ഉജ്ജ്വല പ്രകടനമായിരുന്നു രണ്‍വീറിന്റേത് ! നടനായില്ലായിരുന്നെങ്കില്‍ അദ്ദേഹം ഒരു സെക്‌സോളജിസ്റ്റാകുമായിരുന്നു; രണ്‍വീറിനെക്കുറിച്ച് നടി ഭൂമി പട്‌നേക്കര്‍ പറയുന്നതിങ്ങനെ…

നടന്‍ രണ്‍വീര്‍ സിംഗിനെക്കുറിച്ച നടി ഭൂമി പട്‌നേക്കര്‍ നടത്തിയ ഒരു പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. രണ്‍വീര്‍ സിങ് ഒരു നടന്‍ ആയിരുന്നില്ലെങ്കില്‍ മികച്ച ഒരു സെക്സോളജിസ്റ്റ് ആകുമായിരുന്നെന്ന് ഭൂമി പറയുന്നത്. സെക്സിന് ചികിത്സ നല്‍കുന്ന ഡോക്ടറായാല്‍ രണ്‍വീറിന് നന്നായി തിളങ്ങാനാകും എന്നും അവര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കയ്യില്‍ മികച്ച പൊടിക്കൈകളുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. നേഹ ദൂപിയയുടെ നോ ഫില്‍റ്റര്‍ നേഹയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. രണ്‍വീര്‍ അഭിനയ മികവിനെക്കുറിച്ച് പറയാനും ഭൂമി മറന്നില്ല. കാസ്റ്റിങ് ഡയറക്ടറായിരുന്ന സമയത്ത് ബാന്‍ഡ് ബാജ ഭാരതിനുവേണ്ടി രണ്‍വീറിനെ ഓഡിഷന്‍ നടത്തിയതിനെക്കുറിച്ചും ഭൂമി വ്യക്തമാക്കി. മികച്ച പ്രകടനമായിരുന്നു രണ്‍വീറിന്റേതെന്നും അദ്ദേഹത്തിന്റെ ഊര്‍ജം അമ്പരപ്പിക്കുന്നതുമായിരുന്നെന്ന് ഭൂമി വ്യക്തമാക്കി. എന്തൊരു മികച്ച നടനാണ് എന്നാണ് ചിന്തിച്ചതെന്നും താരം പറഞ്ഞു. മികച്ച കഥാപാത്രങ്ങളിലൂടെ ഞെട്ടിക്കുന്ന താരമാണ് രണ്‍വീര്‍. ബാന്‍ഡ് ബജാ ഭാരതിലൂടെയാണ് താരം ബോളിവുഡിലേക്ക് ചുവടുവെക്കുന്നത്. ചിത്രം മികച്ച…

Read More