കൊച്ചി: എറണാകുളം ഉപതെരഞ്ഞെടുപ്പിനെത്തിച്ച വോട്ടിംഗ് യന്ത്രങ്ങളിൽ ആദ്യഘട്ട പരിശോധന പൂർത്തിയാക്കിയശേഷം രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക് പോൾ നടത്തി. കളക്ടറേറ്റിൽ സജ്ജീകരിച്ച വോട്ടിംഗ് മെഷീനുകളിൽ ജില്ലാ കളക്ടർ എസ്. സുഹാസും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മോക്ക് പോൾ രേഖപ്പെടുത്തി. മാതൃകാ പെരുമാറ്റച്ചട്ടം അടക്കമുള്ള കാര്യങ്ങൾ വിശദീകരിക്കുന്നതിനു രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗവും ഇന്നലെ കളക്ടറേറ്റിൽ ചേർന്നു. സമാധാനപൂർണമായ തെരഞ്ഞെടുപ്പ് നടപടികൾക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിക്കണമെന്നു കളക്ടർ അഭ്യർഥിച്ചു. കമ്മീഷന്റെ നിർദേശപ്രകാരം കളക്ടറേറ്റിൽ മാധ്യമ നിരീക്ഷണ കേന്ദ്രം തുറന്നു. പെയ്ഡ് ന്യൂസ്, ഏകപക്ഷീയ വാർത്തകൾ എന്നിവ കണ്ടെത്തി ബന്ധപ്പെട്ട സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് കണക്കിൽ ഉൾപ്പെടുത്തുക, പരസ്യങ്ങൾക്ക് മുൻകൂർ അനുമതി നൽകുക എന്നിവയാണ് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി)യുടെ ലക്ഷ്യം. കോലം കത്തിക്കരുത് കൊച്ചി: നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന ജാഥയിൽ മറ്റു പാർട്ടികളിലെ…
Read MoreTag: bi-election
കക്ഷത്തിലിരിക്കുന്ന സിപിഐയേക്കാളും സിപിഎമ്മിന് പ്രധാനം ഉത്തരത്തിലിരിക്കുന്ന മാണിയുടെ 3000 വോട്ടുകള്‍; ചെങ്ങന്നൂര്‍ പിടിക്കാന്‍ സിപിഎമ്മിന്റെ അണിയറ കളികള്‍ ഇങ്ങനെ…
തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഏതു വിധേനയും ജയിക്കാനുറച്ച് സിപിഎം കച്ചമുറുക്കുന്നു. അതിനാല്‍ തന്നെ സിപിഐയുടെ എതിര്‍പ്പുകള്‍ അവഗണിച്ച് കെ.എം മാണിയുടെ കേരളാ കോണ്‍ഗ്രസിന്റെ 3000 വോട്ടുകള്‍ ചാക്കിലാക്കാനാണ് സിപിഎമ്മിന്റെ ശ്രമം. കെ എം മാണിയെ നിരയില്‍ എത്തിച്ച് കളം പിടിക്കാന്‍ ബിജെപി കൂടി ശക്തമായി രംഗത്തിറങ്ങിയിരിക്കേ ചെങ്ങന്നൂരിലെ കേരളാ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ഏതുവിധേനയും ചോരാതിരിക്കാന്‍ സിപിഎം ശ്രമം തുടങ്ങി. കെഎം മാണിയെ ഇടതുമുന്നണിയില്‍ വേണ്ടെന്ന് സിപിഐ കേന്ദ്ര നേതൃത്വം കൂടി നിലപാട് എടുത്തതോടെ കൂട്ടാളികള്‍ വേണോ കേരളാ കോണ്‍ഗ്രസ് വേണോ എന്ന ആശങ്കയിലാണ് സിപിഎം. കോണ്‍ഗ്രസില്‍ നിന്നു ബി.ജെ.പിയിലേക്കു വോട്ട് ചോര്‍ന്നതാണു കഴിഞ്ഞ തവണത്തെ വിജയത്തിനു കാരണമെന്നു സി.പി.എം വിചാരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍നിന്നു സീറ്റ് പിടിച്ചെടുത്തെങ്കിലും നേടിയ വോട്ടിന്റെ എണ്ണത്തില്‍ നിസാര വര്‍ധനയേ ഉണ്ടായിരുന്നുള്ളൂ എന്നതും അവര്‍ കൂലങ്കഷമായി ചര്‍ച്ച ചെയ്യുകയാണ്. ആലപ്പുഴ ജില്ലാ സെക്രട്ടറിയും…
Read More