നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയ്ക്ക് പിന്തുണ കുറയാന്‍ കാരണം വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയാണെന്ന് നടന് ഇന്ദ്രന്‍സ്. ഡബ്ല്യുസിസി ഇല്ലായിരുന്നുവെങ്കില്‍ നടിയ്ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുമായിരുന്നുവെന്നാണ് ഇന്ദ്രന്‍സ് പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എട്ടാം പ്രതിയായ ദിലീപ് കുറ്റക്കാരനാണെന്ന് കരുതുന്നില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള പ്രതികരണത്തിലാണ് ഇന്ദ്രന്‍സ് ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാമര്‍ശിച്ചത്. സംഘടന രൂപപ്പെട്ടില്ലെങ്കിലും നിയമ പോരാട്ടംനടക്കുമായിരുന്നു എന്നും ഇന്ദ്രന്‍സ് പറഞ്ഞു. പ്രശ്നങ്ങളെ എത്രമാത്രം ഒരു സംഘടനയ്ക്ക് ചെറുക്കാനാകും, സ്വയം സുരക്ഷ ഉറപ്പാക്കുക എന്നല്ലാതെ ഇതില്‍ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല എന്നും ഇന്ദ്രന്‍സ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഡബ്ല്യൂസിസിയുടെ പ്രധാന്യത്തെ എങ്ങനെയാണ് നോക്കി കാണുന്നത് എന്ന ചോദ്യത്തിനാണ് ഇന്ദ്രന്‍സ് മറുപടി നല്‍കുന്നത്. സ്ത്രീസമത്വത്തിനായി വാദിക്കുന്നത് തെറ്റാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നാണ് ഇന്ദ്രന്‍സ്…
Read MoreTag: bhavana
ദിലീപ് നിരപരാധി…ആരോപണങ്ങള്‍ തെളിയിക്കാനാവില്ല ! ദിലീപിന് പിന്തുണയുമായി അടൂര്‍ ഗോപാലകൃഷ്ണന് വീണ്ടും…
മലയാള സിനിമയിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളാണ് അടൂര്‍ ഗോപാലകൃഷ്ണന്. സമാന്തര സിനിമകളുടെ അമരക്കാരന് ആയ അടൂരിന്റെ ചിത്രങ്ങളില്‍ പലതും ക്ലാസിക് ആണ്. അടൂര്‍ ചിത്രത്തിലൂടെ മമ്മൂട്ടിയ്ക്ക് ദേശീയ അവാര്‍ഡ് വരെ ലഭിച്ചു. സൂപ്പര്‍ താരം ദിലീപിനെ വെച്ചും സിനിമ ഒരുക്കിയിട്ടുണ്ട് അടൂര്‍ ഗോപാല കൃഷ്ണന്. ‘പിന്നെയും’ എന്ന ചിത്രമായിരുന്നു അടൂര്‍ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്തത്. ദിലീപുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന ആള് കൂടിയാണ് അടൂര്‍. ഇപ്പോഴിതാ നടിയുടെ കേസില്‍ ദിലീപ് നിരപരാധി ഈആണെന്ന് താന്‍ വിശ്വസിക്കുന്നു എന്ന് ആവര്‍ത്തിച്ച് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുയാണ് അടൂര്‍ ഗോപാലകൃഷ്ണന്. മലയാളിയായ തെന്നിന്ത്യന്‍ യുവനടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ ആവില്ലെന്നും ശിക്ഷിക്കപ്പെടുമെന്ന് കരുതുന്നില്ല എന്നും അടൂര്‍ ഗോപാലകൃഷ്ണന് പറയുന്നു. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു അടൂരിന്റെ…
Read Moreകേസു വന്നതുകൊണ്ട് അതിജീവിതയ്ക്ക് കൂടുതല്‍ സിനിമ കിട്ടിയെന്നും അവര്‍ രക്ഷപ്പെട്ടെന്നും പിസി ! പ്രസ്താവന വിവാദമാകുന്നു…
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയെ വീണ്ടും അപമാനിച്ച് പൂഞ്ഞാര്‍ മുന്‍ എം എല്‍ എയും കേരള ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്. കേസ് വന്നതിനാല്‍ നടിയ്ക്ക് കൂടുതല്‍ സിനിമ കിട്ടിയെന്നും അതുകൊണ്ട് അവര്‍ രക്ഷപ്പെട്ടുവെന്നുമായിരുന്നു കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി സി ജോര്‍ജിന്റെ പരാമര്‍ശം. വ്യക്തിജീവിതത്തില്‍ അവര്‍ക്ക് നഷ്ടമുണ്ടായിരിക്കാം. എന്നാല്‍ ഈ ഇഷ്യു ഉണ്ടായതിനാല്‍ അവര്‍ക്ക് പൊതുവേ ലാഭം മാത്രമാണ് ഉണ്ടായതെന്നും പി സി ജോര്‍ജ് പറഞ്ഞു. അതിജീവിതയ്ക്കെതിരെയുള്ള മോശം പരാമര്‍ശം ചോദ്യംചെയ്ത മാധ്യമപ്രവര്‍ത്തകരോടും അദ്ദേഹം തട്ടിക്കയറി. വാഹനാപകടത്തില്‍ മാധ്യമപ്രവര്ത്തകന് മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ സംഭവത്തിലും പി സി ജോര്‍ജ് പ്രതികരിച്ചു. കാന്തപുരത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ശ്രീറാമിനെ കളക്ടര്സ്ഥാനത്തുനിന്ന് മാറ്റിയതെന്നായിരുന്നു പ്രധാന ആരോപണം. മുസ്ളിം സമുദായത്തിന്റെ പിന്തുണയ്ക്ക് വേണ്ടിയായിരുന്നു പിണറായിയുടെ നടപടി. മരിച്ച മാദ്ധ്യമ…
Read Moreഎന്തടിസ്ഥാനത്തിലാണ് അങ്ങനെയൊരു ആക്ഷേപമുന്നയിച്ചത് ? അതിജീവിതയെ വിമര്‍ശിച്ച് ഹൈക്കോടതി…
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് നല്കിയ ഹര്‍ജിയില്‍ പ്രതി സ്ഥാനത്തുള്ള ദിലീപിനെ കക്ഷി ചേര്‍ത്ത് ഹൈക്കോടതി. അതിക്രമത്തിനിരയായ നടിയുടെ എതിര്‍പ്പ് തള്ളിയാണ് ഹൈക്കോടതിയുടെ നടപടി. ദിലീപിനെ കക്ഷി ചേര്‍ക്കുന്നതിനെ എതിര്‍ക്കുന്നത് എന്തിനെന്ന് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ചോദിച്ചു. ഹര്‍ജിയിലെ വിചാരണക്കോടതിക്കെതിരായ പരാമര്‍ശങ്ങളെ കോടതി വിമര്‍ശിച്ചു. എന്ത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജഡ്ജിക്കെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതെന്ന് കോടതി ആരാഞ്ഞു. ജഡ്ജിക്കെതിരെ അടിസ്ഥാനമില്ലാതെ ആക്ഷേപം ഉന്നയിച്ചാല്‍ നടപടി നേരിടേണ്ടിവരുമെന്ന് കോടതി പറഞ്ഞു. പ്രോസിക്യൂഷന് നല്കിയ വിവരങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്ന് നടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയാണോയെന്ന ചോദ്യത്തോടെയാണ് കോടതി ഇതിനെ നേരിട്ടത്. തുടരന്വേഷണം പൂര്‍ത്തിയാക്കി സമര്‍പ്പിക്കുന്ന അനുബന്ധ കുറ്റപത്രത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹര്‍ജി പിന്‍വലിക്കുന്ന കാര്യത്തില്‍ നിലപാട് അറിയിക്കാമെന്ന് നടി കോടതിയെ അറിയിച്ചു. കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
Read Moreപള്‍സര്‍ സുനിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു ! ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് ജയില്‍ അധികൃതര്‍…
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് ഇയാളെ കൊച്ചിയില്‍ നിന്ന് തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. നിലവില്‍ വിചാരണ തടവുകാരനായി എറാണാകുളത്തെ ജയിലില്‍ കഴിയുകയാണ് പള്‍സര്‍ സുനി. നേരത്തെ സുപ്രീം കോടതി ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനുശേഷം പ്രതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ പറയുന്നത്. മാനസിക സമ്മര്‍ദമാണ് കാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പള്‍സര്‍ സുനിക്ക് എതിരെയുള്ളത് ഗുരുതര കുറ്റങ്ങളാണെന്നും അന്വേഷണം നടക്കുന്ന വേളയില്‍ ഇടപെടുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി ഈ മാസം പതിമൂന്നിനാണ് സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയത്. വിചാരണ നടപടികള്‍ നീണ്ടുപോകുന്ന സാഹചര്യത്തില്‍ തനിക്ക് ജാമ്യം നല്‍കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം.
Read Moreശ്രീലേഖയുടെ മൊഴിയെടുക്കണമെന്ന് ക്രൈംബ്രാഞ്ച് ! വെളിപ്പെടുത്തലിന്റെ പ്രാധാന്യം എന്തെന്ന് ചോദിച്ച് കോടതിയും…
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍ ഡിജിപി ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് വിചാരണ കോടതിയില്‍ ആവശ്യമുന്നയിച്ച് ക്രൈംബ്രാഞ്ച്. ഇതിനായി ശ്രീലേഖയുടെ മൊഴിയെടുക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. എന്നാല്‍ ശ്രീലേഖയുടെ വെളിപ്പെടുത്തിലന്റെ പ്രാധാന്യമെന്താണ് എന്ന് കോടതി തിരികെ ചോദിച്ചു. കേസില്‍ അന്വേഷണ പുരോഗതി ഹൈക്കോടതിയെയും അറിയിച്ച ക്രൈംബ്രാഞ്ച് ശ്രീലേഖയുടെ വെളിപ്പെടുത്തലുകളിലെ വൈരുദ്ധ്യങ്ങളില്‍ വ്യക്തത വരുത്താന്‍ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നും കോടതിയില്‍ വ്യക്തമാക്കി. കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്റ ഹാഷ് വാല്യു മാറിയെന്ന് കണ്ടെത്തിയതിനാല്‍ തുടരന്വേഷണത്തിന് മൂന്നാഴ്ച സമയം വിചാരണകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. മെമ്മറികാര്‍ഡിന്റെ ക്ളോണ്‍ഡ് കോപ്പി, മിറര്‍ ഇമേജ് എന്നിവ വിചാരണകോടതിയില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. അതേസമയം കേസില്‍ സമയപരിധി നീട്ടിനല്‍കണം എന്ന ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. കേസില്‍ തുടരന്വേഷണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍…
Read Moreആത്മഹത്യ ചെയ്യാത്തത് അമ്മയെ ഓര്‍ത്തിട്ടാണെന്ന് ഭാവന എന്നോടും മഞ്ജുവിനോടും പറഞ്ഞു ! സംയുക്ത വര്‍മയുടെ വെളിപ്പെടുത്തല്‍…
ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നായികയാണ് സംയുക്ത വര്‍മ. വെറും നാലു വര്‍ഷത്തെ സിനിമ ജീവിതം കൊണ്ട് മലയാള സിനിമയിലെ എണ്ണം പറഞ്ഞ നായികമാരില്‍ ഒരാളായി മാറാന്‍ സംയുക്തയ്ക്കായി. ഇക്കാലയളവില്‍ നിരവധി പുരസ്കാരങ്ങളും സംയുക്ത വര്‍മ്മ നേടിയിരുന്നു. ഇപ്പോള്‍ സിനിമകളില്‍ അഭിനയിക്കുന്നില്ല എങ്കിലും സിനിമാ മേഖലയിലെ എല്ലാവരുമായും ഇപ്പോഴും സൗഹൃദം സൂക്ഷിക്കുന്നുണ്ട് സംയുക്ത വര്‍മ്മ. സിനിമയിലെ സുഹൃത്തുക്കളുമായുള്ള ബന്ധം കാത്തു സൂക്ഷിക്കുന്നതില്‍ അതീവ ശ്രദ്ധാലുവായ വ്യക്തിയുമാണ് സംയുക്ത മഞ്ജു വാര്യര്‍, ഭാവന, ഗീതു മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പം ചില് ചെയ്തിരിക്കുന്ന ചിത്രങ്ങളും താരം പുറത്തു വിടാറമുണ്ട്. അതേ സമയം നടന് ബിജു മേനോനുമായുള്ള വിവാഹത്തോടെ ആണ് സംയുക്ത വര്‍മ അഭിനയം അവസാനിപ്പിച്ചത്. കുടുംബ ജീവിതം ആസ്വദിക്കാം എന്നുള്ള തീരുമാനം ആണ് സിനിമയോടും അഭിനയത്തോടും വിട പറയാന്‍ സംയുക്തയെ പ്രേരിപ്പിച്ചത്. നടി ഭാവനയും സംയുക്തയും സഹോദരിമാരെ പോലെ…
Read Moreമെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ത്തിയവരെ അറിയണം ! തന്റെ സ്വകാര്യത നഷ്ടമായെന്ന് അതിജീവിത…
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ത്തിയവരെ അറിയണമെന്ന് അതിക്രമത്തിനിരയായ നടി. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് പരിശോധിക്കപ്പെട്ടു. ഇതില്‍ അന്വേഷണം വേണമെന്നും അതിജീവിത ഹൈക്കോടതിയില്‍ അറിയിച്ചു. ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ കണ്ടുവെന്ന് സാക്ഷിമൊഴിയുണ്ട്. അന്വേഷണം വേണം. സ്വകാര്യത നഷ്ടപ്പെട്ടുവെന്നും അതിജീവിത അറിയിച്ചു. എന്നാല്‍ ആശങ്ക വേണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കുന്നതില്‍ എന്ത് കുഴപ്പമെന്ന് ദീലീപിനോട് കോടതി ചോദിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറി എന്ന് മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. മെമ്മറി കാര്‍ഡ് പരിശോധിക്കുന്നത് അന്വേഷണം വൈകിപ്പിക്കില്ലെന്ന് പ്രോസിക്യൂഷന് പറഞ്ഞു.
Read Moreഞാനാണെങ്കില്‍ കോടതി മാറ്റാന്‍ ആവശ്യപ്പെടുകയില്ല ! അതിജീവിതയെ വിമര്‍ശിച്ച് നടന് സിദ്ദിഖ്…
കൊച്ചിയില്‍ അക്രമിക്കപ്പെട്ട നടിയ്ക്കെതിരേ വിമര്‍ശനവുമായി നടന് സിദ്ദിഖ്. വിചാരണ കോടതി ജഡ്ജിക്കെതിരായ നടിയുടെ പരാതിയെക്കുറിച്ചാണ് സിദ്ദിഖിന്റെ വിമര്‍ശനം. താനാണെങ്കില്‍ കോടതി മാറ്റാന്‍ ആവശ്യപ്പെടുകയില്ലെന്നും പ്രതീക്ഷിച്ച വിധി ലഭിച്ചില്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും സിദ്ദിഖ് പറഞ്ഞു. തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 2015-ല്‍ പള്‍സര്‍ സുനിക്ക് ദിലീപ് ഒരു ലക്ഷം രൂപ കൈമാറിയതിന്റെ തെളിവുകള്‍ കിട്ടിയതായി പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ പറഞ്ഞു. 2018 മേയ് ഏഴിന് പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്ത് കണ്ടെടുത്തിട്ടുണ്ട്. ദിലീപിന്റെ സഹോദരീഭര്‍ത്താവ് സുരാജും സുഹൃത്ത് ശരത്തും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദസാംപിളും പരിശോധിക്കേണ്ടതുണ്ട്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പലതവണ കണ്ടുവെന്ന് ദിലീപ് പറയുന്നതിന്റെ ശബ്ദസാംപിളും പരിശോധിക്കേണ്ടതുണ്ട്. പള്‍സര്‍ സുനി കാവ്യാമാധവന്റെ ഡ്രൈവറായിരുന്നതിനും തെളിവുണ്ട്. ദിലീപിന്റെ സഹോദരന് അനൂപിന്റെ മൊബൈല്‍ഫോണില്‍നിന്ന് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ ഫോട്ടോ കിട്ടിയിട്ടുണ്ടെന്നും പ്രോസിക്യൂഷന് വ്യക്തമാക്കിയിട്ടുണ്ട്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ…
Read Moreഞാൻ ജീവിക്കുന്ന എന്റെ സിനിമാ ലോകത്തുള്ളവർ ഭാവനയുടെ തിരിച്ച് വരവിൽ സന്തോഷിക്കുന്നുവെന്ന് പൃഥിരാജ്
അഞ്ച് വർഷം കൊണ്ട് ഞാൻ ഭാവനയുടെ ആരാധകനായി. എനിക്കറിയാവുന്ന സിനിമാലോകത്ത് നിന്നും ഉള്ളവർ ഭാവനയുടെ തിരിച്ചു വരവിൽ സന്തോഷിക്കുന്നവരാണ്. മറ്റുള്ളവർ പിന്തുണ കൊടുക്കുന്നുണ്ടോ എന്നെനിക്കറിയില്ല. മലയാള സിനിമയിലേക്ക് വരുന്നോ എന്ന് ഭാവനയോട് ഒരുപാട് പേർ മുൻപ് ചോദിച്ചിട്ടുള്ളതാണ്. ഇപ്പോൾ അവർ സ്വയം തയ്യാറായി വരുന്നതാണ്. എന്നും ഞാനൊരു സുഹൃത്തായിരുന്നു. പക്ഷെ, ഈ അഞ്ച് വർഷം കൊണ്ട് ഞാൻ അവരുടെ ആരാധകനായി മാറി. ഞാൻ ജീവിക്കുന്ന എന്റെ സിനിമാ ലോകത്തുള്ളവർ ഭാവനയുടെ തിരിച്ച് വരവിൽ സന്തോഷിക്കുന്നവരാണ്. ഭാവനയ്ക്ക് നീതി കിട്ടുമെന്ന് കരുതുന്നെന്ന്വ-പൃഥ്വിരാജ്
Read More