എറണാകുളം: ജലക്ഷാമം കൊണ്ട് നട്ടംതിരിയുന്നവര്‍ക്ക് ആശ്വസമാകുകയാണ് ബിബിന്‍ എന്ന യുവാവ്. രണ്ടു ഓലക്കഷണവുമായി വന്നു ബിബിന്‍(24) സ്ഥാനം കണ്ടാല്‍ സംശയിക്കേണ്ട, കിണറ്റില്‍ വറ്റാത്ത വെളളം കിട്ടും. ചാലക്കുടി ചാലക്കുടി രണ്ടുകൈ വലരിയില്‍ ബിബിന്‍ വെറും കൈയോടെ വന്നു കുറ്റിയടിച്ചാലും പാഴാകാറില്ല. ഏഴു വര്‍ഷത്തിനുള്ളില്‍ എണ്ണൂറിലേറെ കിണറുകളുടെ സ്ഥാനമാണു നിര്‍ണിയിച്ചത്. ഇവയില്‍ 98 ശതമാനത്തിലും ഇപ്പോഴും വെള്ളമുണ്ട്. വെള്ളമുള്ള സ്ഥലങ്ങള്‍ക്കു മുകളിലൂടെ നടന്നാല്‍ സ്വഭാവികമായും ഓല മറിഞ്ഞു വീഴുമെന്നു ബിബിന്‍ പറയുന്നു. എത്ര ഉയരത്തിലാണോ വെള്ളമുളളത്, അത്രയും വേഗം ഓല മറിയും. തേങ്ങ ഉപയോഗിച്ചും സ്ഥാനം കാണും. വെള്ളമുള്ള തേങ്ങ ഉള്ളംെകെയില്‍ വച്ചു നടന്നാല്‍, ഭൂമിക്കടിയില്‍ വെള്ളമുള്ള സ്ഥാനത്തു വരുമ്പോള്‍ െകെയില്‍ നിന്നു താഴെപ്പോകുമെന്നു ബിബിന്‍ പറയുന്നു. കോതമംഗലത്തു വൈദികനൊപ്പമുണ്ടായിരുന്ന കാലത്തു സ്വായത്തമാക്കിയ അറിവു കൊണ്ടാണ് ഈ ചെറുപ്പക്കാരന് സ്ഥാനനിര്ണയത്തില് വലിയ നേട്ടമുണ്ടാക്കിയിരിക്കുന്നത്. പെന്‍ഡുലം ഉപയോഗിച്ചും സ്ഥാനം കാണാറുണ്ട്.…
Read More