ഗിന്നസ് റെക്കോഡ് ബുക്കില്‍ കയറിപ്പറ്റുക പല മനുഷ്യരുടെയും ലക്ഷ്യമാണ്. ‘ബംഗാളി’ എന്ന് പേരുള്ള പെണ്‍ കടുവയുടെ ഗിന്നസ് റെക്കോര്‍ഡാണ് അവളെ പ്രശസ്തയാക്കിയത്. കഴിഞ്ഞ ദിവസമാണ് ബംഗാളി നേട്ടം സ്വന്തമാക്കിയത്. ലോകത്തില്‍ സംരക്ഷണയില്‍ കഴിയുന്ന കടുവകളില്‍ ഏറ്റവും പ്രായം കൂടിയതിനുള്ള ഗിന്നസ് ലോക റെക്കോര്‍ഡാണ് ബംഗാളി നേടിയത്. യുഎസിലെ ടൈഗര്‍ ക്രീക്ക് വന്യജീവി കേന്ദ്രത്തിലാണ് ബംഗാളി താമസിക്കുന്നത്. 25 വയസും 319 ദിവസവുമാണ് ബംഗാളിയുടെ പ്രായം. യുഎസിലെ ടെക്സസ് സംസ്ഥാനത്തുള്ള ടൈലര്‍ എന്ന പ്രദേശത്താണ് ടൈഗര്‍ ക്രീക്ക് വന്യജീവി കേന്ദ്രം. ബംഗാള്‍ കടുവ വിഭാഗത്തില്‍ പെടുന്ന ബംഗാളി 2000ത്തില്‍ തന്റെ നാലാം വയസിലാണ് ടൈഗര്‍ ക്രീക്ക് മൃഗശാലയിലെത്തിയത്. ആദ്യകാലത്തു നാണം കുണുങ്ങിയായിരുന്നെന്നു മൃഗശാലയുടെ അധികൃതര്‍ പറയുന്നു. മൃഗശാലയില്‍ ആളുകളെത്തുമ്പോള്‍ അവരെ കാണാന്‍ കൂട്ടാക്കാതെ പോയി ഒളിച്ചു നില്‍ക്കാനായിരുന്നു ബംഗാളിക്കു താത്പര്യം. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. ടൈഗര്‍ ക്രീക്കിനെ…
Read MoreTag: Bengali
പെണ്‍കുട്ടിയുടെ കുളി സീന്‍ പകര്‍ത്താന്‍ ശ്രമിച്ച ബംഗാളി കുടുങ്ങി; അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് അരങ്ങേറിയത് ‘സിനിമാ സ്റ്റൈല്‍’ സംഭവങ്ങള്‍
ബാത്ത് റൂമില്‍ മൊബൈല്‍ കാമറ വച്ച് പെണ്‍കുട്ടി കുളിക്കുന്ന വീഡിയോ പിടിക്കാന്‍ ശ്രമിച്ച ബംഗാളിലെ അറസ്റ്റു ചെയ്യുന്നതിനിടയില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കല്ലേറില്‍ ശൂരനാട് സ്‌റ്റേഷനിലെ പോലീസുകാരായ ഉമേഷ്, വിഷ്ണുനാഥ് എന്നിവര്‍ ഉള്‍പ്പെടെ ആറുപോലീസുകാര്‍ക്ക് പരിക്കേറ്റു. എസ്‌ഐ സജീഷ്‌കുമാറിനും അടിയേറ്റു. കസ്റ്റഡിയിലെടുത്ത ബംഗാള്‍ സ്വദേശിയെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് നാട്ടുകാരായ 12പേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. ഒരു സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ബംഗാള്‍ സ്വദേശി. സ്ഥാപനത്തോടുചേര്‍ന്നുള്ള വീടിന്റെ കുളിമുറിയില്‍ കുളിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ ചിത്രം പകര്‍ത്തുന്നതിനിടയില്‍ ഭിത്തിയിലെ വെന്റിലേറ്ററില്‍ മൊബൈല്‍ ക്യാമറ കണ്ട് പെണ്‍കുട്ടി ബഹളം വയ്ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബംഗാള്‍ സ്വദേശി സ്ഥാപനത്തോടുചേര്‍ന്നുള്ള താമസ്ഥ സ്ഥലത്ത് മുറിയില്‍ കയറി വാതിലടച്ചു. സംഘടിതരായെത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് വിവരം പോലീസില്‍…
Read Moreകേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ ബംഗ്ലാദേശിലെ തീവ്രവാദികളും കൊടുംകുറ്റവാളികളും; പലരും കഴിയുന്നത് വ്യാജ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച്; കഴിഞ്ഞ ദിവസം മലപ്പുറത്തു നിന്ന് പിടിയിലായത് 35 ബംഗ്ലാദേശികള്‍
നമ്മുടെ നാട്ടില്‍ പശ്ചിമബംഗാളില്‍ നിന്നുള്ള തൊഴിലാളികളെന്ന വ്യാജേന എത്തുന്നവരില്‍ നല്ലൊരു പങ്കും ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ എന്നു വിവരം. ബംഗാളികളായി കേരളത്തിലെത്തിയവരില്‍ ബംഗ്ലാദേശി തീവ്രവാദികളും കൊടുംകുറ്റവാളികളുമുണ്ടെന്ന വിവരം കേരളത്തിലെ ആളുകളെ ആശങ്കപ്പെടുത്താന്‍ പോന്നതാണ്. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ വാഴക്കാട്ടുനിന്ന് 35 പേരെ രേഖകളില്ലാതെ പിടികൂടിയതോടെയാണ് ബംഗ്ലാദേശുകാരുടെ സാന്നിധ്യം വലിയ തോതിലുണ്ടെന്നു സ്ഥിരീകരിച്ചത്.കെട്ടിട നിര്‍മാണത്തൊഴിലാളികളാണു വാഴക്കാട്ട് അറസ്റ്റിലായത്. ഇവരില്‍ അഞ്ചു പേര്‍ക്കു മാത്രമാണ് പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നത്. മറ്റുള്ളവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാജമായിരുന്നു. ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഇവരുടെ വിശദാംശങ്ങള്‍ കൈമാറിയിട്ടുണ്ട്. എന്‍.ഐ.എ. അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയെന്നാണ് സൂചന. സംസ്ഥാനത്ത് വിവിധ മേഖലകളിലായി ലക്ഷക്കണക്കിനു ബംഗാളികള്‍ തൊഴിലെടുക്കുന്നുണ്ട്. ഏകദേശം 30 ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ പണിയെടുക്കുന്നുണ്ടെന്നാണ് കണക്ക്. മുമ്പ് തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികളായിരുന്നു കേരളത്തില്‍ കൂടുതലെങ്കില്‍ ബംഗാളികളുടെയും വടക്കു-കിഴക്കന്‍ സംസ്ഥാനക്കാരുടെയും കുത്തൊഴുക്കോടെ…
Read More