സ്വന്തം ലേഖകന്‍ കോഴിക്കോട്: കോവിഡ് രണ്ടാംഘട്ടത്തില്‍ കര്‍ശനമായ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും വരുമ്പോഴും ബിവറേജസ് ഔട്ട് ലെറ്റുകളില്‍ നിയന്ത്രണം വരുത്താന്‍ സര്‍ക്കാരിനു മടി. വിഷുകാലത്തു സര്‍വ നിയന്ത്രണങ്ങളും സാമൂഹിക അകലവും കാറ്റില്‍ പറത്തി ക്യു ഉണ്ടാകാൻ സാധ്യത ഏറെയാണെന്നിരിക്കേ ഇക്കാര്യത്തിൽ എന്തു നടപടിയെടുക്കുമെന്നതിൽ വ്യക്തതയില്ല. ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടാറുള്ള ദിവസങ്ങളാണ് ഇനി വരാനുള്ളത്. യാതൊരു ക്രമീകരണവും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ബെവ്ക്യൂ ആപ്പ് വഴിയുള്ള മദ്യ വില്പനയിലേക്കു തിരിച്ചുപോകണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ ആപ്പ് വഴിയായിരുന്നു കര്‍ശന നിയന്ത്രണങ്ങളോടെ മദ്യവില്‍പ്പന. എന്നാല്‍ പതിയെ ഇത് പിന്‍വലിച്ചു. ഇപ്പോള്‍ കോവിഡ് വ്യാപനം അതിന്റെ പാരമ്യത്തില്‍ എത്തിയിരിക്കുന്ന അവസരത്തില്‍ ആപ്പ് വഴി നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അതു വലിയ രോഗവ്യാപനത്തിനു വഴിവച്ചേക്കും. ബാറുകള്‍ ഉള്‍പ്പെടെ തുറന്നുപ്രവര്ത്തിക്കുന്നതിനാല് ബാര്‍ കൗണ്ടര്‍ വഴിയുള്ള വില്‍പ്പന പുനരാരംഭിച്ചാല്‍ തിരക്ക് നിയന്ത്രണവിധേയമാക്കാന്‍…
Read MoreTag: bevq
ബെവ്ക്യൂ ആപ്പ് ഒഴിവാക്കിയേക്കും ! പല ബാറുകളിലും ടോക്കണില്ലാതെ മദ്യവില്‍പ്പന തുടങ്ങി; എക്സൈസ് മന്ത്രിയുടെ യോഗം ഉച്ചയ്ക്കു ശേഷം…
മദ്യവില്പ്പനയ്ക്കുള്ള ഓണ്‍ലൈന്‍ ടോക്കണ്‍ എടുക്കുന്ന ബെവ്ക്യൂ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കു നടക്കുന്ന യോഗത്തില്‍ ഐടി, എക്സൈസ്, ബവ്കോ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. ആപ് ഈ നിലയില്‍ തുടരണോ പകരം സംവിധാനം ഏര്‍പ്പെടുത്തണോ തുടങ്ങിയ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ആപ്പിന്റെ പ്രവര്‍ത്തനത്തില്‍ തുടര്‍ച്ചയായി പിഴവു വരുന്നതില്‍ ബെവ്കോ അധികൃതര്‍ അതൃപ്തി അറിയിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വിമര്‍ശം ഉണ്ടായത്. സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉണ്ടായതിനെത്തുടര്‍ന്ന് ആപ്പുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഫെയര്‍കോഡ് കമ്പനി ഫെയ്സ്ബുക്ക് പേജില്‍നിന്നു പിന്‍വലിച്ചു. മദ്യവിതരണത്തിന്റെ ആദ്യദിനം പ്രതീക്ഷിച്ചത്ര വരുമാനം ഉണ്ടാക്കാന്‍ ബെവ്കോയ്ക്കു കഴിഞ്ഞില്ല. ബുക്കിംഗിനായി എത്തിയവരില്‍ മിക്കയാളുകള്‍ക്കും ഇ-ടോക്കണ്‍ ലഭിക്കാത്തതാണ് കച്ചവടം കുറച്ചത്. പല ബെവറേജസ് ഷോപ്പുകളിലും ഒറ്റ ബുക്കിംഗ് പോലും നടന്നില്ല.…
Read Moreഅടുത്തതായി ഒടിപി കിട്ടിയവരെ ആദരിക്കുന്ന ചടങ്ങാണ് എല്ലാവരും വരിവരിയായി നില്ക്കുക ! ! ബെവ്ക്യൂ ആപ്പ് വല്ലാത്ത ആപ്പായിപ്പോയെന്ന് മലയാളികള്‍; ആഘോഷമാക്കി ട്രോളന്മാര്…
കുടിയന്മാര് ഏറെനാളായി കാത്തിരുന്ന ബെവ് ക്യൂ ആപ്പാണ് ഇപ്പോള്‍ താരം. ആപ്പിലൂടെ ടോക്കണ്‍ എടുക്കുന്നതില്‍ പലര്‍ക്കും ബുദ്ധിമുട്ടുകള്‍ നേരിട്ടതോടെ പിന്നെ ട്രോളുകളുടെ ബഹളമായി. പ്ലേ സ്റ്റോറിന്റെ റിവ്യൂ ബോക്സില്‍ വരെ മലയാളികളുടെ രസകരമായ കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് അടുത്തകാലത്തൊന്നും മലയാളികള്‍ ഇത്തരത്തിലൊരു കാത്തിരിപ്പ് നടത്തിയിട്ടുണ്ടൊയെന്ന് തന്നെ സംശയമാണ്. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള ചര്‍ച്ചകളും ട്രോളുകളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. ആപ്ലിക്കേഷനെത്തിയ ശേഷവും ട്രോളുകളുടെ എണ്ണം വര്‍ധിച്ചതായും കാണാം. രജിസ്ട്രേഷന് പൂര്‍ത്തിയാകുന്നതിനുള്ള ഒടിപി കിട്ടാന്‍ വൈകിയതാണ് മിക്ക ട്രോളുകളുടെയും പ്രധാന ആശയം. ചിലര്‍ക്കാകട്ടെ ഇഷ്ടം പോലെ ഒടിപി കിട്ടുന്നുണ്ടെങ്കിലും രജിസ്ട്രേഷന് നടപടികള്‍ ചലിക്കാത്ത അവസ്ഥയാണ്. ഏറെനാളായി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് മദ്യശാലകള്‍ വ്യാഴാഴ്ച തുറക്കുമെന്ന മന്ത്രിയുടെ അറിയിപ്പ് വന്നത്. ആപ്പ് ബുധനാഴ്ച വൈകിട്ട് അഞ്ചിന് പ്ലേ സ്റ്റോറില്‍ ലഭ്യമാകുമെന്നും പത്ത് മണി വരെയെ ലഭ്യമാകുമെന്നും പറഞ്ഞ് പത്രസമ്മേളനവും അവസാനിപ്പിച്ച് മന്ത്രി…
Read More