ബിഗ്‌ബോഗ് ഹിന്ദി പതിപ്പിന്റെ 12-ാം സീസണിലെ ഏറ്റവും പ്രശസ്തനായ മത്സരാര്‍ഥിയാണ് ക്രിക്കറ്റ് താരം ശ്രീശാന്ത്. ഷോ തുടങ്ങിയ അന്നു മുതല്‍ താരം പല വിമര്‍ശനങ്ങളും നേരിട്ടെങ്കിലും ഷോയില്‍ ഇപ്പോഴും ഏറ്റവുമധികം ആരാധകര്‍ ശ്രീയ്ക്കു തന്നെ. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി ദേവിയുടെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ വൈറലാവുന്നത്. ഹൃദയഭേദകമായ ഒരു കുറിപ്പോടെ മകള്‍ സാന്‍വിക ഉറങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്, ഭുവനേശ്വരി. ശ്രീശാന്ത് – ഭുവനേശ്വരി ദമ്പതികളുടെ മൂത്ത മകള്‍ സാന്‍വികയ്ക്ക് അച്ഛനോടുള്ള സ്നേഹത്തിന്റെ ആഴം തെളിയിക്കുന്നതാണ് ഈ ചിത്രം. ഭുവനേശ്വരി ട്വിറ്ററില്‍ പങ്കുവച്ച ചിത്രം വളരെപ്പെട്ടെന്നു തന്നെ വൈറലായി. നൂറു ദിവസമായി തുടരുന്ന ഷോയില്‍ മത്സരാര്‍ത്ഥികള്‍ക്ക് പുറംലോകവുമായി യാതൊരു ബന്ധവുമില്ലെങ്കിലും കഴിഞ്ഞ ദിവസം ഹൗസിലുള്ള മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ കാണാനുള്ള അവസരം ഒരുക്കിയിരുന്നു. അങ്ങനെ ശ്രീശാന്തിന്റെ ഭാര്യയും മകനും മകളും താരത്തെ കാണാന്‍ ഹൗസിലെത്തി.…
Read More