മലയാളത്തിലെ എക്കാലത്തെയും മാസ് പടങ്ങളിലൊന്നായ സ്ഫടികത്തിന്റെ രണ്ടാംഭാഗത്തെച്ചൊല്ലിയുള്ള വിവാദം കനക്കുകയാണ്. സ്ഫടികം 2 എന്ന പേരിലോ ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരിലോ സിനിമ നിര്‍മിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് സ്ഫടികത്തിന്റെ സംവിധായകന്‍ ഭദ്രന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ആടുതോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണിയുടെ കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ റിലീസുമായി ബന്ധപ്പെട്ടാണ് ഭദ്രന്റെ പ്രതികരണം. ‘ഇരുമ്പന്‍ സണ്ണിയെന്നോ ജോണിയെന്നോ പേര് വച്ചോളൂ, പക്ഷേ ആടുതോമയെന്നോ സിനിമയുടെ രണ്ടാം ഭാഗമാണെന്ന അവകാശവാദമോ ഉന്നയിക്കാന്‍ സാധിക്കില്ലെന്ന് ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോടു ഭദ്രന്‍ വ്യക്തമാക്കി. സംവിധായകന്‍ ബിജു കെ.കട്ടയ്ക്കല്‍ ആണ് സ്ഫടികം സിനിമയുടെ രണ്ടാം ഭാഗമെന്ന നിലയില്‍ സിനിമ ചെയ്യുന്നത്. ആടുതോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ കഥയെന്ന വിശേഷണത്തോടൊണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. ഭദ്രന്‍ ഇതുസംബന്ധിച്ച നിലപാട് മുമ്പേതന്നെ വ്യക്തമാക്കിയെങ്കിലും അതു തൃണവല്‍ക്കരിച്ചാണ് ബിജു സിനിമയുമായി മുമ്പോട്ടു പോകുന്നത്. സിനിമയുടെ ടീസറും റിലീസ് ചെയ്തു…
Read MoreTag: bhadran
ബിജു രണ്ടും കല്‍പ്പിച്ചു തന്നെ ! ഭദ്രന്റെ എതിര്‍പ്പിനു പുല്ലുവില കല്‍പ്പിച്ച് സ്ഫടികം- 2 ടീസര്‍ അടുത്തദിവസം റിലീസ് ചെയ്യും; തോമാച്ചായന്റെ പേരിലുള്ള പോരു മുറുകുമ്പോള്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സണ്ണിയെത്തും…
സ്ഫടികം-2 സംബന്ധിച്ച വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. എന്തു വന്നാലും ചിത്രം റിലീസ് ചെയ്യുമെന്നാണ് സംവിധായകന്‍ ബിജു.ജെ കട്ടക്കല്‍ ഉറപ്പിച്ചു പറയുന്നത്. ചിത്രത്തിന്റെ ടീസര്‍ അടുത്ത ദിവസം റിലീസ് ചെയ്യാനിരിക്കുകയാണ്. സ്ഫടികത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന വാര്‍ത്ത പുറത്തു വന്നതുമുതല്‍ വിവാദങ്ങള്‍ കത്തിപ്പടരുകയാണ്. ആദ്യം മോഹന്‍ലാല്‍ ആരാധകരും പിന്നാലെ സ്ഫടികമൊരുക്കിയ ഭദ്രനും സിനിമക്കെതിരെ രംഗത്ത് വന്നു. ‘സ്ഫടികം ഒന്നേയുള്ളു, അതു സംഭവിച്ചു കഴിഞ്ഞു. മോനേ…ഇത് എന്റെ റെയ്ബാന്‍ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാല്‍’ എന്നാണ് ഭദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ ഈ എതിര്‍പ്പുകളെയെല്ലാം വകവയ്ക്കാതെ ആടുതോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ കഥ പറയുന്ന രണ്ടാം ഭാഗത്തിന്റെ ടീസര്‍ ഈ വരുന്ന 30ന് പുറത്തിറക്കുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍.’മലയാളികളുടെ നെഞ്ചില്‍ തറച്ച തോമാച്ചായന്‍ അവതരിച്ചിട്ട് ഈ മാര്‍ച്ച് മാസം മുപ്പതാം തീയതി 24 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അന്നേ ദിവസം തോമാച്ചായന്റെ…
Read Moreആ ചിത്രത്തിന് ‘ ആടുതോമ’ എന്നു പേരിട്ടാല്‍ അതെന്റെ ഞാന്‍ പിന്നെ മരിച്ചാല്‍ മതി ! നിര്‍മാതാവ് അടക്കമുള്ളവര്‍ നിര്‍ബന്ധിച്ചെന്ന വെളിപ്പെടുത്തലുമായി ഭദ്രന്‍…
മലയാളത്തിലെ എക്കാലത്തെയും മരണമാസ് ചിത്രങ്ങളിലൊന്നാണ് ഭദ്രന്‍-മോഹന്‍ലാല്‍ കൂട്ടിലൊരുങ്ങിയ ‘സ്ഫടികം’. ഇത്രയേറെ വര്‍ഷം കഴിഞ്ഞിട്ടും, പുതുതലമുറയ്ക്കുള്‍പ്പെടെ സ്ഫടികം ഹരമാണ്. എന്നാല്‍ സ്ഫടികം എന്ന പേര് മാറ്റണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാവുള്‍പ്പെടെയുള്ളവര്‍ തനിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. എന്നാല്‍ താനതിന് തയ്യാറായില്ലെന്നും സ്ഫടികം എന്ന പേരിന് സിനിമയുമായി അടുത്ത സാമ്യം ഉണ്ടെന്നും ഭദ്രന്‍ പറയുന്നു. ‘ഒരു പിതാവ് തന്റെ മകനെ എങ്ങനെ വളര്‍ത്തിയെടുക്കണമെന്നാണ് സ്ഫടികത്തില്‍ പറയുന്നത്. അതുകൊണ്ടാണ് ആ ചിത്രത്തിന്റെ പര്യവസാനം ഒരു റൗഡിയുടെ മനംമാറ്റമായി മാറാതിരുന്നത്. ഒരു പിതാവിന്റെ തിരിച്ചറിവായിരുന്നു അത്. സാധാരണ സിനിമകളില്‍ എല്ലാം റൗഡിയാണ് മനംമാറുന്നത്, അത് പള്ളിലച്ചന്‍ മനംമാറ്റും, കാമുകി മനംമാറ്റും. അല്ലേല്‍ സാഹചര്യവും സന്ദര്‍ഭങ്ങളും മനംമാറ്റും. എന്നാല്‍ ഇതില്‍ അങ്ങനെയല്ല. ഒരു അപ്പന്‍ തന്നെ തിരിച്ചറിയുകയാണ് താന്‍ തന്നെ തന്റെ മകനെ തുലച്ചല്ലോ എന്ന്. അതുകൊണ്ടാണ് അപ്പന്റെ കാഴ്ചപ്പാടില്‍ ആ സിനിമയ്ക്ക്…
Read More