മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍, അര്‍ബാസ് ഖാന് തുടങ്ങിയവരഭിനയിച്ച ബിഗ്ബജറ്റ് ചിത്രം ബിഗ്ബ്രദര്‍ കേരളത്തില്‍ റിലീസ് ചെയ്തപ്പോള്‍ ബോക്സോഫീസില്‍ അമ്പേ പരാജയമായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഹിന്ദി വേര്‍ഷന്‍ യുട്യൂബില്‍ അപ് ലോഡ് ചെയ്തതോടെ കഥ ആകെ മാറി. ചിത്രം യൂട്യൂബില്‍ വന്‍ഹിറ്റാവുന്ന കാഴ്ചയാണ് കണ്ടത്. സിദ്ധിക്കാണ് ചിത്രം സംവിധാനം ചെയ്തത്. മെയ് 16ന് യുട്യൂബില്‍ റിലീസ് ചെയ്ത സിനിമ, ഇതിനോടകം 56 ലക്ഷം ആളുകളാണ് കണ്ടത്. നാലായിരത്തോളം കമന്റുകളും സിനിമ നേടിയിട്ടുണ്ട്. സണ്‍ഷൈന്‍ മൂവീസിന്റെ യുട്യൂബ് ചാനലില്‍ ആയിരുന്നു സിനിമ റിലീസ് ചെയ്തത്. മലയാളത്തിലെ സിനിമ പരാജയപ്പെട്ടതോടെ തന്റെ കാലഘത്തിലെ സംവിധായകരുടെ ആവശ്യം ഇല്ലാത്തത് പോലെ തോന്നി. എന്നാല്‍ യൂടൂബില്‍ സിനിമ റിലീസ് ചെയ്തതോടെ പ്രേക്ഷരില്‍ നിന്നും മികച്ച അഭിപ്രായം ലഭിക്കുവാന്‍ തുടങ്ങി. ശരിയായ പ്രേക്ഷകര്‍ക്കിടയില്‍ എത്തിയപ്പോള്‍ സിനിമ സ്വീകരിക്കപ്പെട്ടതായും സിദ്ധിഖ് പറഞ്ഞു. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു…
Read More