ഭുവനേശ്വര്‍: നാഴികയ്ക്കു നാല്പതു വട്ടം നവോത്ഥാനം പ്രസംഗിക്കുന്ന ആളുകളാണ് സിപിഎമ്മുകാര്‍. സ്ത്രീകള്‍ക്ക് മുന്‍ഗണന നല്കുന്ന കാര്യം പറയുമ്പോള്‍ രാഹുല്‍ ഗാന്ധിയ്ക്കും നൂറു നാവാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് വരുമ്പോള്‍ പ്രസംഗിച്ച കാര്യങ്ങളൊന്നും ഇവര്‍ക്ക് ഓര്മ ഉണ്ടാകാറില്ല. എന്നാല്‍ ഇത്തരക്കാരെ നാണിപ്പിക്കുന്ന തീരുമാനമാണ് ഒഡീഷയിലെ ബിജു ജനതാദള്‍ എടുത്തിരിക്കുന്നത്. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റുകളില്‍ 33 ശതമാനം സംവരണം നടത്താനാണ് ബിജു ജനതാദള്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ബിജെഡി നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക്കാണ് സംവരണം സംബന്ധിച്ച് വിവരം വെളിപ്പെടുത്തിയത്. ഒഡീഷയില്‍ 21 സീറ്റുകളിലാണ് ബിജെഡി മത്സരിക്കുന്നത്. ഇതില്‍ 33 ശതമാനം സീറ്റുകളിലും വനിതകളെ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞിരിക്കുന്നത്. ഒഡീഷയിലെ കേന്ദ്രപ്പാറയില്‍ നടന്ന മിഷന് ശക്തി കണ്‍വന്‍ഷനിലാണ് പട്നായിക്ക് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പ് തീയതി എന്നാണെന്ന് കമ്മീഷന് പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പാണ് വനിതകള്‍ക്ക് ഊര്‍ജ്ജം…
Read More