ആലുവ: സാമൂഹ്യ സേവനത്തിനായി അധ്യാപക ജോലി ഉപേക്ഷിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഡോ. രജിത് കുമാര്‍ പറഞ്ഞു. ആലുവ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറംലോകവുമായി ബന്ധമില്ലാതെയാണ് ടിവി ഷോയിൽ പങ്കെടുത്തത്. അതിനാൽ പുറത്ത് നടക്കുന്ന സംഭവങ്ങള്‍ എന്താണെന്ന് പോലും ചിന്തിക്കുവാന്‍ കഴിയുന്ന മാനസികാസ്ഥയിലായിരുന്നില്ല. ഇതേ അവസ്ഥയിലാണ് കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. വിമാനത്താവളത്തിൽ നിന്ന് പ്രീപെയ്ഡ് ടാക്സിയിൽ വീട്ടില്‍ പോകാമെന്നാണ് കരുതിയത്. വിമാനത്താവളത്തിന് പുറത്തിറങ്ങിയപ്പോഴാണ് തന്നെ സ്നേഹിക്കുന്നവരുടെ ബാഹുല്യം മനസിലായത്. സംസ്ഥാനത്തിന്റെ പല ദിക്കില്‍ നിന്ന് പരസ്പരം ബന്ധപ്പെടാതെ ചെറുസംഘങ്ങള്‍ വന്നതാണ് കൂടുതല്‍ ആളുകള്‍ വിമാനത്താവളത്തില്‍ എത്താന്‍ കാരണമെന്ന് കരുതുന്നതായും ഡോ. രജിത് കുമാര്‍ പറഞ്ഞു. താന്‍ ഒളിവിലായിരുന്നില്ലെന്നും വീട്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്നും ഡോ. രജിത് കുമാര്‍ പറഞ്ഞു. ആര്‍ക്കും ശല്യമാകേണ്ടായെന്ന് കരുതിയാണ് രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ആക്കിയത്.…
Read MoreTag: bigboss house
രജിത് കുമാർ മുങ്ങി, ഫാൻസുകാർക്ക് കൈവിലങ്ങും; രജിത് കുമാർ കേസിൽ 11 പേർ കൂടി അറസ്റ്റിൽ; വീടുകളിൽ പരിശോധന നടത്തി പോലീസ്
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിലക്ക് ലംഘിച്ച് സ്വകാര്യ ചാനൽഷോയായ ബിഗ്ബോസ് പരിപാടിയിലെ താരത്തിന് സ്വീകരണം നൽകിയ സംഭവത്തിൽ 11 പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. ഒന്നാം പ്രതിയായ ബിഗ്ബോസ് താരം ഡോ. രജിത് കുമാറിനായി ഇയാളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി. ആലുവയിലേയും ആറ്റിങ്ങലിലേയും വീടുകളിലാണ് റെയ്ഡ് നടത്തിയത്. എന്നാൽ രജിതിനെ കണ്ടെത്താനായില്ല. ഇയാൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. സ്വീകരണവുമായി ബന്ധപ്പെട്ട് 75 പേർക്ക് എതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Read Moreമനുഷ്യ ജീവനേക്കാൾ വില താരാരാധനയ്ക്കില്ല; ബിഗ്ബോസിൽ നിന്നും പുറത്തായ രജിത് കുമാറിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ ആരാധകരുടെ തിരക്ക്; തടിച്ചുകൂടിയവർക്കെതിരെ കേസെടുത്ത് പോലീസ്
കൊച്ചി: ബിഗ്ബോസിൽ നിന്ന് പുറത്തായ താരത്തെ സ്വീകരിക്കാൻ കൊച്ചി വിമാനത്താവളത്തിൽ തടിച്ചുകൂടിയവർക്കെതിരെ പോലീസ് കേസെടുത്തു. ബിഗ്ബോസ് താരം രജിത് കുമാറിനെ സ്വീകരിക്കാനാണ് 100 ലേറെ വരുന്ന ആരാധകർ വിമാനത്താവളത്തിൽ തടിച്ചു കൂടിയത്. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ കർശന നിർദേശം നൽകിയിരന്നു. ഈ നിർദേശം ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് പോലീസ്, കളക്ടർ എസ്. സുഹാസിന്റെ നിർദേശ പ്രകാരം കേസെടുത്തത്. പേരറിയാവുന്ന നാല് പേർക്കെതിരെയും കണ്ടാലറിയാവുന്ന 75 പേർക്കെതിരെയുമാണ് കേസ്. മനുഷ്യ ജീവനേക്കാൾ വില താരാരാധനയ്ക്കില്ലെന്ന് കളക്ടർ പറഞ്ഞു.
Read Moreനിങ്ങള്‍ കരുതുന്നതുപോലെയല്ല കാര്യങ്ങള്‍ ! ബിഗ്ബോസിന്റെ അണിയറ രഹസ്യങ്ങള്‍ വെളിപ്പെടുത്തി വനിത വിജയകുമാര്‍…
റിയാലിറ്റി ഷോ ബിഗ്ബോസില്‍ നിന്നും പുറത്തുപോയതിന്റെ കലിപ്പില്‍ ഹൗസിലെ രഹസ്യങ്ങള്‍ തുറന്നു പറയുകയാണ് നടി വനിത വിജയകുമാര്‍. ഒരു അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ബിഗ് ബോസിന്റെ എപ്പിസോഡുകള്‍ ടെലിവിഷനിലൂടെ നിങ്ങള്‍ കാണുന്നത് പോലെ അല്ലെന്നാണ് വനിത പറയുന്നത്. രാത്രികളില്‍ ബിഗ് ബോസില്‍ ലൈറ്റ് ഓഫ് ചെയ്യുന്നത് പോലെ കാണിക്കുന്നത് മാത്രമാണ്. കുറച്ച് സമയത്തിനുള്ളില്‍ വീണ്ടും ലൈറ്റ് ഓണാക്കും. എന്നാല്‍ ലൈറ്റ് ഇല്ലാത്തപ്പോള്‍ ഓണ്‍ ആക്കുന്ന ക്യാമറകളാണ് ഈ സമയത്ത് വര്‍ക്ക് ചെയ്യുന്നത്. ലൈറ്റ് ഓണാക്കിയിട്ടാണ് മത്സരാര്‍ത്ഥികള്‍ ഉറങ്ങാറുള്ളതെന്നും വനിത പറയുന്നു. ഇത് മാത്രമല്ല അഭിമുഖത്തില്‍ നിരവധി കാര്യങ്ങള്‍ വനിത വിജയകുമാര്‍ തുറന്ന് സംസാരിച്ചിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോ ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ഇപ്പോഴും വന്‍ ജനപിന്തുണയോടെ സംപ്രേക്ഷണം തുടരുകയാണ്. ഹിന്ദിയില്‍ നിന്നും മറ്റെല്ലാ ഭാഷകളിലേക്കും ബിഗ് ബോസ് എത്തിയിരുന്നു. തമിഴില്‍ മൂന്നാം സീസണ് ആണ്…
Read More