കേരളത്തില്‍ ഒരു വെള്ളാനയായി കെഎസ്ആര്‍ടിസി മാറിയിട്ട് കാലം ഏറെക്കഴിഞ്ഞു. കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താന്‍ ഇക്കാലയളവില്‍ പലരും ശ്രമിച്ചെങ്കിലും ഒരു കാരണവശാലും അത് അനുവദിക്കില്ലെന്ന നിലപാടാണ് യൂണിയന് നേതാക്കള്‍ സ്വീകരിച്ചത്. യൂണിയന് നേതാക്കളുടെ കടുംപിടുത്തവും അഴിമതിയും കൊണ്ട് പൊറുതി മുട്ടിയ ഈ സ്ഥാപനത്തെ ഏതുവിധേനയും കരകയറ്റാന്‍ പരിശ്രമിക്കുകയാണ് ഇപ്പോഴത്തെ എംഡി ബിജു പ്രഭാകര്‍. യൂണിയന് നേതാക്കളുടെ പാരവെപ്പാണ് മിക്കപ്പോഴും കോര്പ്പറേഷന് നഷ്ടത്തില്‍ നിന്നും കരകയറ്റാനുള്ള ശ്രമങ്ങള്‍ക്ക് തടസമാകുന്നത്. ഏറ്റവും ഒടുവില്‍ കെഎസ്ആര്‍ടിയുടെ കീഴിലുള്ള കെട്ടിടങ്ങള്‍ ബെവ്കോ ഔട്ട്ലറ്റുകള്‍ക്ക് വാടകയ്ക്ക് കൊടുക്കാന്‍ ശ്രമം നടത്തിയപ്പോള്‍ അത് വിവാദമാക്കിയതിന് പിന്നിലും ചില നിഷിപ്ത താല്‍പര്യക്കാരുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ബസ് സ്റ്റാന്‍ഡുകളില്‍ മദ്യ വില്‍പ്പന നടത്തുന്നുവെന്ന രീതിയിലാണ് ചിലര്‍ പ്രചാരണം അഴിച്ചു വിട്ടത്. മദ്യം വാങ്ങാന്‍ വരുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് വിശാലമായ ബെവ്കോ ഷോറൂമുകള്‍ക്കായുള്ള…
Read MoreTag: bevco outlet
നഷ്ടം 1000 കോടി പിന്നിട്ടു കുതിക്കുന്നു ! ലോക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടന്‍ ഔട്ട്ലെറ്റ് തുറക്കണം;ഇല്ലെങ്കില്‍ സ്ഥിതി ഗുരുതരമാവുമെന്ന് ബെവ്കോ എംഡി…
ബെവ്കോ ഔട്ട്ലെറ്റുകള് അടഞ്ഞ് കിടക്കുന്നതിനാല്‍ നഷ്ടം 1000 കോടി പിന്നിട്ടുവെന്ന് ബെവ്കോ എംഡി യോഗേഷ് ഗുപ്ത. ലോക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടനെ തുറക്കണമെന്നും ഔട്ട്ലറ്റുകള് ഇനിയും അടഞ്ഞു കിടന്നാല്‍ നഷ്ടം പെരുകുമെന്നും അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചു കഴിഞ്ഞു. ലോക്ഡൗണ്‍ കഴിഞ്ഞ് ഉടനെ ഔട്ട്ലറ്റുകള് തുറന്നില്ലെങ്കില്‍ കട വാടക, ജീവനക്കാരുടെ ശമ്പളം എന്നിവയ്ക്കായി സര്‍ക്കാര്‍ സഹായിക്കേണ്ടി വരുമെന്നും എംഡി മുന്നറിയിപ്പ് നല്കി. എന്നാല്‍ ആരോഗ്യവകുപ്പിന്റെ തീരുമാനം കണക്കിലെടുത്തു മാത്രമേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് കൈക്കൊള്ളൂ എന്നാണ് വിവരം.
Read More