ലാഹോര്‍:സ്വാതന്ത്യസമര നായകന്‍ ഭഗത് സിംഗിനെ ദേശീയ നായകായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാനില്‍ വന്‍ പ്രതിഷേധം. ഭഗത് സിംഗിന്റെ 87-ാം രക്തസാക്ഷി ദിനത്തിലാണ് സംഘടനകള്‍ അദ്ദേഹത്തെ പാക്കിസ്ഥാന്റെ ഹീറോ ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. 1931 മാര്‍ച്ച് 23ന് ലാഹോറില്‍ വച്ചാണ് രാജ്ഗുരുവിനും സുഖ്‌ദേവിനും ഒപ്പം 23കാരനായ ഭഗത് സിംഗിനെ തൂക്കിലേറ്റിയത്. ആയിരക്കണക്കിന് യുവാക്കളെ സ്വാതന്ത്യസമരത്തിനായി പ്രചോദിപ്പിച്ചതിനു ശേഷമാണ് ഭഗത് സിംഗ് കഴുമരം വരിച്ചത്. ഭഗത് സിഗ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ (ബിഎസ്എംഎഫ്), ഭഗത് സിഗ് ഫൗണ്ടേഷന്‍ പാക്കിസ്ഥാന്‍ (ബിഎസ്എഫ്പി) എന്നീ സംഘടനകള്‍ ഭഗത് സിംഗിനെ തൂക്കിലേറ്റിയ ഷാദ്മാന്‍ ചൗക്കില്‍ പരിപാടി സംഘടിപ്പിച്ചു. മൂന്ന് രക്തസാക്ഷികള്‍ക്കും ചടങ്ങില്‍ ആദരമര്‍പ്പിച്ചു. ഭഗത് സിംഗിന്റെ ചില ബന്ധുക്കളും ടെലിഫോണ്‍ വഴി സംവദിച്ചു. മൂന്ന് സ്വാതന്ത്ര്യസമര സേനാനികളേയും തൂക്കിലേറ്റിയതിന് ബ്രിട്ടീഷ് രാജ്ഞി ക്ഷമാപണം നടത്തണമെന്നും ഇവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ബിഎസ്എംഎഫ് ചെയര്‍മാന്‍ ഇംതിയാസ് റാഷിദ്…
Read More