ലോകത്തെ ഒരു കള്ളനും സ്വപ്നത്തില്‍ പോലും ഇങ്ങനെയൊരു പണി കിട്ടുമെന്ന് പ്രതീക്ഷിക്കില്ല. യുകെയിലാണ് സിനിമയെ വെല്ലുന്ന മോഷണവും അതിന്റെ ആന്റി ക്ലൈമാക്സും സംഭവിച്ചത്. ബ്രിസ്റ്റോളിലെ ജെന്നി മോര്‍ട്ടന്‍ ഹംഫ്രീസ് എന്ന മുപ്പതുകാരിയാണ് നായിക. ജെന്നിയുടെ സൈക്കിള്‍ മോഷണം പോയി. അന്വേഷണങ്ങള്‍ വിഫലമായപ്പോഴാണ് ജെന്നി ഫേസ്ബുക്കില്‍ സൈക്കിളിന്റെ പടമിട്ട് സഹായം തേടിയത്. ഇതേ സമയം സൈക്കിള്‍ വില്പനയ്ക്കുണ്ടെന്നു കാട്ടി കള്ളനും ഫേസ്ബുക്കില്‍ പടമിട്ടതോടെയാണ് സംഭവം രസകരമാകുന്നത്. കള്ളനിട്ട പരസ്യം ജെന്നിയുടെ സുഹൃത്തിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ട്വിസ്റ്റുകള്‍ക്ക് തുടക്കമാവുന്നത്. ജെന്നിയും സുഹൃത്തും കൂടി സൈക്കിള്‍ ‘വാങ്ങാന്‍’ തന്നെ കൂടിയാലോചന നടത്തി. ഇത്തിരി നാടകീയതയായിക്കൊള്ളട്ടെയെന്നു കരുതിയാകാം, ജെന്നി പൊലീസിന്റെയും സഹായം തേടി. കള്ളനെ കയ്യോടെ പിടിക്കണമെന്നും ആവശ്യപ്പെട്ടു. വേറെ പണിയുള്ളതിനാല്‍ സൈക്കിള്‍ കേസ് പൊലീസ് കൈവിട്ടു. എങ്കിലും ജെന്നിയും സുഹൃത്തും പദ്ധതി തുടരാന്‍ തന്നെ ഉറച്ചു. പരസ്യമിട്ടയാളോട് നേരില്‍ കാണാമോയെന്ന് ആരാഞ്ഞു.…
Read More