ഭുവനേശ്വരിയെ കണ്ടപ്പോള്‍ ശ്രീശാന്തിന് പിടിച്ചു നില്‍ക്കാനായില്ല ! കുഞ്ഞുങ്ങളെ തനിക്ക് വല്ലാതെ മിസ് ചെയ്യുന്നുവെന്ന് താരം; ശ്രീശാന്ത് പൊട്ടിക്കരയുന്ന വീഡിയോ വൈറലാവുന്നു…

സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ഹിന്ദി ബിഗ്‌ബോസിലെ ഏറ്റവും പ്രശസ്തനായ മത്സരാര്‍ഥിയാണ് മുന്‍ ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത്.വളരെ പെട്ടന്ന് പ്രതികരിക്കുന്ന ഒരാളായതിനാല്‍ ശ്രീശാന്ത് ബിഗ് ബോസില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഏറ്റവും പ്രശസ്തനെങ്കിലും ബിഗ്‌ബോസില്‍ ഏറ്റവും കുറവ് പ്രതിഫലവും ശ്രീശാന്തിനാണ്. താരം ഇപ്പോള്‍ പൊട്ടിക്കരയുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. വീഡിയോ സന്ദേശവുമായി ഭാര്യ ഭുവനേശ്വരി കുമാരി എത്തിയപ്പോഴാണ് ശ്രീശാന്ത് പൊട്ടിക്കരഞ്ഞത്. കുടുംബത്തെ സ്‌ക്രിനില്‍ കണ്ടപ്പോള്‍ ശ്രീശാന്തിന് സങ്കടം നിയന്ത്രിക്കാനായില്ല. കുട്ടികളെ തനിക്ക് വല്ലാതെ മിസ് ചെയ്യുന്നുവെന്ന് ശ്രീശാന്ത് പലപ്പോഴും ഷോയില്‍ പറയാറുണ്ട്. ഷോയിലെ ഏക മലയാളി എന്ന നിലയില്‍ ശ്രീശാന്തിന് കേരളത്തില്‍ നിന്നും പിന്തുണയുണ്ട്. ഷോ തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശ്രീശാന്ത് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ആദ്യ ടാസ്‌കില്‍ പരാജയപ്പെട്ട ശ്രീശാന്ത് ഷോയില്‍നിന്ന് ഇറങ്ങി പോകുമെന്ന് ഭീഷണിപ്പെടുത്തി. ഇത് മറ്റു മത്സരാര്‍ഥികളില്‍ കടുത്ത അമര്‍ഷമുണ്ടാക്കി. സഹമത്സരാര്‍ഥികളായ സബ ഖാന്‍,…

Read More