മലയാള സിനിമയിലൂടെ വന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിലൊരാളായി മാറിയ ഭരതന് വിടവാങ്ങിയിട്ട് ഇന്ന് 22 വര്‍ഷം. ഭരതനു മുമ്പോ ഭരതനു ശേഷമോ അദ്ദഹത്തെപ്പോലെ എന്നു പറയാന്‍ നമുക്കൊരു സംവിധായകനുണ്ടായിട്ടില്ല. മലയാളത്തിലും തമിഴിലുമായി 40 സിനിമകള്‍ സംവിധാനം ചെയ്ത ഭരതന്റെ സിനിമകള്‍ സമാന്തര സിനിമകളുടെ നിറക്കൂട്ടുകളായിരുന്നു. ഭരതനെ ഗുരുസ്ഥാനീയനായി കാണുന്ന ജയരാജ് വാര്യര്‍ ഭരതസിനിമകളെക്കുറിച്ച് വിലയിരുത്തുകയാണിവിടെ. ഒപ്പം അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലൂടെയും ജയരാജ് വാര്യര്‍ നടത്തുന്ന പ്രയാണവും ശ്രദ്ധയാകര്‍ഷിക്കുകയാണ്. 1975ല്‍ പുറത്തിറങ്ങിയ പ്രയാണമായിരുന്നു ഭരതന്റെ ആദ്യ സിനിമ. അതിനുമുമ്പ് കലാ സംവിധായകന് എന്ന നിലയില്‍ 11 സിനിമകളില്‍ അദ്ദേഹം നിറഞ്ഞുനിന്നു. നെടുമുടി വേണുവിന്റെയും ഭരത് ഗോപിയുടെയും പ്രതാപ് പോത്തന്റെയും മികച്ച സിനിമകള്‍ ഭരതനോടൊപ്പമായിരുന്നു. അമരവും കാതോട് കാതോരവും പാഥേയവും മമ്മൂട്ടിയുടെ അഭിനയം കൊണ്ട് കരിയറിലെ മികച്ച സിനിമകളായി. മോഹന്‍ലാലിന്റെ മികച്ച കഥാപാത്രങ്ങളെ പരിഗണിക്കുമ്പോള്‍ അതില്‍…
Read MoreTag: bharathan
സ്ഥലം ലഭിച്ചാൽ ഭരതന് ജന്മനാട്ടിൽ സാംസ്കാരി നിലയം നിർമിക്കാൻ ഉറപ്പ് ലഭിച്ചെന്ന് കെ.പി.എ.സി. ലളിത
വടക്കാഞ്ചേരി: സ്ഥലം വിട്ടു നൽകിയാൽ ഭരതന്റെ പേരിൽ ജന്മനാട്ടിൽ സാംസ്ക്കാരിക നിലയം നിർമ്മിക്കുമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ അറിയിച്ചതായി കെ.പി.എ.സി.ലളിത പറഞ്ഞു. കേരളവർമ്മ പബ്ലിക്ക് ലൈബ്രറിയും, ഭരതൻ ഫൗണ്ടേഷനും സംയുക്തമായി വടക്കാഞ്ചേരി കേരളവർമ്മ വായനശാല ഹാളിൽ സംഘടിപ്പിച്ച 21-മത് ഭരതൻ സ്മൃതിയിൽ ദീപം തെളിയിച്ച് പ്രസംഗിക്കുകയായിരുന്നു കെ.പി.എ.സി.ലളിത. നിമകളുടെ ആചാര്യനായിരുന്നു ഭരതനെന്ന് സ്മൃതി ഉദ്ഘാടനം ചെയ്തു കൊണ്ട് കവി ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. ചടങ്ങിൽ നടിയും, ഭരതന്റെ സഹധർമ്മിണിയുമായ കെ.പി.എ.സി.ലളിത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ, ജയരാജ് വാര്യർ, രചന നാരായണൻകുട്ടി, രമാദേവി, നഗരസഭ കൗണ്‍സിലർ സിന്ധു സുബ്രഹ്മണ്യൻ, കുന്നംകുളം ഡിവൈഎസ്പി ടി.എസ്.സിനോജ്, വി. മുരളി, ജി. സത്യൻ, വേണു മച്ചാട്, പി.ഭാഗ്യലക്ഷ്മിഅമ്മ, കെ.അജിത്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ മാധ്യമ പ്രവർത്തകർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രിയ -സാമൂഹ്യ-സാംസ്ക്കാരിക-സാഹിത്യ പ്രവർത്തകർ പങ്കെടുത്തു.
Read Moreശ്രീവിദ്യ പ്രണയിച്ചിരുന്നത് കമല്ഹാസനെയല്ല മലയാളികളുടെ ഹൃദയം കവര്‍ന്ന ആ സംവിധായകനെ ! ആര്‍ക്കുമറിയാത്ത ആ കാര്യം തുറന്നു പറഞ്ഞ് ഉറ്റസുഹൃത്ത്…
മലയാള സിനിമയില്‍ സ്ത്രീത്വത്തിന്റെ പ്രതീകമായി എന്നും മലയാളികള്‍ കരുതിയ നടിയാണ് ശ്രീവിദ്യ. മണ്മറഞ്ഞെങ്കിലും മലയാളികളുടെ ഓര്‍മകളില്‍ നിന്ന് ശ്രീവിദ്യയെ പറിച്ചെറിയാന്‍ ആര്‍ക്കും സാധിക്കില്ല. യുവനടിയായി എത്തിയ ശ്രീവിദ്യ പിന്നീട് മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറുകയായിരുന്നു.നാല് പതിറ്റാണ്ടുകള്‍ നീണ്ട ശ്രീവിദ്യയുടെ സിനിമാ ജീവിതം എന്നും വിവാദങ്ങളില്‍ നിറഞ്ഞുനിന്നു. ഒരു സിനിമാക്കഥയെ വെല്ലുന്ന തരത്തില്‍ പലപ്പോഴും ജീവിതം അവരെ നോക്കി മന്ദഹസിച്ചു. ശ്രീവിദ്യയുമായി ഏറ്റവുമധികം ചേര്‍ത്തുവായിച്ച പേര് നടന് കമലഹാസന്റേതായിരുന്നു. എന്നാല്‍ ശ്രീവിദ്യ പ്രണയിച്ചത് കമലഹാസനെയല്ലെന്നും ശ്രീവിദ്യയ്ക്ക് ആരോടെങ്കിലും ആത്മാര്‍ത്ഥമായി പ്രണയം തോന്നിയിട്ടുണ്ടെങ്കില്‍ അത് സംവിധായകന് ഭരതനോട് മാത്രമായിരുന്നെന്ന് പറയുകയാണ് അവരുടെ സഹൃത്തും തിരക്കഥാകൃത്തുമായ ജോണ്‍പോള്‍. ഒരു സ്വകാര്യ ചാനലിലാണ് ശ്രീവിദ്യയും ഭരതനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കിയത്. ‘ദേഹീദേഹങ്ങളെ ലയിപ്പിച്ചുകൊണ്ട് ശ്രീവിദ്യയ്ക്ക് ആരോടെങ്കിലും ഒരു അനുരാഗ ബന്ധം ഉണ്ടായിരുന്നുവെങ്കില്‍ അത് ഭരതനോട് മാത്രമായിരുന്നു. ഒരിക്കലും ഒരു ദാമ്പത്യത്തിന്റെ സാഫല്യത്തിലേക്കെത്തുവാനുള്ളതല്ല…
Read More