പു​തു​വ​ർ​ഷത്തിനൊപ്പം ചുവടുവയ്ക്കാൻ കേരളം കുടിച്ചത് 107.14 കോ​ടി​യു​ടെ മ​ദ്യം; ഒരു കോടിയുടെ മദ്യം കുടിച്ച് തലസ്ഥാനം;  തൊട്ടു പിന്നാലെ കൊല്ലവും…

തി​രു​വ​ന​ന്ത​പു​രം: പു​തു​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ കേ​ര​ള​ത്തി​ൽ സ​ർ​വ​കാ​ല റി​ക്കോ​ർ​ഡ് മ​ദ്യ​വി​ൽ​പ്പ​ന. ശ​നിയാഴ്ച മാ​ത്രം 107.14 കോ​ടി രൂ​പ​യു​ടെ മ​ദ്യ​ത്തി​ന്‍റെ വി​ൽ​പ്പ​ന ന​ടന്നു. 2022ൽ 95.67 ​കോ​ടി​യു​ടെ മ​ദ്യ​മാ​ണ് കേ​ര​ള​ത്തി​ൽ വി​ൽ​പ്പ​ന ന​ട​ന്ന​ത്‌. 1.12 കോ​ടി​യു​ടെ മ​ദ്യം വി​റ്റ തി​രു​വ​ന​ന്ത​പു​രം പ​വ​ർ ഹൗ​സ് റോ​ഡി​ലെ ഔ​ട്ട്‍​ലെ​റ്റാ​ണ്‌ ഇ​ത്ത​വ​ണ കൂ​ടു​ത​ൽ വി​ൽ​പ്പ​ന ന​ട​ത്തി​യ​ത്‌.​ കൊ​ല്ലം ആ​ശ്ര​മം ഔ​ട്ട്‍​ലെ​റ്റി​ൽ 96.59 ല​ക്ഷം രൂ​പ​യു​ടെ മ​ദ്യ​വും വി​റ്റു. സം​സ്ഥാ​ന​ത്തെ എ​ല്ലാ ഔ​ട്ട്‍​ലെ​റ്റു​ക​ളി​ലും പ​ത്ത് ല​ക്ഷ​ത്തി​ല​ധികം രൂ​പ​യ്ക്ക്‌ മ​ദ്യം വി​റ്റു. ക​ഴി​ഞ്ഞ പ​ത്തു ദി​വ​സ​ത്തി​നി​ടെ 686.28 കോ​ടി​യു​ടെ മ​ദ്യ​മാ​ണ് കേ​ര​ള​ത്തി​ൽ വി​വി​ധ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലാ​യി വി​റ്റ​ത്‌.

Read More

സ്ത്രീ ശാക്തീകരണം ! ‘പാമ്പു ശല്യം’ മൂലം പ്രദേശത്തെ പെണ്ണുങ്ങള്‍ക്ക്‌ വഴിനടക്കാന്‍ വയ്യാത്ത സ്ഥിതി;സ്ഥലത്തെ മദ്യഷോപ്പ് അടിച്ചു തകര്‍ത്ത് സ്ത്രീകള്‍…

പുരുഷന്മാര്‍ പതിവായി മദ്യപിച്ചെത്താന്‍ തുടങ്ങിയതോടെ പ്രദേശത്തെ മദ്യവില്‍പ്പനശാല തല്ലിത്തകര്‍ത്ത് സ്ത്രീകള്‍. തമിഴ്‌നാട്ടിലാണ് സംഭവം. ജനകീയ പ്രതിഷേധം അവഗണിച്ച് മദ്യവില്‍പ്പനശാല തുറന്നതിനെ തുടര്‍ന്ന് മുഴുവന്‍ മദ്യകുപ്പികളും സ്ത്രീകള്‍ റോഡില്‍ എറിഞ്ഞുടയ്ക്കുകയായിരുന്നു. കടലൂര്‍ കുറിഞ്ഞപാടി ഗ്രാമത്തിലെ സര്‍ക്കാര്‍ മദ്യവില്‍പ്പന കേന്ദ്രമാണ് സ്ത്രീകള്‍ തല്ലിതകര്‍ത്തത്. ഗ്രാമത്തിലെ സ്ത്രീകള്‍ കൂട്ടമായി എത്തി മദ്യവില്‍പ്പനശാല കൈയ്യേറുകയായിരുന്നു.പിന്നാലെ മുഴുവന്‍ കുപ്പികളും റോഡിലിട്ട് എറിഞ്ഞുടച്ചു. ചില്ല് അടിച്ച് തകര്‍ത്തു. ഗ്രാമത്തില്‍ മദ്യപിച്ച് എത്തുന്ന പുരുഷന്‍മാരുടെ ശല്യം വര്‍ധിച്ചതോടെയാണ് സ്ത്രീകള്‍ നേരിട്ട് രംഗത്തിറങ്ങിയത്. സ്ത്രീകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാസങ്ങളായി മദ്യവില്‍പ്പകേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് വീണ്ടും തുറന്നത്. മദ്യപന്മാരുടെ ശല്യം മൂലം സമീപത്തെ കശുവണ്ടി ഫാക്ട്‌റിയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് വഴി നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായിരുന്നുവെന്ന് പ്രദേശവാസികളായ വനിതകള്‍ പറയുന്നു. പൊലീസിനും അണ്ണാഡിഎംകെ എംഎല്‍എക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് സ്ത്രീകള്‍ നേരിട്ട്…

Read More

മദ്യം വാങ്ങാന്‍ മധ്യവയസ്‌കന്‍ നൈസായി പുറത്തിറങ്ങി ! പോലീസ് പൊക്കിയപ്പോള്‍ മരണവീട്ടിലേക്കാണെന്ന് പറഞ്ഞു തടിതപ്പി ; സംശയം തോന്നിയ പോലീസുകാര്‍ പിറകെ വച്ചുപിടിച്ചപ്പോള്‍ കണ്ട കാഴ്ച…

കോവിഡ് 19 ബാധയെത്തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വലഞ്ഞത് മദ്യപന്മാരാണ്. ഇതിനിടെ തന്റെ അവശ്യവസ്തുവായ മദ്യം വാങ്ങാനായി റോഡിലിറങ്ങിയ മധ്യവയസ്‌കന്‍ പിടിയിലാവുകയും ചെയ്തു. മദ്യം വാങ്ങാന്‍ ബൈക്കില്‍ ഇറങ്ങിയ ആള്‍ പൊലീസിനെ കണ്ടതോടെ മരണവീട്ടിലേക്കാണെന്നു കള്ളം പറഞ്ഞു. സംശയം തോന്നിയ പൊലീസ് ആളറിയാതെ പിന്തുടര്‍ന്നു. തൈക്കാട് ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യക്കുപ്പിയുമായി ഇറങ്ങി വരുമ്പോള്‍ കയ്യോടെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. കോവിഡുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പറപ്പൂര്‍ സ്വദേശിയായ 59 കാരനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അതേസമയം കോവിഡിനെ പ്രതിരോധിക്കാന്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും, അത് ലംഘിച്ച് വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് തടയാന്‍ കര്‍ശന നടപടിയാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്‌. റോഡില്‍ പരിശോധന ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. ആയിരക്കണക്കിന് ആളുകള്‍ക്കെതിരേയാണ് സംസ്ഥാനത്താകമാനമായി കേസെടുത്തിരിക്കുന്നത്.

Read More

ദേശീയ പാതയോരത്ത് നിന്നും മാറ്റി സ്ഥാപിച്ച ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പുതിയ കേന്ദ്രങ്ങള്‍ എവിടെയെന്നറിയാം…

മാറ്റി സ്ഥാപിച്ച ബിവറേജസുകളുടെ പുതിയ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ച് കേരളസര്‍ക്കാര്‍. ദേശീയ പാതയോരത്തു നിന്നും ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കുവാനുള്ള സുപ്രീം കോടതിയുടെ തീരുമാനം വന്നതിനു ശേഷം ചിലയിടങ്ങളില്‍ ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ മാറ്റിസ്ഥാപിച്ചിരുന്നു. ശേഷിക്കുന്നവയുടെ വിവരങ്ങളാണ് ഇപ്പോള്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്. സുപ്രീംകോടതി വിശദീകരണം നല്‍കിയ ശേഷം, കഴിഞ്ഞയാഴ്ച മദ്യശാലകള്‍ മാറ്റാനുള്ള നീക്കം പലയിടത്തും സംഘര്‍ഷത്തിലും ഹര്‍ത്താലിലും പ്രതിഷേധത്തിലുമാണ് കലാശിച്ചത്. അതിനാല്‍ തന്നെ സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തനം ആകെ അങ്കലാപ്പിലായി മാറി. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ബെവ്‌കോയുടെ 134 ഷോപ്പുകളും കണ്‍സ്യൂമര്‍ഫെഡിന്റെ 73 ഷോപ്പുകളുമാണ് പൂട്ടിയത്. മദ്യം എവിടെ കിട്ടും, എവിടെയൊക്കെയാണ് മാറ്റിയത് എന്നറിയാതെ പോകുന്നവരുമുണ്ട്. യാത്രാവേളയിലുള്‍പ്പെടെ മദ്യം വാങ്ങിപോകാനുദ്ദേശിച്ചവര്‍ക്കും പുതിയ തീരുമാനം വലിയ തിരിച്ചടിയാണ്. എറണാകുളം ജില്ലയിലാണ് കേരളത്തില്‍ ഏറ്റവുമധികം മദ്യഷോപ്പുകള്‍ പൂട്ടിയത്. ഇപ്പോള്‍ മണിക്കൂറുകള്‍ ക്യൂ നിന്നാണ് പലരും മദ്യം വാങ്ങുന്നത്. ആലപ്പുഴ മുഹമ്മയില്‍ ഇന്നലത്തെ ക്യൂവിന്റെ നീളം…

Read More

കുടിയന്മാരുടെ തിരക്കില്‍പ്പെട്ട് വരന്‍, വിയര്‍ത്തു കുളിച്ച് വീട്ടുകാര്‍, മുഹൂര്‍ത്തം കഴിഞ്ഞതോടെ രക്ഷയ്‌ക്കെത്തിയത് ജോത്സ്യന്‍, കഞ്ഞിക്കുഴിയില്‍ ഞായറാഴ്ച്ച നടന്നത് ഇതൊക്കെ

കല്യാണവും മദ്യാപനവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. കല്യാണവീടുകളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മദ്യം മാറിയിരിക്കുന്നു. എന്നാല്‍ ഒരു ബിവറേജസ് ഔട്ട്‌ലറ്റ് മൂലം വിവാഹം മുടങ്ങിയേക്കാവുന്ന അവസ്ഥ വന്നാലോ. അതും സംഭവിച്ചിരിക്കുന്നു കേരളത്തില്‍. ആലപ്പുഴ കഞ്ഞിക്കുഴിയിലായിരുന്നു സംഭവം. മുഹമ്മ കഞ്ഞിക്കുഴി റോഡില്‍ കണ്ണാടിക്കവലയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നിലെ തിരക്കാണ് വിവാഹം മുടങ്ങലിന്റെ വക്കോളമെത്തിച്ചത്. മൂന്നര കിലോമീറ്ററോളം നീണ്ട ക്യൂവും ഇതുമൂലമുണ്ടായ തിരക്കും നിയന്ത്രിക്കാന്‍ പോലീസിന് ലാത്തി വീശേണ്ടിവന്നു. ബിവറേജസ് വില്‍പ്പനശാലയില്‍ മദ്യം വാങ്ങാനെത്തിയവരുടെ തിരക്കുമൂലം റോഡില്‍ ഗതാഗത സ്തംഭനമുണ്ടായതോടെ വിവാഹസംഘത്തിന്റെ വാഹനം ഇതിനിടയില്‍ കുടുങ്ങിയതോടെ താലികെട്ടിന്റെ മുഹൂര്‍ത്തം കഴിഞ്ഞു. ഇതോടെ ആശങ്കയിലായി വരന്റെ ബന്ധുക്കള്‍. ഉടന്‍ തന്നെ അവര്‍ ജ്യോത്സ്യനെ സമീപിച്ച് പുതിയ മുഹൂര്‍ത്തം കുറിപ്പിച്ച് വിവാഹം നടത്തി. ബിവറേജസ് കോര്‍പ്പറേഷന്റെ ചേര്‍ത്തല, മുഹമ്മ, തൃക്കുന്നപ്പുഴ, പള്ളിപ്പാട് മദ്യക്കടകള്‍ മാത്രമാണ് ഇന്നലെ പ്രവര്‍ത്തിച്ചത്. ആലപ്പുഴ നഗരത്തില്‍ വിദേശമദ്യശാലകള്‍…

Read More

ഇനി അവശേഷിക്കുന്നത് രണ്ടേ രണ്ട് മദ്യശാലകള്‍; മാഹിയിലെ അവസ്ഥ ഹര്‍ത്താലിന് സമമെന്ന് നാട്ടുകാര്‍; കാലിയടിച്ചു പോകുന്ന ബസുകള്‍ അപൂര്‍വ്വ കാഴ്ച

ദേശീയ,സംസ്ഥാന പാതകളില്‍ നിന്നും 500 മീറ്റര്‍ ചുറ്റളവിലുള്ള മദ്യശാലകള്‍ പൂട്ടണമെന്ന കോടതി ഉത്തരവു വന്നത് ഏറ്റവുമധികം ബാധിച്ചത് മാഹിയെയാണ്. മദ്യശാലകള്‍ക്ക് പേരുകേട്ട മാഹി ടൗണില്‍ മാത്രം 32 മദ്യശാലകള്‍ക്കാണ് പൂട്ടുവീണത്. കോടതി നിഷ്‌കര്‍ഷിക്കുന്ന പരിധിയില്‍ ഉള്‍പ്പെടാത്ത, റെയില്‍േവ സ്‌റ്റേഷന്‍ റോഡിലുള്ള സ്റ്റാര്‍ പദവിയുള്ള ബാറിനും മറ്റൊരു വിദേശമദ്യവില്‍പനശാലയ്ക്കും മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനാനുമതി. മദ്യപന്മാരുടെ പറുദീസയെന്നായിരുന്നു മുമ്പ് മാഹി അറിയപ്പെട്ടിരുന്നത്. മാഹിയില്‍ ഒമ്പതര ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 62 മദ്യശാലകളായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ പകുതിയിലേറെ ദേശിയ പാതയോരത്താണ് സ്ഥിതി ചെയ്യുന്നതും. ഇവയ്ക്കാണ് ഏപ്രില്‍ ആദ്യ ദിവസത്തോടെ തന്നെ പൂട്ടു വീണിരിക്കുന്നത്. 19 മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയാണ് ഇന്നലെ അടച്ചുപൂട്ടിയത്. ബാറുകള്‍ പൂട്ടിയതോടെ അറന്നൂറോളം തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാവുകയും ചെയ്തു. ടൗണിലെ മദ്യശാലകള്‍ അടയ്ക്കുന്നത് ഗ്രാമപ്രദേശങ്ങളിലെ മദ്യശാലകളില്‍ തിരക്കുകൂട്ടുമെന്നും ഇതുവഴി ഗ്രാമത്തില്‍ മദ്യപശല്യം വര്‍ദ്ധിക്കുമെന്നുമുള്ള ആശങ്കയും ഉയരുന്നുണ്ട്. പുതിയ…

Read More