തെലുങ്ക് ദേശത്തു നിന്നെത്തി മലയാളികളുടെ മനം കീഴടക്കിയ സുന്ദരിയാണ് ഭാനുപ്രിയ. രാജശില്പി, അഴകിയ രാവണന് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഭാനുപ്രിയ മലയാളികളുടെ മനസില്‍ ഇടംനേടിയത്. രാജശില്പി എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഇന്റിമേറ്റ് രംഗങ്ങള്‍ അക്കാലത്ത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചിലര്‍ ഇതു ചൂണ്ടിക്കാട്ടി ഭാനുപ്രിയയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തതില്‍ തനിക്ക് ഇപ്പോഴും കുറ്റബോധമൊന്നും തോന്നുന്നില്ലെന്നാണ് ഭാനുപ്രിയ ഒരു പ്രമുഖ മലയാള മാസികയ്ക്കു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്. ഗ്ലാമര്‍ വേഷം ചെയതാല്‍ എന്താണ് തെറ്റ്? കാണാന്‍ ഭംഗിയുണ്ട് എന്നൊരാള്‍ പറഞ്ഞാല്‍ അതില്‍ സന്തോഷിക്കുന്നതില്‍ എന്താണ് കുഴപ്പം ? ഭാനുപ്രിയ മനസു തുറന്നു ചോദിക്കുകയാണ്. താന്‍ മലയാളത്തേക്കാള്‍ കൂടുതല്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തത് ഹിന്ദിയിലും തെലുങ്കിലുമാണെന്നും അതിലൊന്നും താന്‍ യാതൊരു തെറ്റും കാണുന്നില്ലെന്നും ഭാനുപ്രിയ വ്യക്തമാക്കി. കുറേ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തു. അതില്‍ തെറ്റ്…
Read More