സിഎഎ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി ആരംഭിച്ചു. പാകിസ്താന്, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളില്‍ നിന്ന് പൗരത്വത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 1955ലെ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 2009ല്‍ തയ്യാറാക്കിയ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, പാഴ്സി വിഭാഗത്തില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് അപേക്ഷ നല്‍കാം. ഗുജറാത്ത്, രാജസ്ഥാന്, ചത്തീസ്ഗഢ്, ഹരിയാണ, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ അഭയാര്‍ഥികളായി താമസിക്കുന്നവര്‍ക്കാണ് പൗരത്വത്തിന് അപേക്ഷിക്കാന്‍ അവസരം. അപേക്ഷയില്‍ ജില്ലകളിലെ കളക്ടര്‍മാരാണ് തീരുമാനം എടുക്കേണ്ടത്.
Read MoreTag: bengladesh
പതിനേഴുകാരിയെ കടത്തിക്കൊണ്ടു വന്ന് ലൈംഗികവ്യാപാരം നടത്തി ! ഭാര്യയും ഭര്‍ത്താവും പിടിയില്‍;ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
ബംഗ്ലാദേശില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടു വന്ന് മാംസക്കച്ചവടം നടത്തിയ സംഘം അറസ്റ്റില്‍. ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് ദമ്പതികള്‍ അടക്കമുള്ള മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. ഷരീഫുള്‍ ഷക്കീര്‍, ഇയാളുടെ ഭാര്യ അജ്മിറ ഖതും, മുസ്തഫ ഷക്കീര്‍ എന്നിവരാണ് അറസ്റ്റിലായത്. ബംഗ്ലാദേശികളായ ഇവര്‍ അനധികൃതമായി ഇന്ത്യയില്‍ കഴിഞ്ഞു വരികയായിരുന്നു. ജോലി തേടി ഇന്ത്യയിലെത്തിയ ഷരീഫുളിനും ഭാര്യയ്ക്കും ജീവിക്കാന്‍ വഴിയില്ലാതായപ്പോഴാണ് പുതിയ മേഖലയിലേക്ക് തിരിഞ്ഞത്. തുടര്‍ന്ന് സ്വന്തം നാട്ടില്‍ നിന്ന് പെണ്‍കുട്ടിയെ കടത്തികൊണ്ടുവന്നത് ലൈംഗിക തൊഴില്‍ ചെയ്യിച്ച് പണമുണ്ടാക്കാന്‍ ഇവര്‍ പദ്ധതിയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ മുസ്തഫയെ സമീപിച്ചു. ബംഗ്ലാദേശിലെ ഗ്രാമത്തില്‍ നിന്ന് 15,000രൂപ കൊടുത്താണ് മുസ്തഫ പെണ്‍കുട്ടിയെ കടത്തികൊണ്ടുവന്നത്. പെണ്‍കുട്ടിയേയും തന്നെയും അതിര്‍ത്തി കടത്തിവിടാന്‍ ഒരു ഏജന്റിന് മുസ്തഫ 4,000രൂപ നല്‍കിയിരുന്നു. ബംഗ്ലാദേശില്‍ നിന്ന് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുവന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ്…
Read Moreഞങ്ങളുടെ പൗരന്മാരെ തിരിച്ചെടുക്കാന്‍ തയ്യാര്‍ ! പൗരന്മാരല്ലാത്ത ആരെങ്കിലും വന്നാല്‍ അവരെ തിരിച്ചയയ്ക്കും; ഇന്ത്യയിലുള്ള ബംഗ്ലാദേശികളുടെ പട്ടിക തയ്യാറാക്കാന്‍ ഇന്ത്യയോടാവശ്യപ്പെട്ട് ബംഗ്ലാദേശ്…
തങ്ങളുടെ പൗരന്മാര് നിയമവിരുദ്ധമായി ഇന്ത്യയില്‍ താമസിക്കുന്നുണ്ടെങ്കില്‍ അവരെ തിരിച്ചെടുക്കാന്‍ തയ്യാറെന്ന് അറിയിച്ച് ബംഗ്ലാദേശ്. ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന തങ്ങളുടെ പൗരന്മാരുടെ ഒരു പട്ടിക തയാറാക്കാന്‍ തങ്ങള്‍ ഇന്ത്യയോട് ആവശ്യപെട്ടിട്ടുണ്ടെന്നും അതനുസരിച്ചുള്ള പൗരന്മാരെ തങ്ങള്‍ രാജ്യത്തേക്ക് തിരികെ എത്തിക്കുമെന്നും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ അബ്ദുള്‍ മോമന്‍ അറിയിച്ചു. ഞങ്ങളുടെ പൗരന്മാരല്ലാതെ മറ്റാരെങ്കിലും പ്രവേശിച്ചാല്‍ ഞങ്ങള്‍ അവരെ തിരിച്ചയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ദേശീയ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അബ്ദുള്‍ മോമന്‍. എന്‍.ആര്.സി പ്രക്രിയ ആഭ്യന്തര കാര്യമാണെന്നും ഇത് ബംഗ്ലാദേശിനെ ബാധിക്കില്ലെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയതായും ബംഗ്ലാദേശ്-ഇന്ത്യ ബന്ധത്തെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്റര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അത് ബംഗ്ലാദേശിനെ ബാധിക്കുന്ന കാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗ്ലാദേശും ഇന്ത്യയും തമ്മില്‍ ‘മധുരതരമായ’തും സാധാരണവുമായ ബന്ധമാണ് നിലനില്‍ക്കുന്നതെന്നും ഇക്കാര്യങ്ങള്‍ ആ…
Read More