തിരുവനന്തപുരം: ബിവറേജസ് വിൽപനശാലകളിൽ ഇനി മദ്യം കടലാസിൽ പൊതിഞ്ഞ് നൽകില്ല. പകരം തുണി സഞ്ചിയിലിട്ട് നൽകും. മദ്യം പൊതിഞ്ഞ് നൽകിയിരുന്ന പേപ്പർ അലവൻസ് ബെവ്കോ നിർത്തുകയാണെന്ന് അറിയിച്ചു. മദ്യം ഗുണമേന്മയുള്ള തുണി സഞ്ചിയിലിട്ട് നൽകി പത്ത് രൂപ ഈടാക്കുമെന്നും ബെവ്കോ അറിയിച്ചു. ബിവറേജസ് എംഡിയുടെ ഉത്തരവ് പ്രകാരമാണ് പുതിയ നീക്കം. വിൽപനശാലകളിൽ കടലാസിന്റെ ഉപയോഗം നിർത്താനാണ് തീരുമാനം. മുൻപ് കുടുംബശ്രീക്കാർ നൽകുന്ന സഞ്ചി ഇതിനായി ഉപയോഗിച്ചിരുന്നെങ്കിലും ഇത് നിർത്തലാക്കിയിരുന്നു.
Read MoreTag: beverage
പണമടച്ച് വിശ്രമിച്ചോളു..! ബിവറേജസ് ഒൗട്ട് ലെറ്റുകൾക്കു മുന്നിൽ ക്യൂ നിൽക്കാനും ക്വട്ടേഷൻ; ഔട്ട് ലെറ്റുകളുടെ എണ്ണം കുറഞ്ഞു ഒപ്പം ക്വട്ടേഷൻ സംഘം സജീവവുമായി
കൊച്ചി: സംസ്ഥാനത്തു മദ്യശാലകൾ പലതും പൂട്ടുകയും മാറ്റിസ്ഥാപിക്കുകയും ചെയ്തതോടെ ബിവറേജസ് ഒൗട്ട് ലെറ്റുകൾക്കു മുന്പിലെ നിരകൾക്കു നീളംകൂടി. വലിയ നിരകളിൽ ഏറെ നേരം ക്യൂ നിന്നു മദ്യം വാങ്ങിനൽകാൻ ക്വട്ടേഷൻ പിടിക്കുന്ന സംഘങ്ങളും സംസ്ഥാനത്ത് സജീവമായി. ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ പൂട്ടിയതും ഉൾപ്രദേശങ്ങളിലേക്കു മാറ്റിസ്ഥാപിച്ചതുമാണു മദ്യം വാങ്ങാനെത്തുന്നവർക്കു തിരിച്ചടിയായത്. പാതയോരങ്ങളിലെ മദ്യശാലകക്കെതിരെ കഴിഞ്ഞ 31നു സുപ്രീം കോടതി ഉത്തരവ് വന്നശേഷം സംസ്ഥാനത്ത് ആകെ 43 മദ്യശാലകൾ മാറ്റിസ്ഥാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ നാല് ബിവറേജസ് ഒൗട്ട് ലെറ്റുകളാണു പുതിയതായി മാറ്റിസ്ഥാപിച്ചത്. തൃപ്പൂണിത്തുറ നഗരത്തിലുണ്ടായിരുന്ന ബിവറേജസ് ഒൗട്ട് ലെറ്റ് (7018) ഇരുന്പനത്തേക്കു മാറ്റിസ്ഥാപിച്ചിട്ടുണ്ട്. കോലഞ്ചേരിയിലെ ഒൗട്ട് ലെറ്റ് (7039) അയിക്കരനാട്ടേക്കും എറണാകുളം ലിസി ജംഗ്ഷനിലേതു (7012) മുളന്തുരുത്തിയിലേക്കുമാണു മാറ്റിസ്ഥാപിച്ചത്. പട്ടിമറ്റത്തെയും (7041) ബിവറേജസ് ഒൗട്ട് ലെറ്റ് മാറ്റിസ്ഥാപിച്ചു. ഇതരസംസ്ഥാന തൊഴിലാളികളാണു കരാറടിസ്ഥാനത്തിൽ മദ്യത്തിനായി ക്യൂ നിൽക്കുന്നവരിലേറെയും. പല മേഖലകളിലും…
Read Moreകുടിയന്മാരുടെ തിരക്കില്‍പ്പെട്ട് വരന്, വിയര്‍ത്തു കുളിച്ച് വീട്ടുകാര്‍, മുഹൂര്‍ത്തം കഴിഞ്ഞതോടെ രക്ഷയ്ക്കെത്തിയത് ജോത്സ്യന്, കഞ്ഞിക്കുഴിയില്‍ ഞായറാഴ്ച്ച നടന്നത് ഇതൊക്കെ
കല്യാണവും മദ്യാപനവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. കല്യാണവീടുകളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മദ്യം മാറിയിരിക്കുന്നു. എന്നാല്‍ ഒരു ബിവറേജസ് ഔട്ട്ലറ്റ് മൂലം വിവാഹം മുടങ്ങിയേക്കാവുന്ന അവസ്ഥ വന്നാലോ. അതും സംഭവിച്ചിരിക്കുന്നു കേരളത്തില്‍. ആലപ്പുഴ കഞ്ഞിക്കുഴിയിലായിരുന്നു സംഭവം. മുഹമ്മ കഞ്ഞിക്കുഴി റോഡില്‍ കണ്ണാടിക്കവലയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റിനു മുന്നിലെ തിരക്കാണ് വിവാഹം മുടങ്ങലിന്റെ വക്കോളമെത്തിച്ചത്. മൂന്നര കിലോമീറ്ററോളം നീണ്ട ക്യൂവും ഇതുമൂലമുണ്ടായ തിരക്കും നിയന്ത്രിക്കാന്‍ പോലീസിന് ലാത്തി വീശേണ്ടിവന്നു. ബിവറേജസ് വില്‍പ്പനശാലയില്‍ മദ്യം വാങ്ങാനെത്തിയവരുടെ തിരക്കുമൂലം റോഡില്‍ ഗതാഗത സ്തംഭനമുണ്ടായതോടെ വിവാഹസംഘത്തിന്റെ വാഹനം ഇതിനിടയില്‍ കുടുങ്ങിയതോടെ താലികെട്ടിന്റെ മുഹൂര്‍ത്തം കഴിഞ്ഞു. ഇതോടെ ആശങ്കയിലായി വരന്റെ ബന്ധുക്കള്‍. ഉടന്‍ തന്നെ അവര്‍ ജ്യോത്സ്യനെ സമീപിച്ച് പുതിയ മുഹൂര്‍ത്തം കുറിപ്പിച്ച് വിവാഹം നടത്തി. ബിവറേജസ് കോര്‍പ്പറേഷന്റെ ചേര്‍ത്തല, മുഹമ്മ, തൃക്കുന്നപ്പുഴ, പള്ളിപ്പാട് മദ്യക്കടകള്‍ മാത്രമാണ് ഇന്നലെ പ്രവര്‍ത്തിച്ചത്. ആലപ്പുഴ നഗരത്തില്‍ വിദേശമദ്യശാലകള്‍…
Read More