കണമല: ജില്ലാ കളക്ടർക്ക് ബിഗ് സല്യൂട്ട് നൽകി പന്പാവാലിക്കാർ. രണ്ടു പേരുടെ മരണത്തിനിടയാക്കിയ ആക്രമണകാരിയായ കാട്ടുപോത്തിനെ വെടിവച്ചു കൊല്ലാൻ ഉത്തരവിട്ടതാണ് കളക്ടർ ഡോ. പി.കെ. ജയശ്രീയെ നാടിനു പ്രിയങ്കരിയാക്കിയത്. കളക്ടർക്ക് “ബിഗ് സല്യൂട്ട്’ എന്ന പേരിൽ ഫ്ളക്സ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു പന്പാവാലിജനത. സിആർപിസി 133 1 (എഫ്) പ്രകാരം ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്നവയെ കൊല്ലുന്നതിനായി ഉത്തരവിറക്കാൻ ധീരത കാണിച്ച്, കേരളത്തിന്റെ അഭിമാനമായി മാറിയ ജില്ലാ കളക്ടറുടെ നടപടിയിൽ പന്പാവാലി ജനത അഭിമാനം കൊള്ളുന്നു എന്നാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്. എന്നാൽ, എതിർപ്പുമായെത്തിയ വനംവകുപ്പ് ഈ ഉത്തരവു മാറ്റി പോത്തിനെ കൊല്ലാതെ മയക്കുവെടി വച്ചുപിടിക്കാൻ പുതിയ ഉത്തരവിറക്കുകയായിരുന്നു. ഉത്തരവു മാറ്റിയെങ്കിലും നാടിന്റെ സങ്കടം ചേർത്തുപിടിച്ച കളക്ടറെ മറക്കാൻ കഴിയില്ലെന്നു നാട്ടുകാർ പറഞ്ഞു. കാട്ടുപോത്തിനെ പിടിക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ച നാട്ടുകാർ കളക്ടർ എത്തി വെടിവയ്ക്കാൻ ഉത്തരവിട്ടതോടെയാണു സമരം…
Read More