ബംഗളൂരു നഗരത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട അഞ്ച് ഭീകരവാദികളെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും തോക്കുകളും വെടിക്കോപ്പുകളും ഉള്‍പ്പെടെ വന്‍ ആയുധശേഖരമാണ് പിടിച്ചെടുത്തത്. ഇവരില്‍ നിന്ന് ഏഴു പിസ്റ്റലുകള്‍, വെടിയുണ്ടകള്‍, വോക്കി-ടോക്കികള്‍, കഠാരകള്‍ തുടങ്ങിയവ പിടിച്ചെടുത്തതായും ബംഗളൂരു പോലീസ് കമ്മീഷണര്‍ ബി ദയാനന്ദ പറഞ്ഞു. അറസ്റ്റിലായവരില്‍ അഞ്ച് പേരും 2008ലെ ബംഗളൂരു സ്ഫോടനക്കേസിലെ മുഖ്യപ്രതി തടിയന്റവിട നസീര്‍ റീക്രൂട്ട് ചെയ്തവരാണെന്ന് പോലീസ് കമ്മീഷണര്‍ പറഞ്ഞു. നസീറിന് ഭീകരവാദ സംഘടനയായ ലഷ്കര്‍ ഇ തൊയിബയുമായി അടുത്ത ബന്ധമുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. സയ്യിദ് സുഹേല്‍, ഉമര്‍, ജാനിദ്, മുദാസിര്‍, സാഹിദ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ നഗരത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും കമ്മീഷണര്‍ പറഞ്ഞു. കൊലപാതകം, പിടിച്ചുപറി തുടങ്ങി വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെ പരപ്പന അഗ്രഹാര ജയിലിലില്‍ വച്ച് തടിയന്റവിട നസീര്‍ ഭീകരപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇവര്‍…
Read MoreTag: bengaluru
ബംഗളൂരു നഗരത്തില്‍ ഡച്ച് വ്ളോഗര്‍ക്ക് നേരെ ആക്രമണം ! വ്ളോഗര്‍ ഓടി രക്ഷപ്പെട്ടു; വീഡിയോ
ബംഗളൂരു നഗരത്തില്‍ ഡച്ച് വ്ളോഗര്‍ക്ക് നേരെ ഞെട്ടിക്കുന്ന ആക്രമണം. വീഡിയോ ചിത്രികരിക്കുന്നതിനിടെയാണ് നെതര്‍ലന്‍ഡില്‍ നിന്നുള്ള വ്ളോഗര്‍ പെഡ്രോ മോട്ടയ്ക്ക് നേരെ ചിക്പേട്ട് ബസാറില്‍ വച്ച് ഒരാള്‍ അസഭ്യം പറയുകയും ആക്രമണം നടത്തുകയും ചെയ്തത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ബസാറിലെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു പെഡ്രോ മോട്ട. അതിനിടെ ബസാറിലെ കച്ചവടക്കാരനായ ഒരാള്‍ പെഡ്രോയുടെ കൈ പിടിച്ചുതിരിക്കുന്നതും കാമറ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ആക്രമണത്തില്‍നിന്ന് ബ്ലോഗര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. അതേസമയം, ഇപ്പോള്‍ പ്രചരിക്കുന്നത് പഴയ വീഡിയോ ആണെന്ന് ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ പറഞ്ഞു. സംഭവത്തില്‍ പ്രതിയ്ക്കെതിരെ നടപടി സ്വീകരിച്ചതായും കമ്മീഷണര്‍ ട്വീറ്റ് ചെയ്തു.
Read Moreകരിങ്കല്‍ ലോറിയില്‍ 25 ലക്ഷത്തിന്റെ മയക്കുമരുന്ന് ! എംഡിഎംഎ എത്തിച്ചത് ബംഗളൂരുവില്‍ നിന്ന്…
കൊച്ചി: കളമശേരിയില്‍ കരിങ്കല്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 25 ലക്ഷത്തിന്റെ മയക്കുമരുന്നു പിടികൂടിയ സംഭവത്തില്‍ പ്രതികള്‍ ലഹരിമരുന്ന് എത്തിച്ചത് ബംഗളൂരുവില്‍ നിന്നെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഷെഫീഖ്(29), പുന്നപ്ര സ്വദേശി ആഷിഖ്(32) എന്നിവരാണ് കളമശേരി പോലീസിന്റെയും യോദ്ധാവ് സ്ക്വാഡിന്റെയും സംയുക്ത പരിശോധനയില്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 286 ഗ്രാം എംഡിഎംഎ പിടികൂടി. ഇതിന് വിപണിയില്‍ 25 ലക്ഷത്തോളം രൂപ വില വരുമെന്ന് കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ വിബിന്‍ദാസ് പറഞ്ഞു. കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റിനു സാധ്യതയുണ്ട്. ഞാറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ പത്തടിപ്പാലത്തിന് സമീപത്തായിരുന്നു സംഭവം. ബംഗളൂരുവില്‍നിന്ന് പൊള്ളാച്ചിയിലെത്തിച്ച മയക്കുമരുന്ന് ആലപ്പുഴയിലേക്ക് കരിങ്കല്‍ ലോഡുമായി വരികയായിരുന്ന ലോറിയില്‍ കടത്തുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. വാഹനം ആലപ്പുഴ സ്വദേശിയുടേതാണ്. പിടിയിലായ രണ്ടുപേരും വാഹനത്തിലെ ജീവനക്കാരാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
Read Moreസ്റ്റേഷനിലെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് എസ്ഐ ! അശ്ലീല മെസേജുകളും അയച്ചു…
പോലീസ് സ്റ്റേഷനിലെത്തിയ യുവതിയ എസ്ഐ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. വിവാഹമോചനക്കേസില്‍ കേസില്‍ സാക്ഷിമൊഴി നല്കാന് സ്റ്റേഷനിലെത്തിയ യുവതിയ്ക്കാണ് ദുരനുഭവം നേരിട്ടത്. ബംഗളൂരുവിലെ എസ്ജി പാല്യ സ്റ്റേഷനിലെ എസ്ഐ മഞ്ജുനാഥിനെതിരെയാണ് പരാതി.സ്റ്റേഷനിലുള്ളില്‍ വച്ച് എസ്ഐ അനുചിതമായി സ്പര്‍ശിച്ചെന്നാണ് യുവതിയുടെ പരാതി. ഏപ്രില്‍ എട്ടിന് വിവാഹമോചനക്കേസില്‍ സാക്ഷി മൊഴി നല്കാന് എത്തിയപ്പോഴായിരുന്നു സംഭവം. മൊഴി നല്‍കുന്നതിനിടെ എസ്ഐ കൈയില്‍ പിടിക്കുകയും ഇറങ്ങുമ്പോള്‍ ശരീരത്തില്‍ പിടിക്കുകയായിരുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. കൂടാതെ എസ്ഐ അശ്ലീല മെസേജുകള്‍ അയച്ചതായും യുവതി പറയുന്നു. ഏപ്രില്‍ പത്തിന് തനിക്ക് ഉണ്ടായ ദുരനുഭവം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചെങ്കിലും കുടുംബം ആവശ്യപ്പെട്ടതനുസരിച്ച് അത് ഡിലീറ്റ് ചെയ്തതായും യുവതി പറയുന്നു. എന്നാല്‍ ട്വീറ്റ് വൈറലായതോടെ വിഷയം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ യുവതി പരാതി നല്‍കിയതായും വിഷയം ഗൗരവമുള്ളതാണെന്നും ഡിസിപി പറഞ്ഞു.
Read Moreബംഗളുരൂവിനെ ഭീതിയിലാഴ്ത്തി സീരിയല്‍ കില്ലര്‍ ! വീപ്പയ്ക്കുള്ളില്‍ വീണ്ടും സ്ത്രീയുടെ മൃതദേഹം; ഇത്തവണ റെയില്‍വേ സ്റ്റേഷനില്‍…
ബംഗളൂരുവിനെ ഭീതിയിലാഴ്ത്തി സീരിയല്‍ കില്ലര്‍. എസ്എംവിടി റെയില്‍വേ സ്റ്റേഷനില്‍ വീപ്പയ്ക്കുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് ഭീതിപരന്നത്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ എസി റെയില്‍വേ സ്റ്റേഷനായ ബെംഗളൂരുവിലെ എസ്എംവിടി റെയില്‍വേ സ്റ്റേഷനിലാണ് ഇത്തവണ മൃതദേഹം കണ്ടെത്തിയത്. തുണി കൊണ്ടു മൂടിയ നിലയിലായിരുന്നു മൃതദേഹം. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഏകദേശം 30നും 35നും ഇടയില്‍ പ്രായം തോന്നിക്കുമെന്നും പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ച മൂന്നുപേര്‍ ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ റെയില്‍വേ സ്റ്റേഷന് കവാടത്തിന് സമീപം വീപ്പ കൊണ്ടിറക്കുന്ന ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. ട്രെയിനിലാണ് മൃതദേഹം എത്തിച്ചതെന്ന് ജില്ലാ പോലീസ് മേധാവി ഡോ.സൗമ്യലത അറിയിച്ചു. കഴിഞ്ഞ മൂന്നു മാസത്തിനിടെ സമാനരീതിയില്‍ കണ്ടെത്തുന്ന മൂന്നാമത്തെ സ്ത്രീയുടെ മൃതദേഹമാണ് ഇത്. ഡിസംബറില്‍ ബൈപ്പനഹള്ളിയിലും ജനുവരിയില്‍ യശ്വന്ത്പുരയിലും സ്ത്രീയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതാണ് സീരിയല്‍ കില്ലര്‍ എന്ന സംശയത്തിനു കാരണമാകുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ ആറിനാണ് ബൈപ്പനഹള്ളി…
Read Moreപാക് ക്രിക്കറ്റ് താരത്തിന്റെ മകള്‍ക്ക് ബംഗളൂരുവില്‍ ശസ്ത്രക്രിയ ! രണ്ടു വയസുകാരിയുടെ ശസ്ത്രക്രിയ വിജയം…
പാകിസ്ഥാനില്‍ നിന്നുള്ള രണ്ടു വയസുകാരിക്ക് ഇന്ത്യയില്‍ ബംഗളൂരുവില്‍ നടത്തിയ മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയം. പാകിസ്ഥാന് മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സിക്കന്ദര്‍ ഭക്തിന്റെ മകള്‍ അമൈറ സിക്കന്ദര്‍ ഖാനിന് നടത്തിയ മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയാണ് വിജയം കണ്ടത്. ബംഗളൂരുവിലെ നാരായണ ഹെല്‍ത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. കറാച്ചി സ്വദേശിയാണ് സിക്കന്ദര്‍ ഭക്ത്. ശരീരത്തില്‍ പഞ്ചസാര കണങ്ങളെ വിഘടിപ്പിക്കാന്‍ ശേഷിയുള്ള എന്‍സൈമുകളുടെ കുറവ് മൂലമുണ്ടാകുന്ന അപൂര്‍വ്വ രോഗമായ മ്യൂക്കോപോളിസാക്കറിഡോസിസ് ആണ് കുട്ടിയെ ബാധിച്ചിരുന്നത്. കണ്ണ്, തലച്ചോറ് തുടങ്ങി ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാന്‍ സാധ്യതയുള്ള ഈ ഗുരുതര രോഗത്തില്‍ നിന്നാണ് കുട്ടിയെ രക്ഷിച്ചതെന്ന് ആശുപത്രി ചെയര്മാന് ദേവി ഷെട്ടി അറിയിച്ചു. അച്ഛന്റെ മജ്ജയാണ് അമൈറ സിക്കന്ദര്‍ ഖാനിന്റെ ശരീരത്തില്‍ വച്ചുപിടിപ്പിച്ചത്. ശരീരത്തില്‍ പഞ്ചസാര കണങ്ങളെ വിഘടിപ്പിക്കാന്‍ ശേഷിയുള്ള എന്‍സൈമുകളുടെ കുറവ് മൂലം ശരീരത്തില്‍ വലിയ മാറ്റങ്ങളാണ്…
Read Moreകൊലയ്ക്കു പകരം കൊല ! ബംഗളുരു കത്തുന്നു; യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തില്‍ കേരളബന്ധം…
മംഗളൂരു: യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തിനു പിന്നാലെ മറ്റൊരു യുവാവ് കൂടി കൊലചെയ്യപ്പെട്ടതോടെ ഒരിടവേളയ്ക്കു ശേഷം മംഗളൂരു നഗരം വീണ്ടും സംഘര്‍ഷങ്ങളുടെ മുള്‍മുനയിലായി. നഗരത്തിലെ നാല് പോലീസ് സ്റ്റേഷന് പരിധികളില്‍ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. മംഗള്പേട്ട് സ്വദേശിയായ ഫാസില്‍ (30) ആണ് ഇന്നലെ വൈകുന്നേരത്തോടെ സൂറത്കല്ലിലെ റെഡിമെയ്ഡ് ഷോപ്പിനു മുന്നില്‍ വച്ച് അക്രമിസംഘത്തിന്റെ കുത്തേറ്റു മരിച്ചത്. മാസ്ക് ധരിച്ചെത്തിയ മൂന്നംഗസംഘമാണ് ഫാസിലിനെ ആക്രമിച്ചത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ വളഞ്ഞിട്ട് കുത്തിവീഴ്ത്തുകയായിരുന്നു. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന ജോലി ചെയ്തുവരികയായിരുന്നു ഫാസില്‍. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് കൂടുതല്‍ പ്രകോപനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കുമെന്ന ആശങ്കയും പരന്നിട്ടുണ്ട്. നേരത്തേ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ മൃതദേഹത്തിന്റെ ദൃശ്യങ്ങളും ഇതുപോലെ പ്രചരിപ്പിച്ചിരുന്നു. തുടര്‍ച്ചയായുണ്ടായ കൊലപാതകങ്ങളെ തുടര്‍ന്ന് ദക്ഷിണകന്നഡയിലും സമീപ ജില്ലകളിലും കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.…
Read Moreദിലീപിന്റെ നായികയായി മിസ്റ്റര്‍ ബട്ലറില് അഭിനയിച്ച നടിയെ ഓര്‍മയുണ്ടോ ? ബംഗളുരു സുന്ദരി രുചിത ഇപ്പോള്‍ എവിടെ…
ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു 1993ല്‍ പുറത്തിറങ്ങിയ അമ്മയാണെ സത്യം. ചിത്രത്തില്‍ ആനിയും മുകേഷുമായിരുന്നു നായികാനായകന്മാരായെത്തിയത്. എന്നാല്‍ ചിത്രത്തിന്റെ തമിഴ് റീമേക്കിനെക്കുറിച്ച് സംവിധായകന് ചിന്തിച്ചപ്പോള്‍ ആനി അതില്‍ നിന്നു പിന്മാറുകയായിരുന്നു. തുടര്‍ന്ന് നായികയ്ക്കായുള്ള സംവിധായകന്റെ തിരച്ചില്‍ എത്തി നിന്നത് രുചിത പ്രസാദ് എന്ന പുതുമുഖ നടിയിലായിരുന്നു. എന്നാല്‍ സംവിധായകനും ചിത്രത്തിലെ നടനും തമ്മില്‍ ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തുകയും ചെയ്തു. സിനിമയ്ക്ക് നല്കിയ പേര് ആയിരുന്നു കണ്ടേന് സീതയെ. കമലഹാസന് ആയിരുന്നു നായക സ്ഥാനത്ത്. മുടങ്ങിപ്പോയ ചിത്രീകരണം പിന്നീട് ആരംഭിക്കുവാനും കഴിഞ്ഞില്ല, അതുകൊണ്ടുതന്നെ കമലഹാസന്റെ നായികയായി തുടക്കം കുറിക്കാനുള്ള അവസരം നടിയ്ക്കു നഷ്ടമായി. ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്ന രുചിതക്ക് മോഡലിംഗ് ആയിരുന്നു താല്പര്യം. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ചില്‍ മിസ്സ് ബാംഗ്ലൂര്‍ ആയി നടിയെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. താന്‍ അഭിനയിച്ച ആദ്യചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങിയതോടുകൂടി…
Read Moreകേരളത്തിലും ‘മാംസക്കച്ചവട കേന്ദ്രങ്ങള്‍’ നടത്തി ! ബംഗളുരുവില്‍ കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയെ കോഴിക്കോട്ടുനിന്നു കണ്ടെത്തിയ സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
ബംഗളുരുവില്‍ കൂട്ടബലാല്‍സംഗത്തിനിരയായ ബംഗ്ലാദേശി യുവതിയെ കോഴിക്കോട്ടു നിന്നും കണ്ടെത്തിയതിനു പിന്നാലെ കേസില്‍ അന്വേഷണം കേരളത്തിലേക്കും വ്യാപിക്കുകയാണ്. ഇന്ന് അന്വേഷണം സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്തും. പ്രതികള്‍ കര്‍ണാടകയിലും തെലങ്കാനയിലും നടത്തിയതിനു സമാനമായ ലൈംഗിക വ്യാപാരകേന്ദ്രങ്ങള്‍ കേരളത്തിലും നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത രണ്ടാം പ്രതി മുഹമ്മദ് ബാബുവാണ് ഇതിന് പിന്നിലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ കേരളത്തിലെ ബന്ധങ്ങളും അന്വേഷണത്തിന്റെ ഭാഗമാണ്. പീഡനത്തിനിരയായ യുവതിയും നേരത്തെ ഈ റാക്കറ്റിന്റെ ഭാഗമായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് ധാക്ക സ്വദേശിനിയായ യുവതി യുഎഇയിലേക്ക് പോയത്. ജോലി ആവശ്യം പോകുകകയാണെന്നാണ് കുടുംബത്തെ അറിയിച്ചിരുന്നത്. തുടര്‍ന്ന് അവിടെ ഡാന്‍സ് ബാറിലടക്കം ജോലി ചെയ്തിരുന്നു. പിന്നീട് മുഹമ്മദ് ഇവരെ ബംഗളൂരുവില്‍ എത്തിച്ചു. അവിടെ ഈ സംഘത്തിനൊപ്പം പ്രവര്‍ത്തിച്ച യുവതി അവരുമായി തെറ്റിയ ശേഷം കോഴിക്കോട് മാസാജ് പാര്‍ലര്‍ നടത്തിവരികയായിരുന്നു. ്അതിനിടെ സാമ്പത്തിക…
Read Moreഫലം പോസിറ്റീവെന്ന് അറിഞ്ഞാല്‍ ഉടന്‍ ഫോണ്‍ ഓഫാക്കും ! ബംഗളുരുവില്‍ ചികിത്സ തേടാതെ കറങ്ങിനടക്കുന്നത് മൂവായിരത്തിലധികം പേര്…
ബംഗളുരുവില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകാന്‍ കാരണം ആളുകളുടെ അനാസ്ഥയും. ആര്‍ടിപിസിആര്‍ പരിശോധനക്ക് ശേഷം ഫലമറിയുന്നവര്‍ ഫോണ്‍ ഓഫ് ആക്കുകയാണ്. ഇത്തരത്തില്‍ കോവിഡ് പോസിറ്റീവ് ആയ മൂവായിരത്തോളം ആളുകളാണ് ബെംഗളൂരു നഗരത്തില്‍ ചികിത്സ തേടാതെ ഒളിച്ചു കഴിയുന്നത്. ഇത്തരം ആളുകളാണ് കോവിഡ് വ്യാപനത്തിനു കാരണമാകുകയാണെന്ന് റവന്യു മന്ത്രി ആര്.അശോക പറഞ്ഞു. ഹോം ക്വാറന്റീനില്‍ കഴിയേണ്ട ഇത്തരം ആളുകള്‍ രോഗം ഗുരുതരമാകുന്നതുവരെ ചികിത്സ തേടാതെ കഴിയും. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മാത്രമാകും ആശുപത്രിയില്‍ എത്തുക. ഇതാണ് നിലവിലെ സ്ഥിതിയെന്നും ഇത്തരക്കാരാണ് കോവിഡ് സാഹചര്യങ്ങളെ അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്നതെന്നും അധികൃതര്‍ പറയുന്നു. സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന മരുന്നുകള്‍ ലഭിക്കണമെങ്കില്‍ ഹോം ക്വാറന്റീനില്‍ കഴിഞ്ഞേ മതിയാകൂ. എന്നാല്‍ ഇത്തരക്കാര്‍ ഇതിനു തയ്യാറാകാത്തത് വലിയ സാമൂഹിക വിപത്തിനാണ് വഴിവെക്കുന്നത്.
Read More