ബംഗളുരു കലാപത്തില്‍ അക്രമികളില്‍ നിന്ന് ഹനുമാന്‍ ക്ഷേത്രത്തെ രക്ഷിച്ചത് ന്യൂനപക്ഷ യുവാക്കള്‍ ! ക്ഷേത്രത്തിനു ചുറ്റും മനുഷ്യച്ചങ്ങല തീര്‍ത്തു…

ബംഗളുരു കലാപത്തില്‍ അക്രമികളില്‍ നന്നും ഹനുമാന്‍ ക്ഷേത്രത്തെ മനുഷ്യച്ചങ്ങല തീര്‍ത്ത് രക്ഷിച്ച് ഒരു വിഭാഗം ന്യൂനപക്ഷ യുവാക്കള്‍. ഷാംപുര മെയിന്‍ റോഡില്‍ നില നില്‍ക്കുന്ന ക്ഷേത്രമാണ് സംരക്ഷിച്ചത്. ചൊവ്വാഴ്ച രാത്രിയില്‍ നടന്ന സംഭവത്തില്‍ യുവാക്കള്‍ കൈകോര്‍ത്ത് ക്ഷേത്രത്തിന് ചുറ്റും നില്‍ക്കുന്നതും ആയുധമേന്തിയ മറ്റൊരു വിഭാഗം നില്‍ക്കുന്നതിന്റെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ പുലികേശിനഗറിലും സമീപ പ്രദേശങ്ങളായ ഡി ജെ ഹാളി, കെ ജി ഹാളിയിലും കലാപമായി പടര്‍ന്നു. കലാപകാരികള്‍ ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തുന്നത് ലക്ഷ്യമിട്ട് സമീപത്തേക്ക് വരുമ്പോഴായിരുന്നു യുവാക്കള്‍ പെട്ടെന്ന് സംരക്ഷണ വലയം തീര്‍ത്തതെന്നാണ് യുവാക്കള്‍ പറയുന്നത്. ക്ഷേത്രത്തിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ പ്രശ്നം കൂടുതല്‍ വഷളാകുമെന്ന തിരിച്ചറിവായിരുന്നു പെട്ടെന്ന് തന്നെ അതിനെ സംരക്ഷിക്കണം എന്ന തീരുമാനം ഉണ്ടാകാന്‍ കാരണമെന്നും ഇവര്‍ പറയുന്നു. വ്യാഴാഴ്ച രാത്രി മുതല്‍ ആരംഭിച്ച…

Read More

ബംഗളുരുവില്‍ രണ്ട് ലക്ഷം കോവിഡ് ബാധിതര്‍ ? പുതിയ വിവരങ്ങള്‍ വെളിവാക്കുന്നത് കാര്യങ്ങള്‍ അതീവ ഗുരുതരമെന്ന്…

ബംഗളുരു നഗരത്തില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് സൂചന. നഗരത്തില്‍ 2.23 ലക്ഷം ആളുകള്‍ക്ക് കോവിഡ് ബാധിച്ചിരിക്കാമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. 1.3 കോടി ജനങ്ങള്‍ വസിക്കുന്ന ബെംഗളൂരുവില്‍ പകര്‍ച്ചവ്യാധി തടയാനായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിധഗ്ധരുടെ കണക്കുകൂട്ടലിലാണ് ഇത്രയും കൂടുതല്‍ ആളുകള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടാവാമെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഡെക്കാണ്‍ ഹെറാള്‍ഡിന്റേതാണ് റിപ്പോര്‍ട്ട്. ബംഗളൂരു നഗരത്തില്‍ മാത്രം 15,052 പേര്‍ നിലവില്‍ രോഗബാധിതരായി തുടരുന്നുവെന്നാണ് സ്ഥിരീകരിച്ച കണക്ക്. പക്ഷെ ഈ കണക്കുകള്‍ തെറ്റാകാമെന്നാണ് വിദഗ്ധരുടെ പക്ഷം. തിങ്കളാഴ്ച മാത്രം നഗരത്തില്‍ 1315 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിനാല്‍ ആകെ രോഗ ബോധിതരുടെ എണ്ണം കണക്കാക്കിയതിനേക്കാള്‍ എത്രയോ കൂടുതലാവാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡോ. ഗിരിധര്‍ ബാബു കാര്യങ്ങള്‍ വിശദീകരിക്കുന്നതിങ്ങനെ…’ജൂണ്‍ 30മുതല്‍ ജൂലൈ 13 വരെ 11,136 കേസുകളാണ് ബംഗളൂരു നഗരത്തില്‍ സ്ഥിരീകരിച്ചത്. ഇതിന്റെ RO റേറ്റ് 1.29 വെച്ച് കണക്കാക്കുകയാണെങ്കില്‍ 31,978…

Read More

ലോക്ക്ഡൗണ്‍ മൂലം പെട്ടു ! മദ്യവില്‍പ്പന നിര്‍ത്തിയതോടെ അറ്റകൈയ്ക്ക് വാറ്റ് ചാരായത്തില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ചേര്‍ത്തടിച്ച് യുവതിയും സഹോദരനും;രണ്ടു പേരും മരിച്ചു…

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യത്തിനടിപ്പെട്ട ആളുകളെല്ലാം ഭ്രാന്തമായ അവസ്ഥയില്‍ കൂടിയാണ് കടന്നു പോകുന്നത്. ചിലരൊക്കെയാവട്ടെ ജീവനൊടുക്കുക പോലും ചെയ്തു. മദ്യം കിട്ടാക്കനിയായപ്പോള്‍ വാറ്റ് ചാരായത്തില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ചേര്‍ത്ത് കുടിച്ച യുവതിയും സഹോദരനും മരിച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കര്‍ണാടകയിലെ ധാര്‍വാഡിലാണ് സംഭവം. ധാര്‍വാഡിലെ കല്‍ഘതഗി താലൂക്ക് സ്വദേസികളായ ബസവരാജ് വെങ്കപ്പ(45) സഹോദരി ജംബാവ (47) എന്നിവരാണ് മരിച്ചത്. ഇവര്‍ സ്ഥിര മദ്യപാനികള്‍ എന്നായിരുന്നു വിവരം. ലോക്ക് ഡൗണിനെത്തുടര്‍ന്ന് മദ്യവില്‍പ്പന നിരോധിച്ചതോടെ ഇരുവരും കടുത്ത അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. മദ്യം കിട്ടാതെ വന്നതോടെ വാറ്റ് ചാരായത്തോടൊപ്പം ഹാന്‍ഡ് സാനിറ്റൈസര്‍ ചേര്‍ത്ത് കുടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കൂലിപ്പണിക്കാരനായിരുന്നു ബസവരാജ്. ഒരു മാസമായി മദ്യം കിട്ടാതായതോടെ തുടര്‍ന്ന് സഹോദരങ്ങള്‍ വിഷാദത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നു. സാനിറ്റൈസറില്‍ മദ്യത്തിന്റെ അംശം ഉണ്ടെന്ന് അറിഞ്ഞ അവര്‍ വാറ്റുചാരായത്തില്‍ സാനിറ്റൈസര്‍ ചേര്‍ത്ത് കുടിക്കുകയായിരുന്നു.…

Read More

ലോക്ക് ഡൗണ്‍ കാലത്ത് ഗര്‍ഭിണിയായ ഭാര്യയുമായി യുവാവ് നടന്നത് ഏഴു കിലോമീറ്റര്‍ ! ഒടുവില്‍ എത്തിപ്പെട്ടതാവട്ടെ ഡെന്റല്‍ ആശുപത്രിയിലും;പല്ലു പറിക്കുന്ന ലാഘവത്തോടെ പ്രസവം നടത്തിയതാവട്ടെ ഡെന്റല്‍ സര്‍ജനും…

ലോക്ക് ഡൗണ്‍ കാലത്ത് നടന്ന പല പ്രസവങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ ഡെന്റല്‍ ആശുപത്രിയില്‍ വച്ച് പ്രസവം നടത്തിയെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. പ്രസവം നടത്തിയതാവട്ടെ ഡെന്റല്‍ സര്‍ജനും. ദിവസവേതനക്കാരനായ യുവാവ് ലോക്ക്ഡൗണ്‍ ആയതിനാല്‍ ഭാര്യയെയും കൂട്ടി ഏഴുകിലോമീറ്റര്‍ നടന്നാണ് ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ 20കാരിയായ പെണ്‍കുട്ടിയുടെ പ്രസവം നടന്നു. എന്നാല്‍, കുട്ടിക്ക് ജീവന്‍ ഉള്ളതിന്റെ ലക്ഷണങ്ങള്‍ കാണാഞ്ഞതിനെ തുടര്‍ന്ന് കുട്ടിയെ രക്ഷപെടുത്താനായിരുന്നു ശ്രമം. ഇതിനിടയില്‍ അമ്മയ്ക്ക് രക്തസ്രാവമുണ്ടായി. എന്നാല്‍, പിന്നീട് 10 മിനിട്ടിന് ശേഷം കുട്ടിയ്ക്ക് ജീവന്റെ തുടിപ്പുകള്‍ കണ്ടു. മറ്റ് വഴികള്‍ കാണാഞ്ഞാണ് യുവാവ് ഭാര്യയെയും കൂട്ടി ഡെന്റല്‍ ആശുപത്രിയില്‍ എത്തിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടര്‍ പറഞ്ഞു. ഇരുവരെയും ബംഗളുരുവിലെ കെ.സി ചന്ദ്ര ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്തായാലും സമയോചിതമായ ഇടപെടല്‍ മൂലം അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ച ഡെന്റല്‍…

Read More