ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവുമൊക്കെ ഓള്‍ഡ് ഫാഷന്‍ ! ചില്ലി ഗ്രനേഡാണ് പുത്തന്‍ താരം; പ്രതിഷേധക്കാരും ആക്രമികളുമെല്ലാം ഇനി കണ്ടംവഴി ഓടും…

ഗുവാഹത്തി:സമരവും പ്രതിഷേധങ്ങളുമെല്ലാം പരിധി വിടുമ്പോള്‍ പിന്നെ പോലീസിനു തലവേദനയാണ്. പ്രശ്‌നക്കാരെ പിരിച്ചുവിടാന്‍ പലപ്പോഴും ലാത്തിച്ചാര്‍ജ് മുതല്‍ ഗ്രനേഡ് പ്രയോഗം വരെ പോലീസ് നടത്താറുണ്ട്. ഇതൊക്കെ പലപ്പോഴും സമരക്കാര്‍ക്ക് ശാരീരിക അസ്വസ്ഥതകളും ഏര്‍പ്പിക്കാറുണ്ട്. എന്നാല്‍, ഇപ്പോഴിതാ അസം പോലീസ് ഒരു പുതിയ പ്രതിരോധിക്കല്‍ തന്ത്രവുമായി രംഗത്തെത്തിയിരിക്കുകയാണ്. അത് മറ്റൊന്നുമല്ല, മുളക് പ്രയോഗം. അതും ലോകത്തിലെ ഏറ്റവും ചൂടന്‍ മുളകുകൊണ്ട്. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ധാരാളമായി കാണുന്ന ഭൂത് ജൊലോകിയ എന്ന ചൂടന്‍ മുളകിന്റെ സത്തുപയോഗിച്ച് പ്രത്യേക ആയുധം നിര്‍മ്മിച്ചിരിക്കുകയാണ് ഡി.ആര്‍.ഡി.ഒ. സാധാരണ നമ്മള്‍ ഉപയോഗിക്കുന്ന മുളകിനെക്കാള്‍ 20 മടങ്ങ് എരിവ് കൂടുതലാണ് ഭൂത് ജൊലോകിയ എന്ന മുളകിന് ഉള്ളത്. സമരങ്ങളും കലാപങ്ങളും നിയന്ത്രണാതീതമാകുമ്പോള്‍ പ്രയോഗിക്കാനുള്ള ചില്ലി ഗ്രനേഡാണ് ഭൂത് ജൊലോകിയയുടെ സത്തുകൊണ്ട് ഡിആര്‍ഡിഒ വികസിപ്പിച്ചിരിക്കുന്നത്. അസ്സംകാരുടെ അഭിമാനത്തിന്റെ പ്രതീകമാണ് ഈ മുളക്. നമുക്ക് കഴിക്കാന്‍ ഭയം തോന്നുമെങ്കിലും…

Read More