ശാസ്ത്രത്തിന് എന്നും ഒരു പ്രഹേളികയായി നിലകൊള്ളുന്ന പ്രതിഭാസമാണ് ബര്‍മുഡ ട്രയാംഗിള്‍. അവിടെ അപകടത്തില്‍ പെട്ട് കാണാതായ കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും കണക്കില്ല.ഫ്ളോറിഡ, പ്യുട്ടോറിക്കോ, ബര്‍മുഡ എന്നിവയ്ക്കിടയിലെ വിശാലമായ സമുദ്രമേഖലയ്ക്കാണ് ബര്‍മുഡ ട്രയാംഗിള്‍ എന്ന് വിളിപ്പേരുള്ളത്. ഏതാണ്ട് എട്ടുലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ആ സമുദ്ര മേഖലയില്‍ കഴിഞ്ഞ നൂറു വര്‍ഷത്തിനിടെ 75 വിമാനങ്ങളും നൂറുകണക്കിന് കപ്പലുകളും അപ്രത്യക്ഷമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ യാനങ്ങളിലെ യാത്രക്കാരായ ആയിരത്തിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. ദുരൂഹതയുടെ കേന്ദ്രമായി ഈ സ്ഥലം മാറിയതെങ്ങനെയെന്ന ചോദ്യങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പലരും പല വിശധീകരണം നടത്തിയിട്ടുണ്ടെങ്കിലും അതൊന്നും ജനങ്ങളുടെ സംശയം ദൂരീകരിക്കാന്‍ പ്രര്യാപ്തമായിരുന്നില്ല. ഇപ്പോള്‍ പുതിയ കണ്ടെത്തലുമായി ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ രംഗത്തു വന്നിരിക്കുകയാണ്. ‘തെമ്മാടി തിരമാലകള്‍’ (rogue waves) ആണ് ബര്‍മുഡ ട്രയാംഗിളിലെ രഹസ്യങ്ങള്‍ക്ക് പിന്നിലെന്നാണ് പുതിയ കണ്ടെത്തല്‍. ‘തീവ്രമായ കൊടുങ്കാറ്റ് തിരമാലകള്‍’ എന്നാണ്…
Read More