അങ്ങനെ പറയുന്നവന്റെ കരണം അടിച്ചു പൊളിക്കണം ! പോലീസിനെ അനുസരിക്കാന്‍ മടിയെങ്കില്‍ ഇനി വരുന്നത് പട്ടാളമായിരിക്കും; ഒരു നിമിഷം പഴയ ഭരത്ചന്ദ്രനായ സുരേഷ് ഗോപിയുടെ വാക്കുകള്‍ ഏറ്റെടുത്ത് മലയാളികള്‍…

മലയാള സിനിമയിലെ ഏറ്റവും മികച്ച പോലീസ് ഓഫീസര്‍ ആരെന്നു ചോദിച്ചാല്‍ സുരേഷ് ഗോപിയെന്നല്ലാതെ മറ്റൊരു ഉത്തരമുണ്ടാവില്ല. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ സുരേഷ് ഗോപി പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ മലയാളികള്‍ ഏറ്റെടുത്തിരിക്കുകയാണ്. പോലീസ് ഭരത് ചന്ദ്രന്‍ ഐപിഎസ് കളിക്കുന്നുവോ എന്ന ചോദ്യത്തിന് സുരേഷ് ഗോപി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ തരംഗമാവുന്നത്. പോലീസ് കര്‍ക്കശ നടപടി സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് സുരേഷ്ഗോപി പറയുന്നു. വലിയ വിപത്താണ് സമൂഹത്തെ വ്യപിച്ചിരിക്കുന്നത്. അത് തടയാന്‍ പോലീസ് നടപടിയെടുത്തേ മതിയാകൂ. ശരീരത്തിന് മാരകമായ പരുക്കുകള്‍ വരുത്തരുത്. പക്ഷെ തല്ലേണ്ടി വന്നാല്‍ തല്ലണം. കടയില്‍ പോയ യുവാവിനെ പൊലീസ് അനാവശ്യമായി തല്ലി, പോലീസ് സുരേഷ് ഗോപികളിക്കുന്നു, ഭരത് ചന്ദ്രന്‍ ഐപിഎസ് ആകാന്‍ നോക്കുന്നു തുടങ്ങിയ വിമര്‍ശനത്തെക്കുറിച്ച് സുരേഷ്ഗോപിയോട് അവതാരകന്‍ ചോദിച്ചപ്പോള്‍, അങ്ങനെ പറയുന്നവന്റെ കരണം അടിച്ചു പൊളിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പോലീസിനെ അനുസരിച്ചില്ലെങ്കില്‍ നാളെ പട്ടാളമായിരിക്കും…

Read More