പതിവു പോലെ റിക്കാര്‍ഡുകള്‍ തിരുത്തിക്കുറിച്ച് ഓണക്കാലത്തെ മദ്യവില്‍പ്പന. കഴിഞ്ഞ എട്ടുദിവസങ്ങളിലായി വിറ്റത് 665 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞവര്‍ഷം ഇത് 624 കോടി രൂപയായിരുന്നു. ഉത്രാടദിനത്തിലാണ് ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നത്. പ്രാഥമിക കണക്കനുസരിച്ച് ബെവ്കോയുടെ ചില്ലറവില്‍പ്പന കേന്ദ്രങ്ങളില്‍നിന്നു മാത്രം 116 കോടി രൂപയുടെ മദ്യം വിറ്റു. കണ്‍സ്യൂമര്‍ഫെഡിന്റെ വില്പ്പനകേന്ദ്രങ്ങളിലെയും മറ്റും കണക്കെടുക്കുമ്പോള്‍ ഇത് ഏകദേശം 121 കോടി രൂപയാകുമെന്നാണ് വിലയിരുത്തല്‍. അന്തിമകണക്ക് വരുമ്പോള്‍ ഇതിലും ഏറെ മുന്നോട്ടു പോകുമെന്നാണ് ബെവ്കോ പറയുന്നത്. കഴിഞ്ഞവര്‍ഷം ഈസമയം ബെവ്കോയുടെ ഔട്ട്ലെറ്റുകള്‍ വഴി വിറ്റത് 112.07 കോടിയുടെ മദ്യമാണ്. ഇക്കുറി ഉത്രാടദിനത്തില്‍ ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നത് ഇരിങ്ങാലക്കുടയിലാണ്. വിറ്റത് 1.06 കോടി രൂപയുടെ മദ്യം. 1.01 കോടി രൂപയുടെ വില്‍പ്പന നടന്ന കൊല്ലം ആശ്രമം പോര്‍ട്ടാണ് രണ്ടാം സ്ഥാനത്ത്. ചങ്ങനാശേരിയില്‍ 95 ലക്ഷത്തിന്റെ മദ്യം വിറ്റു. ഇതെല്ലാം പ്രാഥമിക…
Read MoreTag: bevco
ബിവറേജസ് ഔട്ട്ലെറ്റിലെ മദ്യ വില്‍പ്പന കുറഞ്ഞു ! മാനേജര്‍മാരോട് വിശദീകരണം തേടി ബെവ്കോ
ബിവറേജസ് ഔട്ട്ലെറ്റുകളിലെ മദ്യവില്‍പ്പനയില്‍ നിന്നുള്ള വരുമാനത്തില്‍ കുറവ് രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് ഔട്ട്ലെറ്റ് മാനേജര്‍മാരോട് വിശദീകരണം തേടി ബെവ്കോ. സംസ്ഥാനത്തെ 30 വിദേശ മദ്യശാലകളിലെ മാനേജര്‍മാരോടാണ് ബിവറേജസ് കോര്പറേഷന് വിശദീകരണം ആവശ്യപ്പെട്ടത്. പ്രതിദിന വരുമാനം ആറ് ലക്ഷത്തിലും കുറവു വന്നത് മാനേജര്‍മാരുടെ മേല്‍നോട്ടം കുറഞ്ഞതിനാലാണെന്ന് ഓപ്പറേഷന്‍സ് വിഭാഗം ജനറല്‍ മാനേജര്‍ നല്കിയ നോട്ടീസില്‍ പറയുന്നു. തൊടുപുഴ, കൊട്ടാരക്കര, പെരുമ്പാവൂര്‍, കടവന്ത്ര, കോട്ടയം, ആലുവ, തൃശൂര്‍, പത്തനംതിട്ട, ചാലക്കുടി, അയര്‍ക്കുന്നം, നെടുമങ്ങാട്, തിരുവല്ല, ബറ്റത്തൂര്‍, തൃപ്പൂണിത്തുറ വെയര്‍ഹൈസുകള്‍ക്ക് കീഴിലുള്ള ഔട്ട്ലെറ്റുകളിലാണ് മദ്യ വില്‍പ്പനയില്‍ കറവു വന്നത്. അഞ്ച് ദിവസത്തിനുള്ള മാനേജര്‍മാര്‍ വിശദീകരണം നല്‍കണമെന്നു നോട്ടീസില്‍ പറയുന്നു. ഏറ്റവും കുറവു വരുമാനം തൊടുപുഴ വെയര്‍ഹൗസിനു കീഴിലെ ഔട്ട്ലെറ്റുകളിലാണ്. മൂന്നാര്‍, ചിന്നക്കനാല്‍, പൂപ്പാറ, മൂലമറ്റം, കോവില്‍ക്കടവ് ഔട്ട്ലെറ്റുകളിലാണ് ഏറ്റവും കുറവ് വില്‍പ്പന. സംസ്ഥാനത്തെ മൊത്തം കണക്കെടുത്താല്‍ കൊട്ടാരക്കര വെയര്‍ഹൗസിനു കീഴിലെ വിലക്കുപാറ ഔട്ട്ലെറ്റിലാണ് ഏറ്റവും…
Read Moreഅര്‍ജന്റീനയും ഫ്രാന്‍സും ഗോളടിച്ചപ്പോള്‍ ‘കോളടിച്ച് ബെവ്കോ ! ഫൈനല്‍ ദിനം വിറ്റത് 50 കോടിയുടെ മദ്യം;കണക്കുകള്‍ ഇങ്ങനെ…
ലോകകപ്പ് ഫൈനല്‍ ദിനം മലയാളി മദ്യത്തില്‍ ആറാടിയപ്പോള്‍ കോളടിച്ചത് ബിവറേജസ് കോര്‍പ്പറേഷന്‍. ഫൈനല്‍ ദിനമായ ഞായറാഴ്ച 50 കോടിയുടെ മദ്യമാണ് ബെവ്കോ വിറ്റത്. സാധാരണ ഞായറാഴ്ചകളിലെ മദ്യവില്‍പ്പന ശരാശരി 30 കോടിയാണ്. അര്‍ജന്റീന- ഫ്രാന്‍സ് ഫൈനല്‍ മദ്യവില്‍പ്പന ഗണ്യമായി വര്‍ധിപ്പിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 20 കോടിയുടെ അധിക വില്‍പ്പനയാണ് നടന്നത്. ഇക്കഴിഞ്ഞ ഓണത്തിന് സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പനയാണ് നടന്നത്. ഉത്രാട ദിനത്തില്‍ മാത്രം 117 കോടിയുടെ മദ്യമാണ് വിറ്റത്. ഉത്രാടം വരെയുള്ള ഏഴു ദിവസത്തില്‍ 624 കോടിയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞവര്‍ഷം ഇത് 529 കോടിയായിരുന്നു. മാത്രമല്ല, ഫൈനലിനു ശേഷം നിരവധിയിടങ്ങളില്‍ സംഘര്‍ഷമുണ്ടായതിനു പിന്നിലും കളിച്ചത് മദ്യമാണെന്നാണ് പരക്കെയുള്ള ശ്രുതി.
Read Moreചിലന്തി വീര്യം ! ബിവറേജില്‍ നിന്നു വാങ്ങിയ മദ്യക്കുപ്പിയ്ക്കുള്ളില് ചിലന്തി; ഔട്ട്ലെറ്റിലെത്തി തിരികെയേല്‍പ്പിച്ചു…
ബിവറേജസ് കോര്പറേഷന് ഔട്ട്ലെറ്റില്നിന്ന് വാങ്ങിയ മദ്യക്കുപ്പിക്കുള്ളില്‍ ചിലന്തിയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് മദ്യം വാങ്ങിയ ആള് കുപ്പി ഔട്ട്ലെറ്റില് തിരികെയേല്‍പ്പിച്ചു. തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്ലെറ്റില് നിന്ന് വാങ്ങിയ മദ്യ കുപ്പിക്കുള്ളില്‍ ആണ് ചിലന്തിയെ കണ്ടെത്തിയത്. ഇതോടെ മദ്യം വാങ്ങിയ ആള് കുപ്പി തിരികെ ഷോപ്പില്‍ ഏല്‍പ്പിക്കുകയായിരുന്നു.ഈ ബാച്ചില്‍ ഉള്‍പ്പെട്ട മറ്റു മദ്യക്കുപ്പികള്‍ വില്‍പ്പന നടത്തുന്നതായി പരാതി പരാതി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മദ്യം വാങ്ങിയ ഉപഭോക്താവാണ് പരാതിയുമായി രംഗത്തെത്തിയത്. ബെക്കാര്‍ഡി ലെമന്‍ എന്ന ബ്രാന്‍ഡിലുള്ള മദ്യത്തിലാണ് ചിലന്തിയെ കണ്ടെത്തിയത്. മദ്യം വാങ്ങി വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇത് കണ്ടത്. തുടര്‍ന്ന് മദ്യംക്കുപ്പി പൊട്ടിക്കാതെ തന്നെ വാങ്ങിയ ഔട്ട്ലെറ്റില് തിരികെ ഏല്‍പ്പിച്ചു. ഈ മദ്യക്കുപ്പി ഇപ്പോഴും പവര്‍ഹൌസ് റോഡിലെ ഔട്ട്ലെറ്റിലുണ്ട്. എന്നാല്‍ വിശദമായ പരിശോധന നടത്തിയ ശേഷമാണ് മദ്യം വില്പനയ്ക്കായി എത്തിച്ചതെന്നാണ് ബെവ്കോ ഉദ്യോഗസ്ഥര്‍ പറയുന്നത്. സാധാരണഗതിയില്‍ ഇത്തരത്തില്‍ പരാതി ഉയരുമ്പോള്‍…
Read Moreജവാനും എംസിയും കിട്ടാക്കനി ! പകരം വരുന്നത് വടക്കേ ഇന്ത്യയില്‍ നിന്നുള്ള ‘കാട്ടു ബ്രാന്‍ഡുകള്‍’; പേരുകള്‍ പോലും കേട്ടിട്ടില്ലെന്ന് മദ്യപര്‍…
ജവാനും എംസിയും കിട്ടാക്കനി ! പകരം വരുന്നത് വടക്കേ ഇന്ത്യയില്‍ നിന്നുള്ള ‘കാട്ടു ബ്രാന്‍ഡുകള്‍’; പേരുകള്‍ പോലും കേട്ടിട്ടില്ലെന്ന് മദ്യപര്‍… സംസ്ഥാനത്തെ മദ്യശാലകളില്‍ എംസിയും ജവാനുമുള്പ്പെടെയുള്ള ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് ക്ഷാമമെന്ന് ആരോപണം. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കി മദ്യശാലകള്‍ പഴയതുപോലെ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഗുരുതര ആരോപണം ഉയരുന്നത്. ഇടത്തരം റമ്മും ബ്രാണ്ടിയും കിട്ടാക്കനിയാണ്. ജവാനും എംസിയും ഒസിയും അടക്കമുള്ള ബ്രാന്‍ഡുകള്‍ക്ക് പകരമായി നല്കുന്നതാവട്ടെ വടക്കേ ഇന്ത്യയില്‍ നിന്നെത്തിക്കുന്ന മദ്യമാണ്. കേട്ടുകേള്‍വി പോലുമില്ലാത്ത ഇത്തരം ബ്രാന്‍ഡുകള്‍ക്ക് യാതൊരു നിലവാരമില്ലെന്നും ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. 510 മുതല്‍ 600 രൂപ വരെയുള്ള ലോക്കല്‍ ബ്രാന്‍ഡുകള്‍ കിട്ടാനില്ലെന്നതാണ് അവസ്ഥ. കോവിഡ് നിയന്ത്രണം പരിഗണിച്ച് ഓര്‍ഡറുകളില്‍ വന്ന കുറവും വര്‍ഷാവസാനമായതിനാല്‍ സ്റ്റോക്ക് എടുക്കുന്നത് കുറച്ചതുമാണ് ലോക്കല്‍ ബ്രാന്‍ഡുകളെ കിട്ടാക്കനിയാക്കിയതെന്നാണ് ആരോപണം.
Read Moreഒരു വെടിയ്ക്ക് രണ്ടു പക്ഷി ! കെഎസ്ആര്‍ടിസി കോംപ്ലക്‌സുകളില്‍ മദ്യക്കടകള്‍ തുറക്കാമെന്ന് മന്ത്രി; ഇതിന്റെ ഗുണഗണങ്ങളെപ്പറ്റി മന്ത്രിയുടെ വിശദീകരണം ഇങ്ങനെ…
കെഎസ്ആര്‍ടിസി കോംപ്ലക്‌സുകളില്‍ മദ്യക്കടകള്‍ തുറക്കാമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസി കോംപ്ലക്സുകളില്‍ നിരവധി കടമുറികള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ബെവ്കോയ്ക്ക് കടമുറികള്‍ വാടകയ്ക്ക് നല്‍കുന്നതില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്നും കെഎസ്ആര്‍സി ജീവനക്കാര്‍ ദുരുപയോഗം ചെയ്താല്‍ നടപടി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ എണ്ണം കുറവായതിനാല്‍ പലയിടത്തും തടസ്സങ്ങള്‍ ഉണ്ടാവുന്നുണ്ട്. നിരവധി ഇടങ്ങളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുകയാണ്. കോവിഡ് പശ്ചാത്തലത്തിലും അത് പ്രശ്നമാണ്. തിരക്ക് കുറയ്ക്കാനാണ് ഈ നീക്കമെന്ന് മന്ത്രി വ്യക്തമാക്കി. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിനു പിന്നാലെയാണ് കെഎസ്ആര്‍ടിസി കോംപ്ലക്സുകളില്‍ ബെവ്കോ ഔട്ട്ലെറ്റുകള്‍ തുറക്കാമെന്ന നിര്‍ദേശം കെഎസ്ആര്‍ടിസി മുന്നോട്ടുവെച്ചത്. കെഎസ്ആര്‍ടിസിയുടെ പല കെട്ടിടങ്ങളിലും ഇതിനുള്ള സൗകര്യമുണ്ട്. ബെവ്കോയുടെ വാടക കിട്ടുന്നതിനു പുറമേ ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്ന മെച്ചവും കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
Read Moreമദ്യം അങ്ങനെ ചുമ്മാതെ വീട്ടിലെത്തിക്കില്ല ! സര്‍വീസ് ചാര്‍ജായി 100 രൂപ നല്‍കണം; മൂന്ന് ലിറ്ററില്‍ കൂടരുത്; പുതിയ സര്‍ക്കുലറില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ…
ലോക്ക്ഡൗണിനെത്തുടര്‍ന്ന് മദ്യം കിട്ടാതെ ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് വീടുകളില്‍ മദ്യം വിതരണം ചെയ്യുമ്പോള്‍ 100 രൂപ സര്‍വീസ് ചാര്‍ജായി ഈടാക്കണമെന്ന് ബിവ്‌റിജസ് കോര്‍പ്പറേഷന്‍. വില അധികമില്ലാത്ത റമ്മും ബ്രാന്‍ഡിയുമാണ് വിതരണം ചെയ്യേണ്ടത്. ബിയറും വൈനും വിതരണം ചെയ്യില്ല. മൂന്നു ലിറ്ററില്‍ അധികം മദ്യം നല്‍കാന്‍ പാടില്ല. മദ്യവിതരണത്തിനായി ഒരു വാഹനത്തില്‍ രണ്ടു തൊഴിലാളികളെ ചുമതലപ്പെടുത്തണം. വാഹനത്തിനുള്ള പാസും ജീവനക്കാരുടെ പാസും പൊലീസ് സ്റ്റേഷനില്‍നിന്ന് വാങ്ങണം. മദ്യവിതരണത്തിനുള്ള വാഹനത്തിന് അകമ്പടിക്കായി പൊലീസുകാരുടെയും എക്‌സൈസിന്റെയും സേവനം തേടണമെന്നും ബവ്‌റിജസ് കോര്‍പ്പറേഷന്‍ എംഡി: ജി.സ്പര്‍ജന്‍ കുമാറിന്റെ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. ബവ്‌റിജസ് കോര്‍പ്പറേഷന്റെ വെയര്‍ഹൗസിന് കീഴില്‍ ഒരു ദിവസം വരുന്ന പാസുകളുടെ എണ്ണം കണക്കാക്കി ഒരുമിച്ച് മദ്യം വിതരണം ചെയ്യണം. സഞ്ചരിക്കേണ്ട ദൂരം, പാസുകളുടെ എണ്ണം എന്നിവ കണക്കാക്കി ആവശ്യമായ വാഹനം വെയര്‍ഹൗസ് മാനേജര്‍മാര്‍ തയാറാക്കണം. ആവശ്യമെങ്കില്‍ രണ്ടില്‍ കൂടുതല്‍ ജീവനക്കാരെ മദ്യവിതരണത്തിനു നിയോഗിക്കാം.…
Read Moreക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ‘ബിവറേജസ്’ എന്നതുകൊണ്ട് ഉദ്ദേശിച്ചത് പാനീയങ്ങളെ; പഞ്ചാബില്‍ എല്ലാ മദ്യഷോപ്പുകളും അടച്ചിട്ടിരിക്കുകയാണെന്ന് മലയാളികള്‍ ; പിണറായിയുടെ ‘മദ്യനയം’ വിമര്‍ശനങ്ങള്‍ക്കു വിധേയമാകുമ്പോള്‍…
കേരളം ലോക്ക് ഡൗണിലേക്ക് പോയിട്ടും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായിട്ടില്ല. പഞ്ചാബിനെയും മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെയും ചൂണ്ടിക്കാട്ടിയാണ് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്നിടുന്നതിന്റെ ആവശ്യകത മുഖ്യമന്ത്രി വിശദീകരിച്ചത്. എന്നാല്‍ ബിവറേജസ് എന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ് ഉദ്ദേശിച്ചത് പാനീയങ്ങളെയാണ്. ഇത് മദ്യമാണെന്ന് തെറ്റിധരിച്ചാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടയ്ക്കാതിരിക്കാനുള്ള ന്യായമായി ചൂണ്ടിക്കാട്ടിയതെന്നാണ് ആക്ഷേപം. പഞ്ചാബിലെ മദ്യഷോപ്പുകളെല്ലാം അടച്ചിട്ടിരിക്കുകയാണ് താനും. പഞ്ചാബില്‍ കര്‍ഫ്യൂവിന്റെ ഭാഗമായി വിദേശമദ്യവില്‍പ്പനയും നിര്‍ത്തിയിരിക്കുകയാണ്. ഇതോടെ മുഖ്യമന്ത്രിയുടെ മദ്യനയത്തെ കണക്കറ്റു പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. പഞ്ചാബ് സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ അവശ്യവസ്തുക്കളുടെ ലിസ്റ്റില്‍ മദ്യവില്പന ഉള്‍പ്പെടുത്തിയിട്ടില്ല. ഇന്നലെ മുതല്‍ പഞ്ചാബിലെ ഒരൊറ്റ മദ്യ ഷോപ്പും പ്രവര്‍ത്തിക്കുന്നില്ല എന്നാണ് പഞ്ചാബിലെ മലയാളികള്‍ തന്നെ അറിയിക്കുന്നത്. ഇന്നലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ വാര്‍ത്താ സമ്മേളനം…
Read Moreഓടടാ കണ്ടംവഴി എന്ന് പോലീസ് ! ചത്താലും ഞങ്ങള്‍ പോകില്ല സാറേ…എന്ന ഭാവത്തില്‍ മദ്യപന്മാര്‍; ബെവ്‌റേജസ് കോര്‍പ്പറേഷനു മുമ്പില്‍ പോലീസിന്റെ ലാത്തിച്ചാര്‍ജ്
ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍ഗോട്ട് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്കു മുമ്പിലെ തിരക്കിന് യാതൊരു കുറവുമില്ല. ഏറ്റവും അധികം ആളുകള്‍ നിരീക്ഷണത്തിലുള്ള ജില്ലകളിലൊന്നായ കോഴിക്കോടും സ്ഥിതി വ്യത്യസ്ഥമല്ല. വടകരയിലെ ബിവറേജ് കടയിലെ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസിന് ലാത്തി വീശേണ്ടി വന്നു. അവശ്യസാധനങ്ങള്‍ വാങ്ങാനുള്ള കടകള്‍ക്ക് മുന്നിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും പോലും അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടി നില്‍ക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നിലവിലുള്ളപ്പോഴാണ് ബിവറേജസ് കടകള്‍ക്ക് മുന്നില്‍ നൂറും ഇരുന്നൂറും പേര്‍ തിക്കിത്തിരക്കുന്നത്. മുഖത്ത് ഒരു ടവ്വല്‍ കെട്ടി നില്‍ക്കുന്നുണ്ട് എന്നതൊഴിച്ചാല്‍, മദ്യപാനികള്‍ക്ക് വേറെ സുരക്ഷാ ആവരണമൊന്നും മുഖത്തില്ല. വടകരയില്‍ ആളുകളോട് പിരിഞ്ഞ് പോരാന്‍ പറഞ്ഞിട്ടും കേള്‍ക്കാതിരുന്നതുകൊണ്ടാണ് പൊലീസിന് മദ്യപാനികള്‍ക്ക് നേരെ ലാത്തി വീശേണ്ടി വന്നത്. പോലീസ് ‘ഓടടാ’ എന്നു പറഞ്ഞിട്ടും മദ്യപാനികള്‍ കേട്ടഭാവം നടിച്ചില്ല. പിന്നെയും ക്യൂവില്‍ നിന്നു. കാസര്‍ഗോട്ട്…
Read More