തിരുവനന്തപുരം: ജെസ്ന അപ്രത്യക്ഷയായിട്ട് നാലു മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ പോലീസ് പഴയ കേസുകള്‍ പൊടിതട്ടിയെടുക്കുകയാണ്. കോട്ടയം ജില്ലയിലെ മുക്കൂട്ടുതറയില്‍നിന്നാണു ജെസ്നയെ കാണാതായത്. ഏഴുവര്‍ഷം മുമ്പു പത്തനംതിട്ട ജില്ലയിലെ ഗവിയില്‍ നിന്ന് അപ്രത്യക്ഷയായ ഭൂലോകലക്ഷ്മിയെന്ന വീട്ടമ്മയുടെ തിരോധാനവും ജെസ്നയുടെ തിരോധാനത്തിനു സമാനമായിരുന്നു. ഒരു തെളിവും ലഭിച്ചില്ല. ഈ രണ്ടു കേസുകളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന പരിശോധനയിലാണ് അന്വേഷണ സംഘം. സീതത്തോട് ഗവി ഏലത്തോട്ടത്തിലെ തൊഴിലാളിയായിരുന്ന ഭൂലോകലക്ഷ്മി(43)യുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചിലര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്. കൊച്ചുപമ്പയില്‍ നിന്നാണ് ഭൂലോകലക്ഷ്മിയെ കാണാതാകുന്നത്. അതിനു പുറമേയാണ് ജെസ്ന കേസ് അന്വേഷണസംഘവും ഈ കേസിന്റെ വേരുകള്‍ ചികയുന്നത്. പോലീസ് കൃത്യമായി അന്വേഷിച്ചിരുന്നെങ്കില്‍ ഭൂലോകലക്ഷ്മിയുടെ തിരോധാനക്കേസ് അന്നേ തെളിയിക്കാമായിരുന്നെന്ന് വനംവകുപ്പ് വാച്ചറായ ഭര്‍ത്താവ് ഡാനിയേല്‍ കുട്ടി പറയുന്നു. കേരള വനം വികസന കോര്പറേഷന് ജീവനക്കാരിയായ ഭൂലോകലക്ഷ്മിയെ കാണാതാകുമ്പോള്‍ ഡാനിയേല്‍ കുട്ടി തിരുനെല്‍വേലിയിലായിരുന്നു.…
Read More