വാരണാസി: അശ്ലീല സൈറ്റ് സന്ദര്‍ശകര്‍ക്ക് കൂച്ചുവിലങ്ങിടുന്ന ആപ്പുമായി ഹിന്ദു ബനാറസ് യുണിവേഴ്സിറ്റി. ആര്‍ത്തിപൂണ്ട് പോണ്‍സൈറ്റിലേക്ക് പൂണ്ടിറങ്ങാന്‍ ശ്രമിക്കുന്നവര്‍ കേള്‍ക്കുന്നത് ഹിന്ദു ഭക്തിഗാനങ്ങള്‍. അങ്കിത് ശ്രീവാസ്തവ, ഡോ.വി.എന്‍ മിശ്ര എന്നിവര്‍ ചേര്‍ന്നാണ് പോണ്‍സൈറ്റ് ആരാധകര്‍ക്ക് എട്ടിന്റെ പണി കൊടുത്തിരിക്കുന്നത്. ‘ഹര് ഹര് മഹാദേവ്’ എന്ന പേരിലാണ് ആപ്ലിക്കേഷന്‍ സൃഷ്ടിച്ചിരിക്കുന്നത്. ന്യുറോളജിസ്റ്റുമായ മിശ്ര ‘സാമൂഹിക പരിഷ്കര്‍ത്താവും പ്രബോധകനും പോണോഗ്രഫി വിരുദ്ധ പോരാളി’യുമെന്നാണ് തന്നെ കുറിച്ച് സ്വയം വിശേഷിപ്പിക്കുന്നത്. അടുത്ത മാസം പുതിയ സംവിധാനം കൊണ്ടുവരുമെന്ന് ഡോ.മിശ്ര പറയുന്നൂ. മുസ്ലീം വിഭാഗത്തില്‍പെട്ടയാളാണ് ഇത്തരം സൈറ്റ് തുറക്കുന്നതെങ്കില്‍ ‘അള്ളാഹു അക്ബര്‍’ എന്നായിരിക്കും കേള്‍ക്കുക. മറ്റു സമുദായത്തില്പെട്ടവര്ക്കായും ഇത്തരത്തില്‍ സംവിധാനങ്ങള്‍ കൊണ്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ‘മനോഭാവത്തിലെ അഴിമതി’ കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നാണ് മിശ്രയുടെ വാദം. സമൂഹത്തില്‍ ബാധിച്ചിരിക്കുന്ന ഇത്തരം മനോഭാങ്ങളെ കുറയ്ക്കാനുള്ള ഏറ്റവും നല്ല നടപടിയാണിത്. ഇത് മദന്‍ മോഹന്‍ മാളവ്യയുടെ നാടാണ്.…
Read More