ബിഗ്ബോസില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറുന്നതായി വാര്‍ത്ത ! ഉടന്‍ ആരംഭിക്കുന്ന സീസണ് ഫോറില്‍ മോഹന്‍ലാലിന് പകരമെത്തുന്നത് ഈ സൂപ്പര്‍താരങ്ങളിലൊരാള്‍… മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോ ബിഗ്ബോസ് സീസണ് 3 കോവിഡിനെത്തുടര്‍ന്ന് നിര്‍ത്തി വച്ചിരിക്കുകയാണ്. 100 ദിവസങ്ങളുടെ ഷോ 75 ദിവസം പിന്നിട്ടപ്പോഴാണ് നിര്‍ത്തി വയ്ക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 2021 ഫെബ്രുവരി 14നാണ് ബിഗ്ബോസ് സീസണ് 3 ആരംഭിച്ചത്. എന്നാല്‍ ഷോ തീരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കവെയാണ് മൂന്നാം ഭാഗം നിര്‍ത്തി വയ്ക്കുന്നത്. 75-ാം ദിവസം ഷോ നിര്‍ത്തി വെച്ചുവെങ്കിലും വിജയിയെ പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുകയാണ് ബിഗ് ബോസ്. ബിഗ് ബോസ് സീസണ് 3 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കവെ നാലാം ഭാഗത്തിനെ കുറിച്ചുളള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുകയാണ്. നാലാം ഭാഗം ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇത് കൂടാതെ അവതാരകനായ താരരാജാവ് മോഹന്‍ലാലിന്…
Read More