കൊല്‍ക്കത്ത നഗരത്തിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയെത്തുടര്‍ന്ന് വന്‍വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായി. റോഡുകളില്‍ വെള്ളക്കെട്ട് ദൃശ്യമായതിനെ തുടര്‍ന്ന് ഗതാഗതകുരുക്കും രൂക്ഷമായിരുന്നു. കൊല്‍ക്കത്ത നഗരത്തിലെ റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അപ്രതീക്ഷിത അതിഥികളായി മീനുകള്‍ ഒഴുകിയെത്തിയത് നഗരവാസികള്‍ക്ക് അമ്പരപ്പ് സൃഷ്ടിച്ചു. ഇപ്പോള്‍ മീനുകളെ പിടികൂടാന്‍ നഗരവാസികള്‍ വല ഇടുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. കനത്തമഴയെ തുടര്‍ന്ന് മീനുകളെ വളര്‍ത്തുന്ന ഫാമുകള്‍ നിറഞ്ഞ് വെള്ളം പുറത്തേയ്ക്ക് ഒഴുകാന്‍ തുടങ്ങിയതോടെയാണ് മീനുകള്‍ കൊല്‍ക്കത്ത തെരുവുകളില്‍ എത്തിയത്. കൊല്‍ക്കത്ത നഗരത്തിന്റെ തൊട്ടടുത്തുള്ള ഗ്രാമങ്ങളായ ഭാനഗര്‍, രാജര്ഘട്ട് എന്നിവിടങ്ങളിലെ ഫാമുകള്‍ നിറഞ്ഞതോടെയാണ് മീനുകള്‍ പുറത്തേയ്ക്ക് ചാടിയത്. ഇതോടെ മീനുകളെ പിടികൂടാന്‍ തെരുവുകളില്‍ ആളുകള്‍ തടിച്ചുകൂടി. ഇപ്പോള്‍ വലയിട്ട് നഗരവാസികള്‍ മീന്‍ പിടിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. 16 കിലോഗ്രാം വരെ തൂക്കമുള്ള മീനുകളാണ് പിടികൂടിയത്. എന്നാല്‍ ഇതുമൂലം കോടികളുടെ നഷ്ടമാണ്…
Read More