സിനിമ ചെയ്യുക എന്ന ആഗ്രഹം മനസിലേറ്റി കഥയുമായി താരങ്ങളുടെ വീടുകള്‍ കയറിയിറങ്ങുന്ന ഒരുപാട് യുവാക്കളുടെ നാടാണ് ഇന്ത്യ. ശ്രദ്ധിക്കപ്പെട്ട താരമാണെങ്കില്‍ വരുന്നവരെ എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കും. ചിലര്‍ കണ്ട ഭാവം നടിക്കില്ല. എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്ഥനാണ് നടന് വിജയ് സേതുപതി. സിനിമയുടെ കഥ പറയാനായി വിജയ് സേതുപതിയെ വിളിച്ച മലയാളി യുവാവിന് ഉണ്ടായത് മറക്കാനാകാത്ത അനുഭവമാണ്. ബിബിന്‍ മോഹന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം മറ്റുള്ളവരും അറിഞ്ഞത്. ബിബിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ…’കോണ്ടാക്ട് ചെയ്തപ്പോ വെയിറ്റ് ചെയ്യേണ്ടി വരും എന്ന രീതിയില്‍ ഉള്ള മറുപടി കിട്ടി. സ്ഥിരം ആയി കേള്‍ക്കുന്ന കാര്യം ആയതു കൊണ്ട് പുതുമ ഒന്നും തോന്നിയില്ല. പക്ഷെ പിന്നെ ഒരു അറിവും ഇല്ലായിരുന്നു. ഇന്ന് വിളിച്ചു നോക്കി രാവിലെ. കിട്ടുന്നില്ല, മെസേജ് ഇട്ടു നോക്കി. അനൂപേട്ടനെ വിളിച്ചു പറഞ്ഞു ഇന്നും ഒരു മെസേജ്…
Read More