ആദ്യ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഘോഷം തീരും മുമ്പേ ഭാര്യയെയും മകളെയും നഷ്ടമായി ! വൈസ് പ്രസിഡന്റായി ഇരിക്കുമ്പോള്‍ മകന്‍ മരിച്ചു; വൈറ്റ്ഹൗസിലെത്താന്‍ ബൈഡന്‍ താണ്ടിയ കനല്‍വഴികള്‍ ഇങ്ങനെ…

അമേരിക്കയുടെ 46-ാം പ്രസിഡന്റ് പദം ജോ ബൈഡന് ഒരു സുപ്രഭാതത്തില്‍ കല്‍പ്പിച്ചു കിട്ടിയ ഒന്നല്ലെന്ന് അദ്ദേഹത്തെ അറിയുന്ന ഏവര്‍ക്കും നന്നായി അറിയാം. അരനൂറ്റാണ്ടു നീളുന്ന രാഷ്ട്രീയ ജീവിതത്തില്‍ ബൈഡന്‍ പിന്നിട്ട കനല്‍പാതകള്‍ നിരവധിയാണ്. വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും നേരിട്ട നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ബൈഡന്‍ ‘ഓവല്‍ ഓഫീസി’ന്റെ അധിപതിയായത്. അമേരിക്കയുടെ ചരിത്രത്തിലെ പ്രായം കുറഞ്ഞ നാലാമത്തെ സെനറ്ററായി 1972ല്‍ നിന്നു തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ബൈഡനു പ്രായം 29 വയസ്. എന്നാല്‍ ആ സന്തോഷം അവസാനിക്കുന്നതിനു മുമ്പ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് ബൈഡനെ തേടിവന്നു. സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഭാര്യ നെയ്ലയും മക്കളും കാറപകടത്തില്‍പ്പെട്ടു. നെയ്ലയും ഇളയമകള്‍ നവോമിയും എന്നന്നേക്കുമായി ബൈഡനെ വിട്ടകന്നു. മക്കളായ ബോയ്ക്കും ഹന്‍ടറിനും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ബോയുടെ ആശുപത്രിക്കിടയ്ക്കു സമീപം നിന്നാണ് ബൈഡന്‍ സത്യപ്രതിജ്ഞയെടുത്തത്. ആത്ഹത്യയെക്കുറിച്ച് ചിന്തിച്ചപ്പോള്‍ പിന്തിരിപ്പിച്ചത്…

Read More