ശ്രീനഗര്‍:ഇന്ത്യയില്‍ താമസിച്ച് പാകിസ്ഥാനു വേണ്ടി പൊരുതുന്ന വിഘടനവാദി നേതാക്കള്‍ക്കായി രാജ്യം ചെലവഴിക്കുന്നത് കോടിക്കണക്കിന് രൂപ. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരിലെ വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതിനു പിന്നാലെയാണു ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്. ജമ്മു-കാശ്മീര്‍ സര്‍ക്കാരിന്റെ രേഖകള്‍ പ്രകാരം കഴിഞ്ഞ 10 വര്‍ഷം വിഘടനവാദി നേതാക്കളുടെ സുരക്ഷയ്ക്കും മറ്റുമായി 15 കോടിയിലധികം രൂപയാണു ചെലവഴിച്ചത്. സുരക്ഷ, കാവല്ക്കാര്, പഴ്സനല്‍ സെക്യൂരിറ്റി ഓഫിസര്‍മാര്‍ (പിഎസ്ഒ) എന്നീ ഇനങ്ങളിലാണു ചെലവ്. പാക്ക് അനുകൂല നിലപാടു സ്വീകരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മിര്‍വായ്സ് ഉമര്‍ ഫാറൂഖ്, പ്രഫ. അബ്ദുല്‍ ഗനി ഭട്ട്, ബിലാല്‍ ഗനി ലോണ്‍, ഹാഷിം ഖുറേഷി, ഫസല്‍ ഹഖ് ഖുറേഷി, ഷബീര്‍ ഷാ എന്നിവര്‍ക്കുള്ള സുരക്ഷ കഴിഞ്ഞദിവസം പിന്‍വലിച്ചിരുന്നു. മുതിര്‍ന്ന വിഘടനവാദി നേതാവ് മിര്‍വായ്സ് ഉമര്‍ ഫാറൂഖിനു വേണ്ടിയാണു കൂടുതല്‍ പണം ഖജനാവില്‍നിന്നു ചെലവാക്കിയത്. പൊലീസ് അകമ്പടിക്ക് 1.27 കോടി,…
Read More