മദ്യവര്‍ജന നയവുമായി കേരളാ ഗവണ്മെന്റ് മുമ്പോട്ടു പോകുമ്പോള്‍ മദ്യ നിരോധനം നടപ്പാക്കുന്നതിന് പുതുവഴികള്‍ തേടി ബിഹാര്‍ സര്‍ക്കാര്‍. സംസ്ഥാനത്ത് നിയമവിരുദ്ധ മദ്യക്കച്ചവടം വ്യാപകമായതോടെയാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്. മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട ജോലി ഉപേക്ഷിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കുമെന്നാണ് നിതീഷ് കുമാര്‍ അറിയിച്ചിരിക്കുന്നത്. പുതിയൊരു ഉപജീവനമാര്‍ഗ്ഗം കണ്ടെത്താന്‍ ഈ തുക ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള സര്‍ക്കാര്‍ ഇടപെടലിന്റെ ഭാഗമാണ് പുതിയ പദ്ധതി. 2016ലാണ് മദ്യനിരോധനവുമായി ബന്ധപ്പെട്ട് ബീഹാറില്‍ നിയമം കൊണ്ടുവന്നത്. ഏകദേശം നാല് ലക്ഷത്തിലധികം പേര് ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ലഹരി വിമുക്ത ദിനത്തിന്റെ ഭാഗമായിട്ടാണ് പുതിയ പദ്ധതിയ്ക്ക് മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടക്കം കുറിച്ചത്. ബീഹാറിന്റെ സന്തോഷത്തിനും അഭിവൃദ്ധിയ്ക്കും ഈ തീരുമാനം പ്രയോജനപ്പെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ‘ലഹരി വിമുക്ത…
Read More