സല്‍മാന്‍ ഖാന്‍ അവതാരകനായ ഹിന്ദി ബിഗ്‌ബോസിലെ ഏറ്റവും പ്രശസ്തനായ താരമാണ് ക്രിക്കറ്റ് താരം ശ്രീശാന്ത്. ഇപ്പോളിതാ ശ്രീശാന്തിനു പുറകേ അദ്ദേഹത്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരിയും ബിഗ്‌ബോസ് ഹൗസിലേക്ക് എത്തുന്നു. ഭുവനേശ്വരി മാത്രമല്ല, ദീപിക കക്കറിന്റെ ഭര്‍ത്താവ് ശുഐബ് ഇബ്രാഹിമും ബിഗ് ബോസിലേക്ക് എത്തുന്നുണ്ട്. പ്രേക്ഷകര്‍ക്കിടയില്‍ എറെ സംസാരവിഷയമാകാറുള്ള രണ്ടു മത്സരാര്‍ത്ഥികളാണ് ശ്രീശാന്തും ദീപികയും. അതിനാല്‍ തന്നെ ഇരുവരുടേയും ജീവിത പങ്കാളികളേയും പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം. രണ്ടുപേരും തങ്ങളുടെ ഭാര്യാഭര്‍ത്താക്കന്മാരുടെ പ്രവര്‍ത്തികള്‍ ന്യായീകരിക്കുമെന്നും അവര്‍ക്ക് ചില നല്ല ഉപദേശങ്ങള്‍ പകര്‍ന്നുനല്‍കുമെന്നും വൃത്തങ്ങള്‍ പറയുന്നു. സല്‍മാന്‍ ഖാനുമായി ഇരുവരും സംസാരിക്കും. പരിപാടിയിലെ മറ്റൊരു മത്സരാര്‍ത്ഥിയായ സൃഷ്ടിയുടെ കാമുകന്‍ മനീഷ് നാഗ്‌ദേവും ചിലപ്പോള്‍ പരിപാടിയില്‍ പങ്കെടുത്തേക്കും. പുറത്തുപോകേണ്ടവരിലേക്ക് ദീപിക തന്റെ പേര് നിര്‍ദ്ദേശിച്ചത് ശ്രീശാന്തിനെ വളരെയധികം വിഷമിപ്പിച്ചിരുന്നു. ബിഗ് ബോസ് ഹൗസ് വിട്ട് പോകാന്‍ തീരുമാനിച്ച ശ്രീശാന്തിനെ പിന്നീട് സീക്രട്ട്…
Read More