കോവിഡ് കാലത്ത് ലോകമെമ്പാടുമുള്ള വ്യവസായികള്‍ക്ക് കനത്ത തിരിച്ചടി നേരിടുമ്പോള്‍ അമേരിക്കന്‍ ശതകോടീശ്വരന്മാരുടെ സമ്പത്തില്‍ ന് വര്‍ധനവാണുണ്ടായിരിക്കുന്നത്. അമേരിക്കയില്‍ ദശലക്ഷങ്ങള്‍ പട്ടിണിയും തൊഴിലില്ലായ്മയും മൂലം വലയുമ്പോഴാണ് ലോക കോടീശ്വരനായ ആമസോണ്‍ മേധാവി ജെഫ് ബെസോസ് ഉള്‍പ്പെടെയുള്ള ശതകോടീശ്വരന്മാരുടെ സമ്പത്ത് കുതിച്ചുയര്‍ന്നത്. ആമസോണ്‍ മേധാവി ജെഫ് ബസോസിന്റെ ആസ്തിയില്‍ 2020 ജനുവരി ഒന്നുവരെ ആസ്തിയില്‍ കൂട്ടിചേര്‍ത്തത് 25 ബില്യന്‍ ഡോളറില്‍ അധികമാണ്. എന്നാല്‍ തൊഴിലാളികള്‍ തങ്ങളുടെ തൊഴില്‍ സാഹചര്യത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം മാത്രം ബെസോസിന്റെ ആസ്തിയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് രണ്ടു ബില്യണ്‍ ഡോളറാണ്. ഇന്‍സ്റ്റ്യൂട്ട് പോളിസി സ്റ്റഡീസിന്റെ റിപ്പോര്‍ട്ട് പ്രകാരം തൊഴിലില്ലായ്മാ നിരക്ക് 15 ശതമാനത്തിലെത്തിയപ്പോള്‍ അമേരിക്കന്‍ ശതകോടീശ്വരന്മാര് മാര്‍ച്ച് 18നും ഏപ്രില്‍ 10നും ഇടയില്‍ 282 ബില്യണ്‍ ഡോളര്‍ – അതായത് പത്ത് ശതമാനം വര്‍ധനവുണ്ടായെന്നാണ് വ്യക്തമാക്കുന്നത്. അമേരിക്കന്‍ ഐക്യനാടുകളിലെ ശതകോടീശ്വരന്മാരുടെ ആസ്തി ഇപ്പോള്‍ ആകെ 3.229…
Read MoreTag: besos
ഈയൊരു കാര്യത്തില്‍ ലോക കോടീശ്വരന്മാര്ക്ക് ഒരേ മനസ് ! ബെസോസും മസ്കും ബ്രാന്‍സണും മത്സരിക്കുന്നത് ഒരേ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍; ഉടന്‍ തന്നെ അത് സംഭവിച്ചേക്കും…
ലോകത്തെ എണ്ണം പറഞ്ഞ കോടീശ്വരന്മാരായ ജെഫ് ബെസോസ്, ഇലോണ്‍ മസ്ക്, റിച്ചാര്‍ഡ് ബ്രാന്സണ് എന്നിവര്‍ വലിയൊരു മത്സരത്തിലാണ്. ബഹിരാകാശത്ത് വിനോദസഞ്ചാരികളെ എത്തിക്കുകയെന്നതാണ് ആ മത്സരം. ആരുടെ കമ്പനി ആദ്യം ലക്ഷ്യം കൈവരിക്കും എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അടുത്ത വര്‍ഷത്തിനുള്ളില്‍ തന്നെ ബഹിരാകാശ വിനോദസഞ്ചാരമെന്ന സ്വപ്നം യാഥാര്ഥ്യമാക്കാനൊരുങ്ങുകയാണിവര്. ആമസോണ്‍ ഉടമ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ കമ്പനിയാണ് ബഹിരാകാശ ടൂറിസം രംഗത്ത് ഒടുവിലായി ശ്രദ്ധേയ മുന്നേറ്റം നടത്തിയിരിക്കുന്നത്. ബഹിരാകാശത്ത് പോയ ശേഷം കാപ്സൂളിനെ വിജയകരമായി അവര്‍ തിരിച്ചിറക്കിയിരിക്കുന്നു. അമേരിക്കയിലെ ടെക്സാസിലെ മരുപ്രദേശത്തായിരുന്നു ബ്ലൂ ഒറിജിന്റെ ഡമ്മി സഞ്ചാരിയേയും വഹിച്ചുള്ളതിരിച്ചിറക്കം. മനുഷ്യനെ വെച്ചുള്ള ആദ്യത്തെ പരീക്ഷണം വൈകാതെ സംഭവിക്കുമെന്നാണ് ബ്ലൂ ഒറിജിന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് റോബ് മയേര്സണ് പറഞ്ഞത്. 2019ഓടെ ബഹിരാകാശ യാത്രക്കുള്ള ടിക്കറ്റുകള്‍ ഞങ്ങള്‍ വില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എത്രയായിരിക്കും ബഹിരാകാശ യാത്രക്ക് ചെലവാകുകയെന്ന് ഇപ്പോഴും…
Read More