്‍: വിവാഹങ്ങള്‍ വധൂവരന്മാരുടെ കൂടിച്ചേരലാണെങ്കിലും പലയിടത്തും വിവാഹങ്ങള്‍ പല രീതിയിലാണ് നടക്കുന്നത്. പല തരത്തിലുള്ള ആചാരങ്ങള്‍ ജാതിമതദേശ ബന്ധിതമായി വിവാഹങ്ങളില്‍ കടന്നു വരുന്നു. ബംഗാളിലെ ഒരു വിവാഹവേദിയില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നതാണ് ഈ വീഡിയോ. ബംഗാളി വിവാഹത്തിലുളള ‘കനകാഞ്ജലി’ എന്ന ചടങ്ങിനെ തുറന്ന് എതിര്‍ക്കുന്ന വധുവിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങള്‍ നെഞ്ചിലേറ്റുന്നത്. വധു തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ചത്. ധീരമായ തീരുമാനം എടുത്തതിന് നിരവധി ആളുകള്‍ വധുവിന് അഭിനന്ദനവുമായി എത്തുന്നുണ്ട്. സ്വന്തം വീട്ടില്‍ നിന്ന് വരന്റെ വീട്ടിലേയ്ക്ക് പോകുമ്പോഴുളള ചടങ്ങിനെയാണ് വധു എതിര്‍ത്തത്. വധു ഒരുപിടി അരി തന്റെ അമ്മയുടെ സാരിയിലേയ്ക്ക് ഇടുന്ന ചടങ്ങിനിടെ മാതാപിതാക്കളോട് ഉളള എല്ലാ കടങ്ങളും വീട്ടിത്തീര്‍ത്തു എന്ന് എല്ലാവരുടെയും മുന്‍പാകെ തുറന്നു സമ്മതിക്കുകയും ഉച്ചത്തില്‍ പറയുകയും വേണം. ‘കനകാഞ്ജലി’ ചടങ്ങ് നടത്തുന്നതിനിടെ മുതിര്‍ന്നവര്‍ മാതാപിതാക്കളോടുളള…
Read More