ബിഗ്‌ബോസ് മലയാളം സീസണ്‍ 3 ആരംഭിച്ചതോടെ ഷോയുടെ പ്രേക്ഷകരെല്ലാം ആവേശത്തിലാണ്. മത്സരാര്‍ഥികളെക്കുറിച്ച് മുമ്പ് പറഞ്ഞു കേട്ട പേരുകളില്‍ ചിലര്‍ ഷോയിലുണ്ടെന്നത് ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. ഇതുകൂടാതെ കുറെ പുതുമുഖങ്ങളും ഇത്തവണ ഷോയില്‍ ഇടംപിടിച്ചിട്ടുണ്ട്. 14 മത്സരാര്‍ഥികള്‍ ഇനി നൂറു ദിവസം മലയാളികളെ ത്രസിപ്പിക്കും. ഈ അവസരത്തില്‍ മത്സരാര്‍ഥികളെക്കുറിച്ച് ഒന്ന് അറിയാം…നടനും സ്റ്റാന്‍ഡ് അപ് കൊമേഡിയനുമായ നോബി മാര്‍ക്കോസിന്റെ പേര് സീസണ്‍ മൂന്നിനോടനുബന്ധിച്ച് നേരത്തെ തന്നെ പറഞ്ഞു കേട്ടിരുന്നു. പ്രതീക്ഷിച്ചതുപോലെ താരം മത്സരത്തിനുണ്ട്. പിന്നെ ആളുകള്‍ പ്രതീക്ഷിച്ചതു പോലെ തന്നെ ഷോയിലെത്തിയ താരങ്ങളാണ് ആര്‍ജെ കിടിലം ഫിറോസ് എന്ന ഫിറോസ് ഖാന്‍ അബ്ദുള്‍ അസീസും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ഇവരെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ… നടന്‍ മണിക്കുട്ടനും ഇവരുടെയൊപ്പം നമ്മെ രസിപ്പിക്കും. ഇനി നമ്മള്‍ക്ക് അത്ര പരിചയമില്ലാത്ത ചില താരങ്ങളെക്കുറിച്ചാണ്…ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഫില്‍ പൂര്‍ത്തിയാക്കി സൈക്കോളജിസ്റ്റായി പ്രവര്‍ത്തിക്കുന്ന ഡിംപിള്‍ ബാലാണ്…
Read More